'ഏതോ വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരം', കോഴിക്കോടുകാർക്ക് സ്നേഹം കൂടി'; ഹൈലൈറ്റ് മാളിൽ വീണ്ടും ഗ്രേസ്
കൊച്ചി: സിനിമ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലറ്റ് മാളിൽ എത്തിയപ്പോൾ ഉണ്ടായ ദുരനുഭവം നടി ഗ്രേസ് തന്നെയായിരുന്നു നേരത്തേ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വലിയൊരു ഷോക്കായിരുന്നു തനിക്കത് ഉണ്ടാക്കിയതെന്നും താരം പറഞ്ഞിരുന്നു. പിന്നീട് സംഭവത്തിൽ താരം പോലീസിൽ പരാതി നൽകുകയും ചെയ്തു.
ഇപ്പോഴിതാ വീണ്ടും കോഴിക്കോട് മാളിൽ മറ്റൊരു സിനിമയുടെ പ്രമോഷന് എത്തിയിരിക്കുകയാണ് ഗ്രേസ്. അന്നത്തെ സംഭവത്തിന് ശേഷം വീണ്ടും കോഴിക്കോട് മാളിൽ വരുമെന്ന് വിചാരിച്ചിട്ടില്ലെന്ന് പരിപാടിക്കിടെ നടി പറഞ്ഞു.

'കഴിഞ്ഞ തവണ ഇവിടെ വന്നിട്ട് പോയപ്പോൾ
വിചാരിച്ചില്ല ഒരു വരവ് കൂടി ഇവിടെ വരേണ്ടി വരുമെന്ന്. പക്ഷേ ഒരുപാട് സന്തോഷമുണ്ട് ഞങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ പടച്ചോന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇവിടെ വന്നതില്. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ പടച്ചോനെ ങ്ങള് കാത്തോളണെ എന്നു പറഞ്ഞാണ് പോന്നത്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അപ്രതീക്ഷതമായി നല്ല മുഹൂർത്തങ്ങളും മോശം മുഹൂർത്തങ്ങളും ഉണ്ടാകും'

'പിന്നെ ഞാൻ ഓർത്തു, ഏതോ ഒരു വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന് ഞാൻ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്നേഹം കണ്ടില്ലെന്ന് വയ്ക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് വീണ്ടും കോഴിക്കോട് വരാനുള്ള അവസരം കിട്ടിയപ്പോൾ വേണ്ടെന്നു വയ്ക്കാതിരുന്നത്.
കോഴിക്കോട് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉള്ള സ്ഥലമാണ് ഒരുപാട് ഇഷടമുള്ള സ്ഥലമാണ്. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലമാണ്.

മാത്രമല്ല പടച്ചോൻ സിനിമയുടെ പ്രൈവറ്റ് ഇവന്റ് കോഴിക്കോട് വച്ചാണ് തുടങ്ങിയത്. ഷൂട്ടും കോഴിക്കോടായിരുന്നു.കോഴിക്കോട് കാര്യ കുറിച്ച് ഒത്തിരി നല്ല കാര്യങ്ങളാണ്. കോഴിക്കോട് എന്നാൽ എന്നെ സംബന്ധിച്ച് ഭക്ഷണം ആണ്. ആ പ്രശ്നങ്ങൾ ഉണ്ടായതിനു ശേഷം കോഴിക്കോടുകാർക്ക് എന്നോടുള്ള സ്നേഹം കൂടിയിട്ടേ ഒളളൂ, വലിയ പിന്തുണയാണ് എനിക്ക് ഇവിടെ നിന്ന് ലഭിക്കുന്നത്' ഗ്രേസ് ആന്റണി പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സിനിമാ പ്രമോഷന് എത്തിയ നടിമാരായ സാനിയയ്ക്കും ഗ്രേസിനും ദുരനുഭവം ഉണ്ടായത്. അന്ന് പരിപാടിയിൽ വെച്ച് അന്ന് ശക്തമായ ഭാഷയിലായിരുന്നു സാനിയ ഇയ്യപ്പൻ പ്രതികരിച്ചത്. മോശമായി പെരുമാറിയ ആളുടെ മുഖത്തടിക്കുന്ന സാനിയയുടെ വീഡിയോ നേരത്തേ പുറത്ത് വന്നിരുന്നു.

ഇത്രയ്ക്ക് ഫ്രസ്‌ട്രേറ്റഡ് ആയിട്ടുള്ളവർ ആണോ നമുക്ക് ചുറ്റും ഉള്ളവരെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ ഭാഷയിൽ ഗ്രേസ് ആന്റണി പ്രതികരിച്ചത്. തന്റെ സഹപ്രവർത്തക അതിന് പ്രതികരിച്ചപ്പോൾ താൻ പ്രതികരിക്കാൻ കഴിയാത്ത വിധം മരവിച്ച് പോയിരുന്നുവെന്ന് ഗ്രേസ് പറഞ്ഞിരുന്നു. അതേസമയം യുവനടികളുടെ പരാതിയിൽ പ്രതികളെ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

നടിമാർക്ക് അടുത്തുണ്ടായിരുന്ന 30 പോലീസ് ചോദ്യം ചെയ്യുകയും മല്ല സിനിമയുടെ അണിയറ പ്രവർത്തകർ ഉൾപ്പെടെ പകർത്തിയ ആ സമയത്തെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും അടക്കം പോലീസ് പരിശോധിച്ചുവെങ്കിലും പ്രതിയെ കുറിച്ചുള്ള തുമ്പ് പോലും പോലീസിന് ലഭിച്ചിരുന്നില്ല. ലൈംഗിക അതിക്രമത്തിന് പിന്നാലെ നടിമാരില്‍ ഒരാള്‍ മുഖത്തടിച്ച ആളല്ല പ്രതിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നുവെന്നും പോലീസ് പറഞ്ഞിരുന്നു.












Click it and Unblock the Notifications