'പ്രിവിലേജാകുന്ന കുന്നിന്റെ മുകളിൽ ഇരുന്ന് അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട്';മമ്തയ്ക്കെതിരെ രേവതി
കൊച്ചി; സ്ത്രീ സമത്വത്തെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചുമെല്ലാം നടി മമ്ത മോഹൻദാസ് നടത്തിയ പ്രതികരണം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീ എന്ന നിലയിൽ തനിക്ക് വിവേചനം നേരിട്ടിട്ടില്ലെന്നും സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറഞ്ഞ് സമൂഹത്തിലെ ബാലന്‍സ് നഷ്ടപ്പെടുത്തുകയാണെന്നുമായിരുന്നു റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മമ്ത പറഞ്ഞത്.
നടിയുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്.ഇപ്പോഴിതാ മമ്തയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

ബാലൻസ് നഷ്ടപ്പെടുത്തുന്നു
സ്ത്രീയും പുരുഷനും തമ്മില്‍ ഒരു നാച്യുറല്‍ ഡിവിഷനാണ് ഉളളത് എന്നായിരുന്നു മംമ്ത മോഹന്‍ദാസ് അഭിമുഖത്തിൽ പറഞ്ഞത്. സമത്വത്തിന് വേണ്ടി നമ്മൾ ബാലൻസ് നഷ്ടപ്പെടുത്തുകയാണ്. എനിക്ക് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ എന്നൊരു വേര്‍തിരിവ് തോന്നിയിട്ടില്ലെന്നും മമത പറഞ്ഞു.

ഒറ്റക്കുട്ടിയായാണ് വളർന്നത്
താൻ ഒറ്റക്കുട്ടിയാണ്. ഒരു ആൺകുട്ടിയെ വളർത്തുന്നത് പോലെ തന്നെയാണ് തന്റെ അച്ഛൻ തന്നേയും വളർത്തിയത്. അങ്ങനെ വളർന്ന് കൊണ്ട് തന്നെ ഈ ലോകത്ത് കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്. എന്തിനാണ് സ്ത്രീകൾ പരാതി ഉയർത്തുന്നതെന്നാണ് താൻ ചിന്തിക്കാറുള്ളതെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.

മാറ്റി നിർത്തിയിട്ടില്ല
തനിക്ക് സിനിമാ മേഖലയിൽ നി്നന് യാതൊരു തരത്തിലുള്ള നെഗറ്റീവ് അനുഭവങ്ങളും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെ്നും ഒരു സ്ത്രീ എന്ന നിലയില്‍ താന്‍ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ലെന്നും മമ്ത അഭിമുഖത്തിൽ പറഞ്ഞു. അതേസമയം നടിയുടെ പ്രതികരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം രൂക്ഷമായിരിക്കുകയാണ്.

വിഡ്ഡിത്തം എഴുന്നള്ളിക്കാതിരിക്കാം
രേവതി സമ്പത്തിന്റെ പ്രതികരണം വായിക്കാം- എന്റെ പൊന്ന് മംമ്ത മോഹൻദാസെ,
ഈ ഫെമിനിസവും, വുമൺ എംപവർമെൻറ്റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കിൽ കുറഞ്ഞ പക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിഡ്ഢിത്തരങ്ങൾ എഴുന്നള്ളിക്കാതെ ഇരിക്കാൻ എങ്കിലും ശ്രമിക്കാം.

നിരന്തരം കലഹിക്കുന്നത്
"എന്നെ ഒരാൺകുട്ടി ആയാണ് വളർത്തിയത്"എന്നതിൽ അഭിമാനം കൊണ്ട് പുളകിതയാകുമ്പോൾ ഫെമിനിസം ശെരിക്കും ആവശ്യമുള്ളതും നിങ്ങൾക്കാണ് എന്ന് വാക്കുകളിൽ നിന്ന് നിസ്സംശയം പറയാം. ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആൺകുട്ടിയെ പോലെ വളർത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നത്.

കണ്ണ് തുറന്ന് നോക്കൂ
ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതൽ ആധികാരികമായി അറിയണമെങ്കിൽ വേറൊരിടവും തേടണ്ട,താങ്കൾ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാൽ മാത്രം മതിയാകും.
ഈ പ്രിവിലേജാകുന്ന കുന്നിന്റെ മുകളിൽ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും !!
തദ്ദേശ തിരഞ്ഞെടുപ്പ്; അംഗൻവാടി ജീവനക്കാർക്ക് ദൂര സ്ഥലത്ത് ഡ്യൂട്ടി നൽകിയെന്ന് ആക്ഷേപം
വീടും പാടവും ഉപേക്ഷിച്ച് കൊടും തണുപ്പിൽ അവർ ദില്ലിയിൽ വന്നു; വെള്ളവും ഭക്ഷണവും എത്തിക്കണമെന്ന് രാഹുൽ
കൊവിഡ് കാലത്തെ ഇന്ധന വിലവർധന ഇരട്ടി നീതി നിഷേധം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല