Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബലാത്സംഗം ചെയ്തത് റെഡ് വൈൻ നൽകിയെന്ന് നടി; 2018 മുതലുള്ള ബന്ധമെന്ന് വിജയ് ബാബു'

കൊച്ചി; യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം ഹർജിയിൽ ഹൈക്കോടതിയിൽ നടന്നത് ശക്തമായ വാദപ്രതിവാദങ്ങൾ. മുതിർന്ന സഹപ്രവർത്തകൻ എന്ന നിലയിലാണ് ഇര വിജയ് ബാബുവിനെ കണ്ടതെന്നും എന്നാൽ ഈ ബന്ധം താരം ദുരുപയോഗം ചെയ്തുവെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. അതേസമയം 2018 മുതൽ തങ്ങൾ തമ്മിൽ ബന്ധം ഉണ്ടായിരുന്നുവെന്ന് വിജയ് ബാബുവും വാദിച്ചു. കോടതിയിൽ ഇരുവരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും വിജയ് ബാബു ഹാജരാക്കിയിരുന്നു.

 റെഡ് വൈൻ നൽകിയ ശേഷം

മാർച്ച് 16 ന് റെഡ് വൈൻ നൽകിയ ശേഷമാണ് ബലാത്സംഗം ചെയ്തത് എന്നാണ് നടിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ആർത്തവ സമയത്തും തന്നെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു. വിശ്വാസം നേടിയെടുത്ത ശേഷമാണ് തന്നെ പീഡിപ്പിച്ചതെന്നും നടി ആരോരപിച്ചു. ഏതെങ്കിലും വിധത്തിൽ നിരാശരായ സ്ത്രീകളെ സ്വാധീനിച്ച് ബന്ധം ഉണ്ടാക്കുന്നതാണ് പ്രതിയുടെ രീതിയെന്നും നടിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

 തിരഞ്ഞ് പിടിച്ച് മായ്ച്ച് കളഞ്ഞുവെന്ന് പ്രോസിക്യൂഷൻ

മൊബൈലിൽ ചാറ്റുകൾ ഉണ്ടെന്ന് പറഞ്ഞെങ്കിലും അതൊന്നും ഉണ്ടായിരുന്നില്ലെന്നും അവയെല്ലാം തിരഞ്ഞെ് പിടിച്ച് മായ്ച്ച് കളയുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. സന്ദേശങ്ങൾ മായ്ച്ച് കളഞ്ഞത് സംശയകരമായ കാര്യമാണ്. മാർച്ച് 16 മുതൽ 31 വരെയുള്ള മൊബൈലിലെ സന്ദേശങ്ങൾ മായ്ച്ചുകളഞ്ഞതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

കീർത്തി, ആരാധകരെ ഇങ്ങനെ ഞെട്ടിക്കണം എന്ന വാശിയിലാണോ? ദേ നടിയുടെ വൈറൽ ഫോട്ടോസ് കാണാം

 2018 മുതൽ തന്നെ ബന്ധമുണ്ടായിരുന്നു

എന്നാൽ തങ്ങൾ തമ്മിൽ 2018 മുതൽ തന്നെ ബന്ധം ഉണ്ടായിരുന്നുവെന്നാണ് വിജയ് ബാബു കോടതിയിൽ വാദിച്ചത്. താൻ വിവാഹതിനാണെന്നും അതിനാൽ നിയമപരമായി വിവാഹം കഴിക്കാൻ കഴിയില്ലെന്ന കാര്യം നടിക്ക് അറിയാമായിരുന്നു. ഉഭയ സമ്മതപ്രകാരം തന്നെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ബന്ധം തെളിയിക്കുന്ന മൊബൈൽ സന്ദേശങ്ങൾ തന്റെ കൈയ്യിൽ ഉണ്ടെന്നും വിജയ് ബാബു പറഞ്ഞു.

 തടവിലായിരുന്നില്ല

മാർച്ച് 16 മുതൽ 24 വരെ ഇര തടവിലായിരുന്നില്ല. ഇതുവരും നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നു. വിജയ് ബാബു മാര്‍ച്ച് 16 മുതല്‍ 30 വരെയുള്ള ഫോണിലെ സന്ദേശങ്ങള്‍ മായ്ച്ചു കളഞ്ഞപ്പോള്‍ ഇര എല്ലാ സന്ദേശങ്ങളും മായ്ച്ചു കളഞ്ഞു എന്ന വാദങ്ങളും പ്രതിഭാഗം ഉയർത്തിയിരുന്നു.

 നായിക അല്ലെന്ന് അറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ചെന്ന്


വിജയ് ബാബുവിന്റെ സിനിമയിൽ താനല്ല നായിക എന്ന ഏപ്രിൽ 15 നാണ് നടി അറിഞ്ഞത്. ഇതിന് പിന്നാലെ ഏപ്രിൽ 17 ന് വിജയ് ബാബുവിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പ്രതിഭാഗം ബാബു ചൂണ്ടിക്കാട്ടിയിരുന്നു.

 ഹൈക്കോടതിയുടെ നിരീക്ഷണം

അതേസമയം സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്ന നിരീക്ഷണമായിരുന്നു വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടതി മുന്നോട്ട് വെച്ചത്. പ്രഥമദൃഷ്ട്യാ ഇരുവരും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് വിജയ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്.

 കോടതി ചൂണ്ടിക്കാട്ടിയത്

അതേസമയം ബലാത്സംഗ കേസിൽ പുരുഷ വീക്ഷണ കോണില്‍ സ്ത്രീയുടെ പെരുമാറ്റ രീതികള്‍ വിലയിരുത്തുന്നത് ഒഴിവാക്കണമെന്ന് കോടതി പറഞ്ഞു. ചാരിത്ര്യം, ബലാത്സംഗം ചെറുക്കാനുള്ള ശ്രമം, ശാരീരികമായി മുറിവേറ്റിട്ടുണ്ടോ, ഉടന്‍ പരാതി നല്‍കിയോ തുടങ്ങിയ പതിവ് കെട്ടു കഥകളൊന്നും പരിഗണിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+