Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിക്കുന്ന റിപോര്‍ട്ട്; കാറില്‍ വച്ച് അക്രമിക്കപ്പെട്ട ദൃശ്യം ചോര്‍ന്നു; നടി സുപ്രീംകോടതിക്ക് കത്തയച്ചു

കൊച്ചി: കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരം. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നു. എറണാകുളം കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതത്രെ. ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നു പരിശോധിച്ചു എന്നാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്ത. ഇത് സംബന്ധിച്ച് ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതി ചീഫ് ജസ്റ്റിന് കത്തയച്ചു.

പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തിന്റെ പകര്‍പ്പ് കൈമാറി. കോടതിയില്‍ വച്ച് ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ട് വളരെ ഗൗരവമുള്ളതാണ്. ഇക്കാര്യത്തില്‍ അന്വേഷണം വൈകാതെ പ്രഖ്യാപിച്ചേക്കും. തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്ന് നടി സുപ്രീംകോടതിക്ക് അയച്ച കത്തില്‍ പറയുന്നു....

1

എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. അനുമതിയില്ലാതെ ദൃശ്യങ്ങള്‍ മറ്റ് ചിലര്‍ കണ്ടു എന്നാണ് വിവരം. ഇത്തരമൊരു സംഭവം കേട്ടുകേള്‍വിയില്ലാത്തതാണ്.

2

വാര്‍ത്ത വന്നതിന് പിന്നാലെ നടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുകയായിരുന്നു. ദൃശ്യങ്ങള്‍ മറ്റുചിലര്‍ കണ്ടുവെന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് നടിയുടെ ആവശ്യം. അനുമതിയില്ലാതെ ദൃശ്യങ്ങള്‍ തുറന്നു കണ്ടു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ നടി പറയുന്നു.

3

ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും നല്‍കിയിട്ടുണ്ട്. കോടതിയില്‍ വച്ച് ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന വാര്‍ത്ത വന്നതിനാല്‍ അന്വേഷണം വൈകാതെ പ്രഖ്യാപിച്ചേക്കും. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് ആവശ്യമാണ്.

4

കോടതിയിലെ ജീവനക്കാരാണ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ സൂക്ഷിക്കേണ്ടത്. ഈ സാഹചര്യത്തില്‍ ആരാണ് ദൃശ്യങ്ങള്‍ വീണ്ടും തുറന്നത് എന്ന് പരിശോധിച്ച് കണ്ടെത്തേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ആരെയും സംശയിക്കാവുന്നതല്ല. ആദ്യം വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കണം. ശേഷം ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയുണ്ടാകും.

നടി ശീലു എബ്രഹാമിന്റെ വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷം; ആഘോഷമാക്കി താരം... ചിത്രങ്ങള്‍

Recommended Video

cmsvideo
    വിമർശകർ കാണുക,വാവയുടെ ആർക്കുമറിയാത്ത ജീവിതം ഇതാ
    5

    നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതികളുടെ കൈവശമുണ്ടായിരുന്നു എന്ന ആരോപണം നേരത്തെയുള്ളതാണ്. ദൃശ്യങ്ങള്‍ പ്രതിയായ ദിലീപ് വീട്ടില്‍ വച്ചു കണ്ടു എന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ഒരു ആരോപണം. വിദേശത്തേക്ക് കടത്തിയിരിക്കാമെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, ദൃശ്യങ്ങള്‍ കണ്ടുവെന്ന് വിദേശത്തുള്ള ചിലര്‍ സംവിധായകനെ അറിയിച്ചുവെന്നും ആരോപണം വന്നിരുന്നു.

    6

    2017 ഫെബ്രുവരി 17നാണ് വന്‍ വിവാദമായ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു നടി. പാതി വഴിയില്‍ വച്ച് കാര്‍ തടഞ്ഞ് ചിലര്‍ വാഹനത്തില്‍ കയറി. ശേഷം ഓടുന്ന കാറില്‍ വച്ച് അക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് 2017ല്‍ നടന്നത്. ഈ കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് സിനിമാ ലോകം വീണ്ടും ഞെട്ടിയത്.

    7

    ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് ആദ്യം കേസില്‍ അറസ്റ്റിലായത്. പിന്നീട് ദിലീപ് അറസ്റ്റിലായി. ഏറെ നാള്‍ക്ക് ശേഷം വിചാരണ തുടങ്ങി. അഞ്ച് വര്‍ഷം പിന്നിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല. അതിനിടെയാണ് ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് അനുമതിയില്ലാതെ തുറന്നു കണ്ടു എന്ന വിവരം പുറത്തായിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയതിനാല്‍ പോലീസ് കേസെടുത്ത് അന്വേഷിക്കാനുള്ള സാധ്യതയമുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+