Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിജീവിച്ചവള്‍ക്കൊപ്പം, നിങ്ങളിത് കേള്‍ക്കുന്നുണ്ടോ? മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് സ്വര ഭാസ്‌കറിന്റെ ചോദ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അതിജീവിച്ച നടിയ്ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പൃഥ്വിരാജ്, മഞ്ജുവാര്യര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, ഉണ്ണിമുകുന്ദന്‍, സയോനര ഫിലിപ്പ്, ശില്‍പ ബാല, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ നടിയോട് ഐക്യപ്പെട്ടിരുന്നു.

നടന്‍ ദിലീപാണ് കൃത്യം ആസൂത്രണം ചെയ്തതെന്നും പിന്നീട് തെളിവ് നശിപ്പിക്കാന്‍ വലിയ ഗൂഢാലോചന നടത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ആക്രമണത്തെ അതിജീവിച്ച നടി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വലിയ ശ്രദ്ധായകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡ് നടി സ്വര ഭാസ്‌കറും നടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്.

1

ആക്രമണത്തെ അതിജീവിച്ച നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് സ്വര ഭാസ്‌കര്‍ തന്റെ പിന്തുണ അറിയിച്ചത്. അതിജീവിച്ച നടിയോട് ഐക്യപ്പെടുന്നുവെന്നും കൂടുതല്‍ ശക്തി പകരുന്നുവെന്നും സ്വര ഭാസ്‌കര്‍ കുറിച്ചു. ഇതോടൊപ്പം മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് നിങ്ങള്‍ ഇത് കേള്‍ക്കുന്നുണ്ടോ എന്ന് ചോദിക്കാനും സ്വര ഭാസ്‌കര്‍ മറന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ സി എം ഒ കേരള എന്ന അക്കൗണ്ട് ടാഗ് ചെയ്തായിരുന്നു സ്വരയുടെ പ്രതികരണം.

2

ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ നിരവധി സിനിമ താരങ്ങളാണ് ഐക്യദാര്‍ഢ്യവുമായി എത്തിയത്. എന്നാല്‍ നടിയുടെ അതിജീവനത്തിലേക്കുള്ള യാത്ര പ്രയാസം നിറഞ്ഞതായിരുന്നെന്ന് പറയുകയാണ് അവതാരകയും ഉറ്റസുഹൃത്തും അഭിനേതാവുമായ ശില്‍പ ബാല.

3

ഇത്രയും തുറന്നുപറയാന്‍, അവള്‍ നേടിയെടുത്ത ധൈര്യം എത്രമാത്രം ബുദ്ധിമുട്ടിയായിരുന്നുവെന്നത് കഴിഞ്ഞ അഞ്ച് വര്‍ഷമായി അവളുടെ അടുത്തിരുന്ന് കണ്ടവര്‍ക്കേ അറിയാന്‍ കഴിയൂവെന്നായിരുന്നു ശില്‍പ ബാല പറഞ്ഞത്. ധീരരായ പോരാളികളെ കുറിച്ച് വായിച്ചറിഞ്ഞാണ് താന്‍ വളര്‍ന്നുവന്നതെന്നും എന്നാല്‍ വിധി യഥാര്‍ത്ഥത്തില്‍ ഒരാളെ തന്റെ മുന്നിലേക്കെത്തിച്ചെന്നും ശില്‍പ ബാല പറഞ്ഞു.

4

'അതിനേക്കാള്‍ വലിയ പ്രചോദനം എനിക്ക് എല്ലാ ദിവസവും ലഭിക്കാനില്ല. അവളോടൊപ്പം നില്‍ക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും നന്ദി. അവള്‍ക്ക് അത് നല്‍കുന്നത് എന്താണെന്നുള്ളത്, വാക്കുകള്‍ക്ക് അതീതമാണ്, അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ വളരെയധികം വലിയ കാര്യമാണ് നിങ്ങള്‍ ചെയ്യുന്നത്,' ശില്‍പ ബാല പറഞ്ഞു.

5

അതിജീവനത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമല്ലെന്നായിരുന്നു അതിജീവിച്ച നടിയും പറഞ്ഞിരുന്നത്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്രയില്‍ അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്ന് നടി പറഞ്ഞിരുന്നു.

6

കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായെന്നും അവര്‍ തുറന്നുപറഞ്ഞിരുന്നു. 'എന്നാല്‍ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു,' നടി പറയുന്നു.

7

നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും താന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടിരിക്കുമെന്നും കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും പറഞ്ഞാണ് ആക്രമണത്തെ അതിജീവിച്ച നടി കുറിപ്പ് അവസാനിപ്പിച്ചത്.

8

അതേസമയം കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടന്‍ ദിലീപിനെതിരായ കുരുക്ക് മുറുകുകയാണ്. കേസിലെ പുതിയ വെളിപ്പെടുത്തലുകളെ കൂടാതെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പുതിയ കേസും ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്. ദിലീപാണ് കേസില്‍ ഒന്നാം പ്രതി.

9

കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മ, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്നിവരാണ് അടുത്തിടെ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി എത്തിയത്. കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും പള്‍സര്‍ സുനിയേയും വിജീഷിനേയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+