കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദംപൂരില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയോ: കൂറുമാറിയ നേതാവിന്റെ മകന്റെ പത്രിക തള്ളണമെന്ന്

Google Oneindia Malayalam News

ദില്ലി: ഏറെ നിർണ്ണായകമായ ആദംപൂർ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു. മുന്‍മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകനും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കുല്‍ദീപ് ബിഷ്ണോയി പാർട്ടി അഗംത്വവും എം എല്‍ എ സ്ഥാനവും രാജിവെച്ച് ബി ജെ പിയില്‍ ചേർന്നതിനെ തുടർന്നാണ് ആദംപൂരില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. കുൽദീപ് ബിഷ്‌ണോയിയുടെ മകന്‍ ഭവ്യ ബിഷ്‌ണോയിയാണ് മണ്ഡലം പിടിക്കാനായി ബി ജെ പി രംഗത്തിറക്കിയിരിക്കുന്നത്.

എന്നാല്‍ ഇദ്ദേഹത്തിന്റെ നാമനിർദേശ പത്രിക തള്ളിപ്പോവുമോ എന്നാണ് ബി ജെ പിയുടെ ഇപ്പോഴത്തെ ആശങ്ക. ഐ എന്‍ എല്‍ ഡി, എ എ പി തുടങ്ങിയ കക്ഷികളാണ് ബി ജെ പി സ്ഥാനാർത്ഥിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

തനിക്കെതിരായി നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

തനിക്കെതിരായി നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന്റെ വിവരങ്ങള്‍ ഭവ്യ സത്യവാങ്മൂലത്തില്‍ നിന്നും മറച്ച് വെച്ചെന്നും അതിനാല്‍ ബി ജെ പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളണമെന്നുമാണ് ഐ എന്‍ എല്‍ ഡി, എ എ പി പാർട്ടികളുടേത് ഉള്‍പ്പടെ മൂന്ന് സ്ഥാനാർത്ഥികള്‍ തിരഞ്ഞെടുപ്പ് കമ്മീഷ്ണർക്ക് പരാതി നല്‍കിയിരിക്കുന്നത്.

ബിഗ് ബോസിലെ അക്കാര്യങ്ങളോട് ചില വിയോജിപ്പുകളുണ്ട്: ചെറിയ വിഷമവും, പക്ഷെ: സന്ധ്യ മനോജ് പറയുന്നുബിഗ് ബോസിലെ അക്കാര്യങ്ങളോട് ചില വിയോജിപ്പുകളുണ്ട്: ചെറിയ വിഷമവും, പക്ഷെ: സന്ധ്യ മനോജ് പറയുന്നു

1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട്

1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) ലംഘനത്തിന് ഒരു കേസ് മാത്രം നേരിടുന്നുവെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഭവ്യ പരാമർശിച്ചിട്ടുള്ളത്. എന്നാൽ ഒരു കേസ് മാത്രമാല്ല അത്തരം നാല് കേസുകൾ അദ്ദേഹം നേരിടുന്നുണ്ടെന്നാണ് എ എ പിയുടെ സതീന്ദർ സിങ്ങും ഐ എൻ എൽ ഡി നോമിനി കുർദാ റാമും പരാതിയില്‍ ഉന്നയിക്കുന്നത്.

ദിലീപ് വിഷമിച്ചിരിക്കുന്ന സമയത്ത് മോശം പറയരുതല്ലോ: പക്ഷെ ഈ കേസിലൊന്നും അദ്ദേഹത്തിന് പങ്കില്ലദിലീപ് വിഷമിച്ചിരിക്കുന്ന സമയത്ത് മോശം പറയരുതല്ലോ: പക്ഷെ ഈ കേസിലൊന്നും അദ്ദേഹത്തിന് പങ്കില്ല

വസ്‌തുതകളും വിവരങ്ങളും മറച്ചുവെച്ചതിന് തിരഞ്ഞെടുപ്പ്

"വസ്‌തുതകളും വിവരങ്ങളും മറച്ചുവെച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന്റെ നാമനിർദ്ദേശ പത്രിക റദ്ദാക്കണം," പരാതിക്കാർ ആരോപിക്കുന്നു. 1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) ലംഘനത്തിന് ഒരു കേസ് നേരിടുന്നതായി തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഭവ്യ പരാമർശിച്ചിട്ടുണ്ടെന്നും എന്നാൽ അത്തരം നാല് കേസുകൾ അദ്ദേഹം നേരിടുന്നുണ്ടെന്നും എഎപിയുടെ സതീന്ദർ സിങ്ങും ഐഎൻഎൽഡി നോമിനി കുർദാ റാമും ആരോപിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ഭവ്യ ഭിഷ്ണോയി

കഴിഞ്ഞ ദിവസമായിരുന്നു ഭവ്യ ഭിഷ്ണോയി നാമനിർദേശ പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ, ഭവ്യയ്‌ക്കൊപ്പം പിതാവ് കുൽദീപ് ബിഷ്‌ണോയ്, ബി ജെ പി സംസ്ഥാന അധ്യക്ഷൻ ഒപി ധങ്കർ, ജെ ജെ പി സംസ്ഥാന അധ്യക്ഷൻ നിഷാൻ സിംഗ്, മുൻ വിദ്യാഭ്യാസ മന്ത്രി രാം ബിലാസ് ശർമ, കൃഷിമന്ത്രി ജെപി ദലാൽ, ഡെപ്യൂട്ടി സ്പീക്കർ രൺബീർ ഗാങ്‌വ, രാജ്യസഭാ എംപിമാരായ ഡിപി വത്സ്, കൃഷൻ ലാൽ എന്നിവരും ഉണ്ടായിരുന്നു.

മികച്ച അക്കാദമിക് നിലവാരവുമുള്ള രാഷ്ട്രീയക്കാരനാണ് ഭവ്യ

യുവാവും മികച്ച അക്കാദമിക് നിലവാരവുമുള്ള രാഷ്ട്രീയക്കാരനാണ് ഭവ്യ. ഈ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. ആദംപൂരിലെ വോട്ടർമാർ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ വിശ്വാസമർപ്പിക്കുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ഒപി ധങ്കർ പത്രിക സമർപ്പണത്തിന് പിന്നാലെ മാധ്യമങ്ങളോട് വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 29,000

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 29,000 വോട്ടുകൾക്കായിരുന്നു കുല്‍ദീപ് ബിഷ്‌ണോയി ബി ജെ പിയുടെ സൊനാലി ഫോഗട്ടിനെ പരാജയപ്പെടുത്തിയത്. സെലിബ്രിറ്റി തിളക്കത്തിലായിരുന്നു ബി ജെ പിയുടെ ആദംപൂർ മണ്ഡലത്തിലെ മത്സരാർത്ഥി സൊനാലി ഫോഗട്ട് എത്തിയത്. ഇവരെയാണ് ഈ കഴിഞ്ഞ ഓഗസ്റ്റിൽ ഗോവയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജൂണിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ

ജൂണിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് മാക്കനെതിരെ വോട്ട് ചെയ്ത ബിഷ്‌ണോയി ആഗസ്റ്റ് മൂന്നിന് എം എല്‍ എ സ്ഥാനവും പാർട്ടി അഗംത്വവും രാജിവെച്ചു. ഭജൻ ലാൽ കുടുംബത്തിന്റെ സ്വന്തം തട്ടകമാണ് ആദംപൂർ, 55 വർഷമായി ഈ നിയമസഭാ സീറ്റ് കോണ്‍ഗ്രസ് നിലനിർത്തുന്നത് ഭജന്‍ലാല്‍ കുടുംബത്തിലൂടെയാണ്.

English summary
Adampur by Elections: AAP and INLD ask to ec reject BJP candidate Bhavya Bishnoi's candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X