കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഏത് പുസ്തകവും വായിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്'; യുഎപിഎ സംഭവത്തിൽ അടൂർ ഗോപാലാകൃഷ്ണൻ!!

Google Oneindia Malayalam News

യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിൽ തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷണൻ. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും വ്യക്തികള്‍ക്കെതിരെ ഭരണം മാറാന്‍ പാടില്ല. ഏത് തരത്തിലുമുള്ള പുസ്തകവും വായിക്കാനും എഴുതാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

സിപിഎം ഭരണ ഘടനയും നിരോധിത പുസ്തകമോ? നിരോധിത പുസ്തകങ്ങളെന്ന് പോലീസ് നിരത്തിയതിൽ സിപിഎം ഭരണഘടനയും...സിപിഎം ഭരണ ഘടനയും നിരോധിത പുസ്തകമോ? നിരോധിത പുസ്തകങ്ങളെന്ന് പോലീസ് നിരത്തിയതിൽ സിപിഎം ഭരണഘടനയും...

കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ പിണറായി വിജയന്‍ സര്‍ക്കാരിനും പൊലീസിനും എതിരെ വിമര്‍ശനവും പരിഹാസവും നിറയുന്നുണ്ട്. നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇരുവരുടെയും പക്കല്‍ നിന്നു ലഘുലേഖകള്‍ കണ്ടെടുത്തെന്ന പോലീസ് വാദത്തിനെതിരെയാണു പരിഹാസരൂപത്തിലും വിമര്‍ശനാത്മകമായും പോസ്റ്റുകള്‍ വരുന്നത്.

Adoor Gopalakrishnan

യുഎപിഎ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് സിപിഎം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റിയാണ് നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. വിദ്യാർത്ഥികൾ‌ക്ക് നിയമ സഹായം നൽകുമെന്നും ഏരിയ കമ്മറ്റി തീരുമാനമെടുത്തിരുന്നു. എന്നാൽ നിയമ സഹായം നൽകില്ലെന്ന പ്രതികരണമാണ് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ വ്യക്തമാക്കിയത്.

English summary
Adoor Gopalakrishnan's comments about student's UAPA arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X