കേരളത്തിൽ കുട്ടികളെ ദത്തെടുക്കാൻ രജിസ്റ്റർ ചെയ്തത് 188 പേർ; കേരളത്തൽ ദത്തെടുക്കൽ വർദ്ധിക്കുന്നു....

  • Posted By: Desk
Subscribe to Oneindia Malayalam

കൊല്ലം: സംസ്ഥാനത്ത് കുട്ടികളെ ദത്തെടുക്കുന്ന കാര്യത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. കുട്ടികളെ ദത്തെടുക്കാൻ അപേക്ഷ നൽകിയവരിൽ വർധന ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍മാത്രം രജിസ്റ്റര്‍ ചെയ്തത് 188 പേരാണ്. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കാൻ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളോടാണ് എല്ലാവർക്കും പ്രിയം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിലെ നിയമനം അനുസരിച്ച് സ്ത്രീകൾക്ക് ഏതു കുട്ടിയെയും ദത്തെടുക്കാം. എന്നാൽ പുരുഷന്മാർക്ക് ആൺകുട്ടികളെ മാത്രമേ ദത്തെടുക്കാൻ സാധിക്കൂ. ദമ്പതികളുടെ കാര്യത്തിൽ രണ്ട് പേരുടെയും സമ്മതം ദത്തെടുക്കലിന് ആവശ്യമാണ്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായ ദമ്പതികൾക്ക് മാത്രമേ ദത്തെടുക്കാൻ കഴിയൂ.

സാമൂഹ്യ നീതി വകുപ്പ്

സാമൂഹ്യ നീതി വകുപ്പ്

കേരളത്തിൽ സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിൽ 17 അംഗീകൃത ദത്തെടുക്കൽ സ്ഥാപനങ്ങളാണുള്ളത്. ബാലനീതി നിയമപ്രകാരം ഇവിടെ നിന്ന് മാത്രമേ കുട്ടികളെ ദത്തെടുക്കാൻ സാധിക്കൂ.

കുടുംബങ്ങളുടെ എണ്ണം ആശങ്ക ജനിപ്പിക്കുന്നു

കുടുംബങ്ങളുടെ എണ്ണം ആശങ്ക ജനിപ്പിക്കുന്നു

കുട്ടിയെ ഇഷ്ടപ്പെട്ടാൽ 48 മണിക്കൂറിനുള്ളിൽ ബുക്ക് ചെയ്യാം. ദത്തെടുക്കൽ കേന്ദ്രങ്ങളിൽ കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നത് ശുഭ സൂചനയാണ് നൽകുന്നതെങ്കിലും കേരളത്തിൽ ദത്തെടുക്കാൻ എത്തുന്ന കുടുംബങ്ങളുടെ എണ്ണം ആശങ്ക ജനിപ്പിക്കുന്നതാണ്.

പരിഷ്ക്കരിച്ച നിയമം

പരിഷ്ക്കരിച്ച നിയമം

നാല്കുട്ടികളില്‍ കൂടുതലുള്ളവ​ര്‍ക്ക് ദത്തെടു​ക്കാന്‍ അര്‍ഹതയില്ല. കുട്ടിയും മാതാപിതാക്കളിൽ ഒരാളും തമ്മിലുള്ള വ്യതായ്സം 25 വയസ്സിൽ താഴരുതെന്നും നിബന്ധനയുണ്ട്. പരിഷ്ക്കരിച്ച ദത്തെടുക്കൽ നിയമം ജനുവരി മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്.

കുടുംബത്തെ കുറിച്ചുള്ള വിവരം

കുടുംബത്തെ കുറിച്ചുള്ള വിവരം

ദത്തെടുക്കാനാഗ്രഹിക്കുന്ന ദമ്പതി​മാരുടെ​സാമൂഹിക സാമ്പത്തിക സ്ഥിതി, ജീവിത സാഹചര്യം, മറ്റ് കുടുംബ വിവരങ്ങൾ എന്നിവ ഹോം സ്റ്റഡി റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. അതിനായി സോഷ്യൽ വർക്കർമാരുടെ നേതൃത്വത്തിൽ ഒരു പാനൽ രൂപീകരിച്ചിട്ടുണ്ട്.

English summary
Adoption incresed in Kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്