സെക്രട്ടേറിയറ്റ് പിണറായിയുടെ സ്വന്തം സ്വത്തല്ല... ഇത് അധികാര ദുര്‍വിനിയോഗം, ഇരട്ടച്ചങ്കന് വിമര്‍ശനം

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഫോണ്‍വിളി കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനെതിരേ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരേ അദ്ദേഹം ആഞ്ഞടിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശനം.

സെക്രട്ടേറിയറ്റ് പിണറായിയുടെ സ്വത്തല്ല

സെക്രട്ടേറിയറ്റ് പിണറായിയുടെ സ്വത്തല്ല

സര്‍ക്കാര്‍ സെക്രട്ടേറിയറ്റ് പിണറായി വിജയന്റെ സ്വന്തം സ്വത്തല്ലെന്ന് ഹരീഷ് വാസുദേവന്‍ തുറന്നടിച്ചു. അത് സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക്ക് ഓഫീസാണ്. അവിടെ നടക്കുന്നതെന്തും പൊതു താല്‍പര്യമുള്ള കാര്യമാണ്. അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കുറിച്ചു.

അധികാര ദുര്‍വിനിയോഗം

അധികാര ദുര്‍വിനിയോഗം

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രീതിയും അപ്രീതിയും നോക്കി മാധ്യമപ്രവര്‍ത്തകരോ ജനങ്ങളോ സെക്രട്ടേറിയറ്റില്‍ കയറുന്നത് തടയാന്‍ സാധിക്കില്ല. അത് അധികാര ദുര്‍വിനിയോഗമാണെന്നും ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടി. മാധ്യമ തൊഴില്‍ ചെയ്യുന്ന ആളുകളെ ആരെയും സെക്രട്ടേറിയറ്റിനുള്ളില്‍ കയറരുതെന്ന് ഇടതു സര്‍ക്കാരിനു പുതിയ നയമുണ്ടെങ്കില്‍ അതിനു മതിയായ കാരണമുണ്ടെങ്കില്‍ മന്ത്രിസഭാ തീരുമാനത്തിലൂടെ സര്‍ക്കാരിന് ഉത്തരവിറക്കാം. ഇതിന്റെ നിയമപരമായ വില പിന്നെ കോടതി തന്നെ തീരുമാനിക്കും.

മുഖ്യമന്ത്രിക്ക് അധികാരമില്ല

മുഖ്യമന്ത്രിക്ക് അധികാരമില്ല

സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്നും പൗരനോട് കടക്കുപുറത്ത് എന്ന് ആജ്ഞാപിക്കാനുള്ളത്ര അധികാരമൊന്നും താങ്കള്‍ ഇരിക്കുന്ന ആ കസേരയ്ക്കില്ല മുഖ്യമന്ത്രീ.
അധികാരത്തിന്റെ തിമിരം ബാധിക്കുമ്പോള്‍ ഉണ്ടാവുന്ന തോന്നലുകള്‍ക്ക് ആണെങ്കില്‍ ജനാധിപത്യത്തില്‍ ചികില്‍സയുണ്ടെന്നും പറഞ്ഞാണ് ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സംഭവം രാവിലെ

സംഭവം രാവിലെ

ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെയായിരുന്നു വിവാദമായ സംഭവം. ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറാന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത് റിപ്പോര്‍ട്ട് ചെയ്യാനാവില്ലെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പൊതു താല്‍പ്പര്യമുള്ള പരിപാടിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. സെക്രട്ടേറിയറ്റ് കന്റോണ്‍മെന്റ് ഗേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
adv. Harish vasudevan facebook post against Pinarayi vijayan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്