
പ്രഹസനം കൊണ്ട് ഉദ്ദേശിച്ചത് ഇത്, അറ്റ്‌ലസ് രാമചന്ദ്രനെ അപമാനിച്ചിട്ടില്ലെന്ന് അഡ്വക്കേറ്റ് എ ജയശങ്കർ
കൊച്ചി: അന്തരിച്ച പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ ഫേസ്ബുക്ക് പോസ്റ്റില്‍ അപമാനിച്ചത് വിവാദമായതോടെ വിശദീകരണവുമായി അഡ്വക്കേറ്റ് എസ് ജയശങ്കര്‍ രംഗത്ത്. അറ്റ്‌ലസ് രാമചന്ദ്രനെ താന്‍ അപമാനിച്ചിട്ടില്ലെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍ പറയുന്നു. അറ്റ്‌ലസ് രാമചന്ദ്രന്‍ മരണപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ച് അഡ്വ. ജയശങ്കര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് അധിക്ഷേപ പരാമര്‍ശം.
'ആ പെരുമാറ്റത്തില്‍ മഞ്ജു വാര്യര്‍ക്ക് ആകര്‍ഷണമുണ്ടെന്ന് തോന്നി, പ്രണയം തുറന്നുപറഞ്ഞു': സനല്‍കുമാര്‍
'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം.. ഒരു കാലത്ത് ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. ഇന്ത്യാവിഷൻ ചാനലിൻ്റെ ഡയറക്ടർ ആയിരുന്നു. ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാട്ടി. പിന്നീട് ബിസിനസ് തകർന്നു, ജയിൽ വാസം അനുഭവിച്ചു. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി'. എന്നാണ് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
'പോസ്റ്റില്‍ പ്രഹസനം എന്ന് എഴുതിയതിലൂടെ താന്‍ അറ്റ്‌ലസ് രാമചന്ദ്രനെ ആക്ഷേപിച്ചിട്ടില്ല . ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ആദ്യത്തെ വാചകം. സ്വന്തം പരസ്യത്തിലൂടെ ചിരിപ്പിച്ച ആള്‍ എന്നതാണ് പ്രസഹനം എന്നതിലൂടെ ഉദ്ദേശിച്ചത്' എന്ന് ജയശങ്കര്‍ പറഞ്ഞു. തന്റെ പോസ്റ്റിലെ വാചകത്തെ ചില ദുര്‍ബുദ്ധികള്‍ തെറ്റായ തരത്തില്‍ വ്യാഖ്യാനിക്കുകയായിരുന്നു എന്നും ജയശങ്കര്‍ പ്രതികരിച്ചു.
അംബാനിയെ പിന്നിലാക്കി 'അജ്ഞാത കോടീശ്വരന്; പാംജുമൈറയിലെ വീടിന് മുടക്കിയ തുക അറിഞ്ഞാല്‍ ഞെട്ടും
'താനും അറ്റ്‌ലസ് രാമചന്ദ്രനും ഇന്ത്യാ വിഷന്‍ ചാനലില്‍ വാരാന്തപ്പതിപ്പ് എന്ന പരിപാടി ചെയ്യുന്ന കാലം തൊട്ടേ സുഹൃത്തുക്കളാണ്. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കും. അതേസമയം അറ്റ്‌ലസ് രാമചന്ദ്രന്റെ കാര്യത്തില്‍ സംഭവിച്ചത് നേരെ മറിച്ചാണ് എന്നും അദ്ദേഹത്തിന് ബിസിനസ്സില്‍ സംഭവിച്ച തകര്‍ച്ചയെ ആണ് താന്‍ ഉദ്ദേശിച്ചത്' എന്നും അഡ്വക്കേറ്റ് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. അറ്റ്‌ലസ് രാമചന്ദ്രന്റെ കുടുംബം വരെ തന്റെ പോസ്റ്റിലെ വാചകത്തിന്റെ പേരില്‍ തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തിലാണ് വിശദീകരിക്കുന്നത് എന്നും അഡ്വക്കേറ്റ് എ ജയശങ്കര്‍ പ്രതികരിച്ചു.