കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റഡിയിൽ വാങ്ങിയ സുനിയെ വെച്ച് പോലീസ് ചെയ്തത് എന്ത്..! ഇത് നിയമവിരുദ്ധം..! ആഞ്ഞടിച്ച് ആളൂർ !!

ഫോണുപയോഗത്തിന് കസ്റ്റഡിയിൽ വെച്ച പ്രതിയെ ചോദ്യം ചെയ്തത് നടിയെ ആക്രമിച്ച കേസിലെന്ന് ആരോപണം

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം എവിടെയെത്തി എന്നത് സംബന്ധിച്ച് സ്ഥിരീകരിക്കാവുന്ന റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. അതുകൊണ്ടുതന്നെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കസ്‌ററഡി കാലാവധി കഴിയുന്നതിന് മുന്‍പ് തുമ്പുണ്ടാക്കാനുള്ള പോലീസിന്റെ ശ്രമം എത്രത്തോളം വിജയിച്ചുവെന്ന് പറയാനാവില്ല.

നിഗൂഢ രഹസ്യങ്ങളുടെ ബി നിലവറ ! തുറന്നാല്‍ പ്രളയം..! തലസ്ഥാനം കടലെടുക്കുമെന്ന് പ്രചാരണം..!നിഗൂഢ രഹസ്യങ്ങളുടെ ബി നിലവറ ! തുറന്നാല്‍ പ്രളയം..! തലസ്ഥാനം കടലെടുക്കുമെന്ന് പ്രചാരണം..!

നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞുവെന്നും പ്രതികളുടെ അറസ്റ്റ് ഉടനെ ഉണ്ടാകുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടെ അന്വേഷണ സംഘത്തിനെതിരെ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്.

ജയിലിലെ ഫോണുപയോഗം

ജയിലിലെ ഫോണുപയോഗം

നടിയെ ആക്രമിച്ച കേസ് കൂടാതെ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ജയിലില്‍ ഫോണുപയോഗിച്ച കേസില്‍ പോലീസ് കസ്റ്റഡിയില്‍ ആയിരുന്നു സുനി.

ജാമ്യാപേക്ഷ

ജാമ്യാപേക്ഷ

കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ സുനിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. സുനിയുടേയും സഹതടവുകാരുടേയും ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

പോലീസിനെതിരെ ആളൂർ

പോലീസിനെതിരെ ആളൂർ

അതിനിടെയാണ് പോലീസിനെതിരെ സുനിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍ കോടതിയില്‍ രംഗത്തെത്തിയത്. ഫോണ്‍ ഉപയോഗിച്ച കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ സുനിയെ ചോദ്യം ചെയ്തത് പക്ഷേ ആ കേസിലല്ല എന്നായിരുന്നു ആളൂരിന്റെ പരാതി.

ചോദ്യം ചെയ്ത കേസ്

ചോദ്യം ചെയ്ത കേസ്

നടിയെ ആക്രമിച്ച കേസിലാണ് ഈ കസ്റ്റഡി കാലയളവിലും സുനിയെ ചോദ്യം ചെയ്തത് എന്നാണ് ആളൂരിന്റെ ആരോപണം. തെളിവെടുപ്പിന് വേണ്ടി കോയമ്പത്തൂരില്‍ കൊണ്ടുപോകുന്നതിന് വേണ്ടിയായിരുന്നു കസ്റ്റഡിയില്‍ വിട്ടത്.

തെളിവെടുപ്പ് നടത്തിയില്ല

തെളിവെടുപ്പ് നടത്തിയില്ല

എന്നാല്‍ സുനിയെ കോയമ്പത്തൂരിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോയില്ലെന്നും ആളൂര്‍ കോടതിയെ അറിയിച്ചു. സുനി ജയിലില്‍ ഉപയോഗിച്ച ഫോണുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.

ഫോൺ വന്ന വഴി

ഫോൺ വന്ന വഴി

എന്നാല്‍ സുനിക്ക് ഫോണ്‍ ലഭിച്ചത് മലപ്പുറം സ്വദേശി ഇമ്രാന്‍ വഴിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇമ്രാനെതിരെ കേസെടുക്കുകയും ചെയ്തു. അത് പ്രകാരം സുനിയെ കോയമ്പത്തൂരെത്തിച്ചുള്ള തെളിവെടുപ്പ് പോലീസ് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

നടപടി വേണം

നടപടി വേണം

ഇക്കാരണത്താല്‍ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പിക്ക് എതിരെ നടപടി വേണമെന്നാണ് സുനിയുടെ അഭിഭാഷകനായ ആളൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. സുനിയുമായി സംസാരിക്കാന്‍ കോടതി ആളൂരിന് സമയം അനുവദിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു ആരോപണം.

കസ്റ്റഡി നിയമവിരുദ്ധം

കസ്റ്റഡി നിയമവിരുദ്ധം

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍ നാല് ദിവസം സുനിയെ ചോദ്യം ചെയ്തുവെന്നും അത് ഫോണ്‍വിളി സംബന്ധിച്ച് ആയിരുന്നില്ലെന്നും സുനി പറഞ്ഞതായി ആളൂര്‍ കോടതിയെ ധരിപ്പിച്ചു. തെളിവെടുപ്പിന് കൊണ്ടുപോകാത്ത സ്ഥിതിക്ക് ഫോണുപയോഗിച്ച കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വെയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും ആളൂര്‍ വ്യക്തമാക്കി.

English summary
Advocate BA Aloor against Police in Actress abduction case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X