കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം കേസിലെ ഉത്തരം കിട്ടാത്ത ആ ചോദ്യം എന്ത്? അഡ്വ. ശ്രീജിത്ത് പെരുമന പറയുന്നു

Google Oneindia Malayalam News

കൊച്ചി: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകളക്ടറായി നിയമിച്ചതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെ ശ്രീറാമിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. എന്നാല്‍ ഇതോടെ മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ മരണം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോള്‍ വിഷയത്തെക്കുറിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. ശ്രീറാം കേസില്‍ ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ദുരൂഹതയും എന്ന ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം വിഷയത്തെ വിശകലനം ചെയ്യുന്നത്.

ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ശ്രീറാം കേസില്‍ ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ദുരൂഹതയും??
അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നിരിക്കുന്നത് ഇടത് വശത്ത്... ഡ്രൈവര്‍ സീറ്റ് വലതുവശത്തും... അങ്ങനെയെങ്കില്‍ അപകടത്തിന്റെ സ്വഭാവം നോക്കിയാല്‍ ഇടത് വശത്ത് ഇരിക്കുന്ന ആള്‍ക്ക് അത്യാവശ്യം പരിക്ക് പറ്റണം.. വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ ആണെങ്കില്‍ ഇടത് വശത്ത് ഇരുന്നത് സ്ത്രീ ആയിരിക്കണം. അവര്‍ക്ക് പരിക്കേല്‍ക്കണം. എന്താണ് ഒരു പോറല്‍ പോലും ഈ സ്ത്രീക്ക് ഇല്ലാത്തത്? ഒരു പോറല്‍ പോലും ഇല്ല ഈ സ്ത്രീക്ക്. അവര്‍ കൂളായി നടക്കുന്നു. പേശി വലിവ് പോലും ഇല്ല ഈ സ്ത്രീക്ക്. ഈ അപകടത്തിന്റെ സ്വഭാവം വച്ച് വലത് വശത്ത് ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന ആള്‍ക്കാണ് ഒരു പോറലും ഏല്‍ക്കാതിരിക്കേണ്ടത്. അപ്പോ ഒരു പോറല്‍ പോലും ഏല്‍ക്കാത്ത സ്ത്രീ ആണോ ഡ്രൈവര്‍ സീറ്റില്‍ ഉണ്ടായിരുന്നത്.ശ്രീറാം വെങ്കിട്ടരാമന് പരിക്കുണ്ട്. അപ്പോ ശ്രീറാം വെങ്കിട്ടരാമനാണോ ഇടത് വശത്ത് ഇരുന്നത്. അങ്ങനെയെങ്കില്‍ കാര്‍ ഓടിച്ചീരുന്നത് സ്ത്രീ ആണോ?

1

ദുരൂഹതകള്‍ മാറണം. കൂട്ട ഓരിയിടല്‍ നടത്തി ഒരാളെ ഇല്ലാതാക്കുന്ന നീച പകപോക്കല്‍ അവസാനിക്കണം. ശ്രീറാം വെങ്കിട്ടരാമന്റെ ചോര കുടിച്ചേ അടങ്ങൂ. ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലില്‍ അടച്ചേ അടങ്ങൂ. ശ്രീറാമിനെ മദ്യപാനിയും ആഭാസനും ആക്കി മാറ്റാന്‍ എന്താണിത്ര വെപ്രാളം? മന്ത്രിമാരുടെ വാഹനങ്ങള്‍, എംഎല്‍എ മാരുടെ വാഹനങ്ങള്‍ മറ്റ് എത്ര എത്ര വിവിഐപി വിഐപി വാഹനങ്ങള്‍ ഇടിച്ച് എത്രപേരുടെ ജീവന്‍ പൊലിഞ്ഞിരിക്കുന്നു കേരളത്തിലെ നിരത്തുകളില്‍. അവര്‍ക്ക് വേണ്ടി സംസാരിക്കാനോ പ്രതികളെ ജയിലില്‍ അടയ്ക്കാനോ ഒരു സാമൂഹിക രാഷ്ട്രീയ അപ്പോസ്ഥലന്മാരെയും കണ്ടിട്ടില്ലല്ലോ?
മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വാഹനാപകടത്തില്‍ വാഹനം ഓടിച്ചത് താന്‍ അല്ല എന്ന് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടല്ലോ..

2

കാല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്റെ കുടുംബത്തോട് ശ്രീറാം കുറ്റം ഏറ്റു പറഞ്ഞ് മാപ്പപേക്ഷിച്ചു എന്നൊക്കെയുള്ള ഓണലൈന്‍ കെട്ടുകഥകള്‍ ലക്ഷക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്ത് മുന്നേറുമ്പോള്‍ വിഷയത്തിലെ യാഥാര്‍ഥ്യം വ്യക്തമാക്കേണ്ടതുണ്ട്.ശ്രീറാമിന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട ഹൈക്കോടതി മുന്‍പാകെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജ്ജിയിലെ വാദത്തിലാണ് ശ്രീറാം താനല്ല വാഹനം ഓടിച്ചിരുന്നത് എന്ന് ഹൈക്കോടതി മുന്‍പാകെ വ്യക്തമാക്കിയത്.

3

ശ്രീറാമിനോട് ശത്രുതയുള്ളവരുടെ സ്വാധീനമാണ് അദ്ദേഹത്തെ ബലിയാടാക്കാന്‍ ശ്രമിക്കുന്നതെന്ന് ശ്രീറാമിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജ്ജി ..ഹൈക്കോടതി തള്ളുകയും ചെയ്തു.
സ്ത്രീയായതുകൊണ്ട് അവരെ വിശ്വസിച്ചേ മതിയാകൂ എന്ന സദാചാര ഫത്വ ഇറക്കുന്നവരോടാണ്...'ഫെയിസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് പാതി രാത്രി 1 മണിക്ക് വണ്ടി കൊണ്ട് വരാന്‍ പറഞ്ഞപ്പോള്‍ ഓടി വന്നതാണ്' എന്ന യുവതിയുടെ മൊഴി ആദ്യ കേള്‍വിയില്‍ വിശ്വാസ്യ യോഗ്യമല്ല. മാത്രവുമല്ല താനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് യുവതി ആദ്യം മൊഴി നല്‍കിയത്. സമാനമൊഴിയാണ് അവിടെയുണ്ടായിരുന്ന മറ്റൊരു സാക്ഷിയും നല്‍കിയിട്ടുള്ളത്.

4

ഐഎഎസ് ക്ലബ്ബില്‍ മദ്യ വിരുന്നിന് പോകുമ്പോള്‍ വാഹനമില്ലാതെ പോകുമോ, മദ്യപിച്ച ശേഷം ഒരു സുപ്രധാന വകുപ്പ് ഡയറക്റ്ററായ ഒരാള്‍ കര്‍ശന പട്രോളിംഗുള്ള നഗരത്തിലൂടെ അമിതവേഗതയില്‍ അപകടകരമായി ഓടിച്ചു പോകുമോ ? വിശദമായ അന്വേഷണം നടക്കട്ടെ..304 A വകുപ്പ് ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്കൂഷന്‍ പ്രൈം സാക്ഷിയാകുന്ന യുവതിയുടെ മൊഴികളിലെ വൈരുദ്ധ്യം വിചാരണ വേളയില്‍ തലനാരിഴകീറി പരിശോധിക്കപ്പെടും. സംഭവ സമയത്ത് ശ്രീറാം വാഹനം ഓടിക്കുന്ന ദൃശ്യങ്ങളോ/ചിത്രങ്ങളോ അടങ്ങിയ തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ കേസ് സങ്കീര്‍ണമാകും.

4 ഗ്രഹങ്ങളുടെ രാശിമാറ്റം;ആഗസ്റ്റിൽ നിങ്ങളുടെ വരുമാനത്തിലും ജോലിയിലും ബിസിനസ്സിലും വരും മാറ്റങ്ങൾ4 ഗ്രഹങ്ങളുടെ രാശിമാറ്റം;ആഗസ്റ്റിൽ നിങ്ങളുടെ വരുമാനത്തിലും ജോലിയിലും ബിസിനസ്സിലും വരും മാറ്റങ്ങൾ

5

സംഭവസ്ഥലത്തുണ്ടായിരുന്ന ദൃസാക്ഷികളുടെ മൊഴികളും നിര്‍ണായകമാകും.
അമിത വേഗതയില്‍ മദ്യപിച്ച് വാഹനമോടിച്ച് ആ മനുഷ്യനെ കൊന്നത് ശ്രീറാമാണെങ്കിലും, വഫ എന്ന സ്ത്രീയാണെങ്കിലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. പക്ഷെ ഈ അപകടത്തിന്റെ പേരില്‍ ശ്രീറാമെന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ രാഷ്ട്രീയപരമായി താറടിക്കാനും, സാമൂഹികമായി ഇല്ലാതാക്കുവാനും, അദ്ദേഹത്തിന്റെ മുന്‍കാല ഇടപെടലുകളെ അവഹേളിക്കാനും ഒരു മാഫിയതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
കള്ളുകുടിക്കുന്നവര്‍ക്ക് പ്രിവിലേജ്ഡ് ഓണ്‍ലൈന്‍ സംഘടനയും ഗ്രൂപ്പും രൂപീകരിച്ച് ലോഗോയും സ്റ്റിക്കറും വാഹനത്തില്‍ ഒട്ടിച്ച് കള്ള് കച്ചവടവും, മദ്യ പാര്‍ട്ടികളും നടത്തുന്നവര്‍ക്ക് ഗിന്നസ് ബുക്കിനെപോലും അതിശയിപ്പിച്ച് ലക്ഷക്കണക്കിന് സദാചാര പ്രബുദ്ധ മലയാളി കുടിയന്മാരുടെ പിന്തുണ കിട്ടിയ നാടാണ് നമ്മുടേത്.

6

അത്തരം ഗ്രൂപ്പുകളുടെ പുരുഷന്മാരും സ്ത്രീകളുമായിട്ടുള്ള അഡ്മിന്മാരില്‍ പലരും ജയിലില്‍ കിടന്നുപോലും അംഗങ്ങളെ സേവിച്ചിട്ടുള്ളവരാണ്. അതായത് ചിക്കന്‍ തിന്നു എന്നറിയിക്കാന്‍ എല്ല് കഴുത്തില്‍ കെട്ടിത്തൂക്കി നടക്കുന്നതുപോലെ മദ്യപിക്കും എന്നറിയിക്കാന്‍ സംഘടനയും ലോഗോയുമുണ്ടാക്കി അത് വാഹനത്തില്‍ ഒട്ടിച്ച് നടക്കുന്ന സദാചാര മലയാളിയുടെ നാടാണിത്.
ശ്രീറാമിനെ ഒരു തരത്തിലും ന്യായീകരിക്കുകയല്ല എന്നാല്‍ അയാള്‍ക്കെതിരെ ഈ അപകടത്തിന്റെ പേരില്‍ സദാചാര ആക്രമണം നടത്തുന്നത് ശരിയല്ല. അറിയപ്പെടുന്ന ഒരു കുറ്റവാളിയോ, മദ്യപാനിയോ, സാമൂഹ്യ വിരുദ്ധനോ ഒന്നുമല്ല എന്നുമാത്രമല്ല വളരെ മിടുക്കനായ ഒരു അറിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍കൂടിയാണ് എന്നത് വിസ്മരിക്കരുത്.

പ്രായം വഴിമാറും ചിലർ വരുമ്പോൾ..ചേച്ചീ നിങ്ങൾക്ക് വേണ്ടിയാണ് ഈ ക്യാപ്ഷൻ.. മ‍ഞ്ജുപിള്ളയുടെ പുതിയ ചിത്രം വൈറൽ

7

ഐ എ എസ്സുകാരനാണ് എന്നത് കള്ള്കുടിച്ച് വാഹനമോടിച്ച് മനുഷ്യരെ കൊല്ലാനുള്ള ലൈസന്‍സല്ല എന്ന ബോധ്യത്തോടെ തന്നെയാണ് ഇത് പറയുന്നത്. വാഹനാപകടം മനഃപൂര്‍വ്വമായ ഒരു ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമല്ല എങ്കില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കും, മദ്യപിച്ച് വാഹനമോടിച്ചതിനും, അലക്ഷ്യമായും അമിതവേഗതയിലും വാഹനമോടിച്ചതിനും, അപകടകരമായി വാഹനമോടിച്ചതിനും, വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരവും, ഇന്ത്യന്‍ പീനല്‍കോഡ് പ്രകാരവും ശ്രീറാമിനെതിരെ പോലീസ് കേസെടുക്കണം. എന്നാല്‍ തട്ടികൊണ്ടുവരികയോ, പീഡിപ്പിക്കുകയോ ചെയ്‌തെന്ന് പരാതിയില്ലെങ്കില്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ കാറിലിരുത്തി രാത്രി യാത്രചെയ്യുന്നത് ഈ രാജ്യത്തെ നിയമങ്ങള്‍ പ്രകാരം കുറ്റകരമല്ല. സ്ത്രീക്ക് ഭര്‍ത്താവും മക്കളുമുണ്ട് എന്നതും ഈ സാഹചര്യത്തില്‍ കുറ്റകരമല്ല.

8

അതുകൊണ്ടുതന്നെ എല്ലാ ശാസ്ത്രീയ പരിശോധനയിലൂടെയും, സാക്ഷിമൊഴികളുടെയും പരിശോധനക്കള്‍ക്ക് ശേഷം കോടതി ഒരു അന്തിമ തീരുമാനത്തില്‍ എത്തട്ടെ അങ്ങനെയാണ് ഒരു പരിഷ്‌കൃത ലോകവും സമൂഹവും ഇത്തരം വിഷയങ്ങളെ കാണേണ്ടത്.
വാഹനപകടത്തിന്റെ ദൃശ്യവും താനല്ല വാഹനം ഓടിച്ചതെന്ന ശ്രീറാമിന്റെഹൈക്കോടതിയിലെ മൊഴിയും..
അഡ്വ ശ്രീജിത്ത് പെരുമന

Recommended Video

cmsvideo
IAS ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണുരാജും വിവാഹിതരായി | Oneindia Malayalam

English summary
Advocate Sreejith Peruma raised critical questions about the Sriram Venkitaraman case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X