Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ റിപ്പർ ജയാനന്ദന് പരോൾ, 17 വർഷത്തിനിടെ ആദ്യം

ripper

തൃശൂര്‍: പതിനേഴ് വര്‍ഷത്തെ ജയില്‍വാസത്തിന് ഒടുവില്‍ കുപ്രസിദ്ധ കുറ്റവാളിയായ റിപ്പര്‍ ജയാനന്ദന്‍ പരോളില്‍ പുറത്തിറങ്ങി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ജയാനന്ദന് ഹൈക്കോടതി പരോള്‍ അനുവദിച്ചിരിക്കുന്നത്. 17 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് റിപ്പര്‍ ജയാനന്ദന്‍ പരോളില്‍ ജയിലിന് പുറത്തിറങ്ങുന്നത്. വിയ്യൂര്‍ ജയിലില്‍ ആണ ജയാനന്ദനെ പാര്‍പ്പിച്ചിരിക്കുന്നത്. അതീവ സുരക്ഷയോടെയാണ് റിപ്പര്‍ ജയാനന്ദന്റെ ജയില്‍ വാസം.

ബുധനാഴ്ചയാണ് റിപ്പര്‍ ജയാനന്ദന്റെ അഭിഭാഷകയായ മകളുടെ വിവാഹം. എസ്‌കോട്ട് പരോള്‍ ആണ് ഹൈക്കോടതി ജയാനന്ദന് അനുവദിച്ചിരിക്കുന്നത്. പോലീസ് അകമ്പടിയോടെ ഇന്ന് രാവിലെ ജയാനന്ദന്‍ പുറത്തിറങ്ങി. ഇന്ന് വീട്ടില്‍ ചിലവഴിച്ച ശേഷം വൈകിട്ട് 5 മണിയോടെ ജയാനന്ദനെ തിരിച്ച് ജയിലില്‍ എത്തിച്ചു. നാളെ വിവാഹത്തിലും പോലീസ് അകമ്പടിയോടെ ജയാനന്ദന്‍ പങ്കെടുക്കും.

അഭിഭാഷകയായ മകള്‍ തന്നെയാണ് റിപ്പര്‍ ജയാനന്ദന്റെ പരോളിന് വേണ്ടി കോടതിയില്‍ വാദിച്ചത്. ജയാനന്ദന്റെ ഭാര്യ ഇന്ദിര ആയിരുന്നു ഹര്‍ജിക്കാരി. 15 ദിവസത്തെ പരോള്‍ ആയിരുന്നു കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പരോള്‍ ആവശ്യം സര്‍ക്കാര്‍ എതിര്‍ത്തു. തന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മാനുഷിക പരിഗണന വെച്ച് അനുവദിക്കണം എന്നുളള മകളുടെ അപേക്ഷ കോടതി പരിഗണിക്കുകയായിരുന്നു. തുടര്‍ന്നാണ് കടുത്ത ഉപാധികളോട് രണ്ട് ദിവസത്തെ പരോള്‍ റിപ്പര്‍ ജയാനന്ദന് അനുവദിച്ചത്.

പരോളില്‍ ഇറങ്ങുന്ന ജയാനന്ദന്‍ തിരിച്ച് ജയിലിലേക്ക് മടങ്ങും എന്ന് മകളും ഭാര്യയും സത്യവാങ്മൂലം എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. പോലീസുകാര്‍ സാധാരണ വസ്ത്രം ധരിച്ച് വിവാഹ ചടങ്ങില്‍ റിപ്പര്‍ ജയാനന്ദനെ അനുഗമിക്കും. അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ വിവാഹ ചടങ്ങുകളില്‍ ഇടപെടരുത് എന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ കൊലക്കേസുകളില്‍ പ്രതിയായ റിപ്പര്‍ ജയാനന്ദന്‍ ജീവപര്യന്തം കഠിനതടവിനാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകളെ തലയ്ക്ക് അടിച്ച് വീഴ്ത്തി സ്വര്‍ണാഭരണം മോഷ്ടിക്കുകയായിരുന്നു റിപ്പര്‍ ജയാനന്ദന്റെ രീതി. മാള ഇരട്ടക്കൊല, പെരിഞ്ഞം അടക്കമുളള കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+