Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.റെയിലിനു പിന്നാലെ ജലപാതയ്‌ക്കെതിരെയും ജനകീയ പ്രതിഷേധം ശക്തമാകുന്നു:തലശേരിയിൽ പ്രതിഷേധം

തലശേരി: കെറെയിലിന് പിന്നാലെ പിണറായി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കൃത്രിമ ജലപാതയ്‌ക്കെതിരെയും പ്രതിഷേധം ശക്തമാകുന്നു. സി.പി. എമ്മിനുളളില്‍ നിന്നുപോലും പദ്ധതിക്കെതിരെ പ്രതിഷേധശബ്ദമുയരുന്നത് പാര്‍ട്ടി നേതൃത്വത്തെആശങ്കിയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞകുറെക്കാലമായി പാനൂര്‍ മേഖലയിലെ അഞ്ചുപഞ്ചായത്തുകളില്‍കൃത്രിമജലപാതയ്‌ക്കെതിരെ പ്രതിഷേധസമരം നടന്നുവരികയാണ്.

മാഹിമുതല്‍ വളപട്ടണം വരെ കോടികള്‍ മുടക്കി മലബാര്‍ക്രൂയിസ് ടൂറിസം പദ്ധതിയെന്ന നിര്‍ദ്ദിഷ്ട ജലപാതയ്‌ക്കെതിരെ തലശേരിയിലും ജനകീയ പ്രതിഷേധമിരമ്പി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇരുന്നൂറിലേറെ സമരമടന്‍മാരാണ് തലശേരി സബ് കലക്‌റുടെ ഓഫീസിലേക്ക് ടൗണ്‍ ഹാളില്‍ നിന്നും പൊരിവെയിലിനെ കൂസാതെ ഉറക്കെ മുദ്രാവാക്യങ്ങള്‍ വിളിച്ചു സബ് കലക്ടര്‍ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച്‌നടത്തി. ജലപാതായ ഒന്നാം റീച്ചായ മാഹി മുതല്‍ ചാടാല പുഴവരെയുളള കൃത്രിമ ജലപാത നിര്‍മാണത്തിനെതിരെ അതിശക്തമായ പ്രതിഷേധവുമായി കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമസമിതി രംഗത്തുവന്നത്.

protest

പുല്ലൂക്ക, അണിയാരം, പൂക്കാം, പന്ന്യന്നൂര്‍,മനേക്കര, ചാമ്പാട്, മാക്കുനി പ്രദേശത്തെ ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്. പദ്ധതി നടപ്പിലായാല്‍ പ്രദേശംമുഴുവനും കുടിവെളളത്തിനുംജലമലിനീകരണത്തിനും അതുവഴി സമ്പൂര്‍ണ്ണ കൃഷി നാശത്തിനുംകാരണമാവുമെന്ന ആശങ്കയിലാണ് ജനങ്ങള്‍തെരുവിലിറങ്ങി സമരം ചെയ്യുന്നത്.

പിറന്നമണ്ണില്‍ ജീവിക്കാനുളള അവകാശം പോലും നിഷേധിച്ച് നൂറുണക്കണക്കിനാളുകള്‍ വീടുകളും മറ്റു സ്ഥാപനങ്ങളും തകര്‍ത്തുകൊണ്ടു പാതനിര്‍മിക്കുന്നതിനെതിരെയാണ് പ്രതിഷേധമുയരുന്നത്. അതിനാല്‍ ഈ പദ്ധതി മാഹി പുഴവഴി അറബിക്കടലിന്റെ തീരപ്രദേശത്ത് കൂടി ബേക്കലിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

സംയുക്തസമരസമിതി നടത്തിയ പ്രതിഷേധ മാര്‍ച്ച് സബ് കലക്ടറുടെ കാര്യാലയത്തിന് മുന്‍പില്‍നിന്നും പൊലിസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഓഫീസിനു മുന്‍പില്‍കുത്തിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

വിനാശകരമായ ജലപാതാ പദ്ധതികൊണ്ടു നാടുമുഴുവന്‍ ദുരിതമനുഭവിക്കാന്‍ പോവുകയാണെന്ന്അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളും ധാരാളമായി തെരുവിലിറങ്ങുന്ന അവസ്ഥ നാട്ടിലുണ്ടായിരിക്കുന്നു. സ്ത്രീകള്‍ മുന്നിട്ടിറങ്ങി നടത്തിയ സമരം ലോകത്തിലൊരിടത്തും പരാജയപ്പെട്ടിട്ടില്ലെന്നതാണ് അനുവവഭമെന്നു മനസിലാക്കണമെന്നും സുരേന്ദ്രനാഥ് പറഞ്ഞു.

ടൂറിസ്റ്റുകളെനാടുമുഴുവന്‍ കാണിക്കാനാണ് കൃത്രിമ ജലപാത നിര്‍മിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ നമ്മുടെ പ്രകൃതിസമ്പത്ത്കാണാനാണ് ടൂറിസ്റ്റുകള്‍ ഇവിടേക്ക് വരുന്നതെന്നും കൃത്രിമമായിയുണ്ടാക്കുന്നവ കാണാനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ദിനേശന്‍ പാച്ചോള്‍ അധ്യക്ഷനായി.ഇ.മനീഷ്, പാനൂര്‍ബ്‌ളോക്ക് പഞ്ചായത്ത്പ്രസിഡന്റ് എ. ശൈലജ,വാര്‍ഡ് മെംപര്‍ സ്മിത സജിത്ത്, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി സാജു,അഡ്വ. രത്‌നാകരന്‍, ഷാനിദ് മേക്കുന്ന്. എന്‍.പി മുകുന്ദന്‍, പന്ന്യന്നൂര്‍ രാമചന്ദ്രന്‍, മനോജ് ടി.സാരംഗ്, സികേഷ്മാക്കുനി എന്നിവര്‍ പ്രസംഗിച്ചു. ഒടക്കോത്ത് സന്തോഷ് സ്വാഗതവും കെ.പി പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+