കേരളത്തില്‍ ബിജെപിക്ക് സഖ്യസര്‍ക്കാരുണ്ടാകും, തന്ത്രം മുഴുവന്‍ മാറ്റി.. ഇനി മോദിയുടെ മാസ്റ്റര്‍പ്ലാന്‍
കേരളത്തിലെ ജനസംഖ്യയില്‍ 46 ശതമാനം പേര്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണ്. ഈ വോട്ടുബാങ്കാണ് ബിജെപി ലക്ഷ്യം വെക്കുന്നത്

ന്യൂദല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അടിത്തറ ശക്തമാക്കിയ ബി ജെ പി ഇനി ലക്ഷ്യമിടുന്നത് കേരളത്തെ. ബി ജെ പിയെ മൈലുകള്‍ക്കപ്പുറം നിര്‍ത്തിയ കേരള ജനതയെ കൊണ്ട് തന്നെ ബി ജെ പിയെ നെഞ്ചിലേറ്റാനുള്ള ബൃഹദ് പദ്ധതികളാണ് പാര്‍ട്ടി ദേശീയ നേതൃത്വം അണിയറയില്‍ ഒരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇതിന്റെ മാസ്റ്റര്‍ ബ്രെയിന്‍.
കേരളത്തിലെ രണ്ട് പ്രധാന ഹിന്ദു ഇതര സമുദായങ്ങളെ ( മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ) ഒപ്പം നിര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 46 ശതമാനം വരും ഇത്. ഇവരെ ഒപ്പം നിര്‍ത്താന്‍ വിപുലമായ ജനസമ്പര്‍ക്ക പരിപാടികള്‍ ആണ് ബി ജെ പി ആസൂത്രണം ചെയ്യുന്നത്. പരമ്പരാഗതമായി ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും കോട്ടയാണ് കേരളം.

ചരിത്രമായി ആ ഒരു സീറ്റ്
2014 ല്‍ കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ചരിത്രത്തില്‍ ആദ്യമായി 2016 ലെ തെരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ ബി ജെ പിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വന്‍ പ്രവര്‍ത്തനം നടത്തിയെങ്കിലും വിജയിക്കാനായില്ല. ശബരിമല വിഷയത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തിയിട്ടും ദേശീയ ട്രെന്‍ഡിന് വിരുദ്ധമായാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലയാൡകള്‍ വിധിയെഴുതിയത്.

2019 ല്‍ രാഹുല്‍ തരംഗം
സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളില്‍ 15 എണ്ണവും കോണ്‍ഗ്രസ് നേടിയപ്പോള്‍ ബാക്കി നാലെണ്ണം സഖ്യകക്ഷികള്‍ സ്വന്തമാക്കി. ഒരു സീറ്റില്‍ മാത്രമാണ് ഭരണകക്ഷിയായ സി പി എമ്മിന് ജയിക്കാനായത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും ഇടതുപക്ഷം അധികാരത്തിലേറി. എന്നാല്‍ കൈയിലുണ്ടായി ഏക സീറ്റ് ബി ജെ പിക്ക് ഈ തെരഞ്ഞെടുപ്പില്‍ നഷ്ടമാകുകയും ചെയ്തു.

തന്ത്രം മാറ്റി ബിജെപി
എന്നാല്‍ ഇത്തവണ നന്നായി ഗൃഹപാഠം ചെയ്താണ് ബി ജെ പി ഒരുങ്ങുന്നത്. കഴിഞ്ഞ തവണ ദേശീയ തലത്തിലേതിന് സമാനമായി ഹൈന്ദവതയില്‍ ഊന്നിയായിരുന്നു ബി ജെ പിയുടെ പ്രചരണം. ശബരിമല വിഷയം ആയിരുന്നു ഇതിന് അടിസ്ഥാനം. എന്നാല്‍ ഇത്തവണ ഇതില്‍ നിന്ന് മാറി മുസ്ലീം, ക്രിസ്ത്യന്‍ വോട്ട് ബാങ്കുകളെ ചെറുതായെങ്കിലും സ്വാംശീകരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.

ക്രിസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും വീട് കയറണം
ഈസ്റ്ററിന് ക്രിസ്ത്യാനികളുടെ വീടും പെരുന്നാളിന് മുസ്ലീങ്ങളുടെ വീടും സന്ദര്‍ശിച്ച് അവരുമായി അടുപ്പം സ്ഥാപിക്കുക എന്നതാണ് ഇതുവഴി ബി ജെ പി ലക്ഷ്യമിടുന്നത്. ഏപ്രില്‍ 9 ന് ഈസ്റ്റര്‍ ദിനത്തില്‍ 10000 ബി ജെ പി പ്രവര്‍ത്തകര്‍ ഒരു ലക്ഷം ക്രിസ്ത്യാനികളുടെ വീട് സന്ദര്‍ശിക്കും. ഈദ് ആഘോഷങ്ങളുടെ ഭാഗമായി മുസ്ലീങ്ങളുടെ വീട് ഏപ്രില്‍ മൂന്നാം വാരത്തിലും ബി ജെ പി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും.

വിഷുവിന് ക്രിസ്ത്യാനികളെ ക്ഷണിക്കണം
ഇത് കൂടാതെ ഏപ്രില്‍ 15 ന് വിഷു ആഘോഷത്തില്‍ ബി ജെ പി പ്രവര്‍ത്തകരുടെ വീട്ടിലേക്ക് ക്രിസ്ത്യാനികളെയും ക്ഷണിക്കും. അതേസമയം ബി ജെ പിയുടെ നീക്കത്തെ ഇടതുപക്ഷവും പ്രതിപക്ഷമായ കോണ്‍ഗ്രസും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്ന സൂചന. ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കായി 'സ്‌നേഹ സംവാദം' എന്ന പരിപാടി സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.

കേരളത്തില്‍ ബിജെപിയുടെ സഖ്യസര്‍ക്കാര്‍
കേരളത്തില്‍ ഇനി 2026 ല്‍ ആണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കേരളത്തിലും സഖ്യ സര്‍ക്കാര്‍ രൂപീകരിക്കും എന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. വടക്ക കിഴക്കന്‍ മേഖലകളില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് വലിയ പിന്തുണയാണ് ബി ജെ പി നല്‍കിയത് എന്നും മോദി അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications