Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർത്തവാവധി ആഘോഷം കഴിഞ്ഞെങ്കില്‍ ചിലത് പറയാനുണ്ട്: സർക്കാറിനോട് എംഎസ്എഫ് ഹരിത

അവധി വിഷയത്തിന്മേൽ എംഎസ്എഫ്-ഹരിത സംസ്ഥാന കമ്മിറ്റി നടത്തിയ പഠനത്തിൽ നിന്നും ഏതാനും ചില നിഗമനങ്ങളിലേക്ക് സംഘടന എത്തുകയായിരുന്നു

 msf-

കോഴിക്കോട്: വിദ്യാർത്ഥിനികള്‍ക്ക് ഇന്റേണല്‍ മാർക്കിനും ഹാജർ ഇളവ് വേണമെന്ന് എംഎസ്എഫ് ഹരിത കമ്മിറ്റി. തിടുക്കം പിടിച്ചു കൊണ്ട് ഞങ്ങൾ എന്തൊക്കെയോ പുരോഗമന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു എന്നനിലയിൽ ഇറക്കിയ ആർത്തവാവധിയുടെ ഉത്തരവിൽ മുഴുവൻ അപൂർണ്ണതകളും, അവ്യക്തങ്ങളുമായിരുന്നുവെന്നും കമ്മിറ്റി വ്യക്തമാക്കുന്നു.

വിദ്യാർത്ഥിനികൾ എന്ത് കൊണ്ടും ഈ വിധത്തിലുള്ള ഇന്റേണൽ മാർക്കിന് അർഹർ തന്നെയാണ്. വലിയ ശാരീരിക, മാനസിക പിരിമുറക്കത്തിനിടയിലും ഹാജറിൽ കുറവ് വരുന്നത് മൂലമുള്ള ഇന്റേണൽ മാർക്കിന് കുറവ് വരാൻ പാടില്ല എന്ന നിലയിലാണ് അവർ കലാലയത്തിലേക്ക് എത്തുന്നതെന്നും ഹരിത പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. ഹരിതയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

harit

കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമ ശ്രദ്ധ നേടിയ ഒരു വിഷയമാണല്ലോ കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ ആർത്തവാവധി പ്രഖ്യാപിച്ചത്. നിലവിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ വേണ്ടി 75 ശതമാനം ഹാജർ നിലയായിരുന്നു ആവശ്യം, ഇതിനെ 2 ശതമാനം ആർത്തവാവധി എന്ന നിലയിൽ വിദ്യാർഥിനികൾക്ക് 73%ലേക്ക് കുറക്കുകയായിരുന്നു. തിടുക്കം പിടിച്ചു കൊണ്ട് ഞങ്ങൾ എന്തൊക്കെയോ പുരോഗമന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു എന്നനിലയിൽ ഇറക്കിയ ആർത്തവാവധിയുടെ ഉത്തരവിൽ മുഴുവൻ അപൂർണ്ണതകളും, അവ്യക്തങ്ങളുമായിരുന്നു.

അത്കൊണ്ട് തന്നെ വിഷയത്തിന്മേൽ എംഎസ്എഫ്-ഹരിത സംസ്ഥാന കമ്മിറ്റി നടത്തിയ പഠനത്തിൽ നിന്നും ഏതാനും ചില നിഗമനങ്ങളിലേക്ക് എത്തുകയുണ്ടായി.

കുറഞ്ഞ ഹാജർ നിലയുടെ കാര്യത്തിൽ മാത്രമാണ് ഇപ്പോഴത്തെ ആനുകൂല്യം. വളരെ കുറഞ്ഞ വിദ്യാർത്ഥിനികൾ മാത്രമേ 75 ശതമാനത്തിൽ കുറവ് ഹാജർ നിലയുള്ളവരായി വരാറുള്ളൂ. സർവ്വകലാശാലയിലും വിവിധ കോളേജുകളിലും പഠിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥിനികളിൽ ഒരു സെമസ്റ്ററിൽ നൂറു പേരിൽ കൂടില്ല ഇങ്ങനെയുള്ളവർ. അതേസമയം, വിദ്യാർത്ഥിനികൾക്ക് ഈ ഇളവിനൊപ്പം ഹാജർ നിലക്കനുസരിച്ചു നൽകുന്ന ഇന്റേണൽ മാർക്കിന് ഇതുപോലെ രണ്ട് ശതമാനം ഹാജർ നില കുറവ് വരുത്തിയാൽ അത് വിദ്യാർത്ഥിനി സമൂഹത്തിനാകെ ഗുണപ്രദവും പ്രോത്സാഹജനവുമായിരിക്കും.

അപ്രകാരം ഹാജർ നില- ഇന്റേണൽ മാർക്ക് എന്നത് പ്രകാരം താഴെ കൊടുക്കുന്നു:

* 75%- 80% ഒരു മാർക്ക് എന്നതിന് പകരം 73%- 78% ഒരു മാർക്ക്
* 80%- 85% രണ്ട് മാർക്ക് എന്നതിന് പകരം 78%- 83% രണ്ട് മാർക്ക്
* 85%- 90% മൂന്ന് മാർക്ക് എന്നതിന് പകരം 83%- 88% മൂന്ന് മാർക്ക്
* 90%- 95% നാല് മാർക്ക് എന്നതിന് പകരം 88%- 93% നാല് മാർക്ക്
* 95% മുകളിലേക്ക് അഞ്ച്‌ മാർക്ക് എന്നതിന് പകരം 93% മുകളിലേക്ക് അഞ്ച് ഇന്റേണൽ മാർക്ക് എന്നിങ്ങനെ.

വിദ്യാർത്ഥിനികൾ എന്ത് കൊണ്ടും ഈ വിധത്തിലുള്ള ഇന്റേണൽ മാർക്കിന് അർഹർ തന്നെയാണ്. വലിയ ശാരീരിക, മാനസിക പിരിമുറക്കത്തിനിടയിലും ഹാജറിൽ കുറവ് വരുന്നത് മൂലമുള്ള ഇന്റേണൽ മാർക്കിന് കുറവ് വരാൻ പാടില്ല എന്ന നിലയിലാണ് അവർ കലാലയത്തിലേക്ക് എത്തുന്നതും. അതേ പോലെ വിദ്യാർത്ഥിനികൾക്ക് നൽകുന്ന ഈ ആനുകൂല്യത്തിന് "ആർത്താവാനുകൂല്യം" എന്ന പേരിടേണ്ടതില്ല, കാരണം, എല്ലാ വിദ്യാർത്ഥിനികളും ആർത്തവം ഉള്ളവരാവണമെന്നില്ല, എന്നല്ല ട്രാൻസ് മെനസ്ട്രേറ്റേർസ് (Trans menstruators) ഇതിൽ ഉൾപ്പെടാതെയും പോകും. കൂടാതെ, ആർത്തവം ഹാജർ നില കുറയാൻ കാരണമായി എന്ന സാക്ഷ്യപത്രമോ/ സത്യവാങ്മൂലമോ ഇതുമായി ബന്ധപെടുത്തേണ്ടതുമില്ല.

ആർത്തവുമായി ഇതിനെ ബന്ധപെടുത്തുമ്പോൾ സ്ത്രീയെന്നാൽ ആർത്തവ ബന്ധിതം എന്ന തെറ്റായ പരികൽപന സൃഷ്ടിക്കപ്പെടുകയാണ്.
സ്ത്രീകൾക്കെന്നപോലെ ട്രാൻസ് ജൻഡറുകൾക്കും അവർക്ക് നൽകുന്ന പോസിറ്റീവ് ഡിസ്ക്രിമിനേഷൻ എന്ന നിലയിൽ കുറഞ്ഞ ഹാജർ നിലയിലും ഇൻറേണൽ മാർക്കിനുള്ള ഹാജർ നിലയിലും രണ്ട് ശതമാനം കുറവ് നൽകുകയാണ് വേണ്ടത്. അത് വഴി സ്ത്രീകൾക്കും ട്രാൻസ് ജൻഡർ വിഭാഗത്തിൽ പെട്ട മുഴുവൻ പേർക്കും അതിന്റെ ആനുകൂല്യം ലഭിക്കും.

നിലവിലെ സർക്കാർ ഉത്തരവ് ശാസ്ത്രീയമോ, ലിംഗ വൈവിധ്യത്തെ ഉൾക്കൊള്ളുന്നതോ അല്ല, എന്ന് മാത്രമല്ല ഗുണം വളരെ തുഛം പേരിൽ മാത്രം പരിമിതപ്പെടുന്നതുമാണ്. GO MS. No.33/2023/HEDN. Dated. 19.01.2023 സർക്കാർ ഉത്തരവിലെ ആർത്തവാവധി എന്ന പ്രയോഗം അവ്യക്തമാണ്. മാസത്തിൽ എത്ര ദിവസമാണ് അവധിയെന്നോ അത് അനുവദിച്ചു കിട്ടാനുള്ള നടപടിക്രമമോ ഉത്തരവിലില്ല. വേണ്ട ഗൃഹപാഠം ചെയ്യാതെ, പ്രോപഗണ്ടയ്ക്ക് വേണ്ടി ഇറക്കിയ ഒരു തട്ടിക്കൂട്ട് ഉത്തരവ് മാത്രമാണിത്. പ്രസ്തുത ഉത്തരവ് സർവ്വകലാശാലകളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി കൃത്യമായ പഠനവും ആലോചനയും നടത്തേണ്ടതുണ്ട്.

ആയതിനാൽ, മേൽസൂചിപ്പിച്ച കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യണമെന്നും ഹാജർ നിലക്കനുസരിച്ചു നൽകുന്ന ഇന്റേണൽ മാർക്കിന് വിദ്യാർത്ഥികൾക്ക് രണ്ട് ശതമാനം ഹാജർ നില കുറവ് വരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആർത്തവ ആക്ടീവിസത്തിന്റെ (Menstrual Activism) കൊട്ടിഘോഷത്തിനപ്പുറം വിഷയത്തെ വിശാലവും ശാസ്ത്രീയവുമായി കണ്ട് ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി, ചാൻസിലർ, വൈസ്-ചാൻസിലർമാർ എന്നിവർക്ക് എംഎസ്എഫ്-ഹരിത കത്ത് നൽകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+