കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ലക്ഷം വിദ്യാര്‍ത്ഥികളെ കാണാനില്ല; കണക്കുണ്ട് പക്ഷെ ആളില്ല, മൂക്കത്ത് വിരല്‍വെച്ച് സര്‍ക്കാരും

അധിക തസ്തിക സൃഷ്ടിക്കാനും അധ്യാപക നിയമനം നടത്താനുമായി വിദ്യാര്‍ത്ഥികളുടെ വ്യാജ കണക്ക് നല്‍കിയ മാനേജ്‌മെന്റുകളുടെ കള്ളകളികളാണ് പുറത്തായത്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ എവിടെപോയെന്ന് അറിയാതെ സര്‍ക്കാര്‍. സ്‌കൂളുകളില്‍ യുഐഡി (യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടും ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ വിവരം സര്‍ക്കാരിന് ലഭിച്ചില്ല. ഇതോടെ മാനേജ്‌മെന്റുകളുടെ കള്ളകളികളാണ് വെളിച്ചതായത്.

2011ലാണ് സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുഐഡി നിര്‍ബന്ധമാക്കിയത്. ഇതോടെ അധിക തസ്തിക സൃഷ്ടിക്കാനും അധ്യാപക നിയമനം നടത്താനുമായി വിദ്യാര്‍ത്ഥികളുടെ വ്യാജ കണക്ക് നല്‍കിയ മാനേജ്‌മെന്റുകളുടെ കള്ളകളികളാണ് പുറത്തായത്. കുട്ടികളുടെ യഥാര്‍ത്ഥ കണക്ക് ലഭിക്കാനും സ്‌കോളര്‍ഷിപ്പിന് ഉള്‍പ്പെടെ ഉപയോഗിക്കാനായിരുന്നു യുഐഡി കോഡ് നടപ്പാക്കിയത്.

 തലയെണ്ണല്‍

തലയെണ്ണല്‍

അധ്യായന വര്‍ഷത്തിലെ ആറാം പ്രവൃത്തി ദിവസം നടത്തിയിരുന്ന തലയെണ്ണലിലൂടെയാണ് മുമ്പ് അധ്യാപക തസ്തിക നിര്‍ണ്ണയിച്ചിരുന്നത്.

 തലയെണ്ണല്‍

തലയെണ്ണല്‍

എന്നാല്‍ എയ്ഡഡ് സ്‌കൂളുകളിലെ തലയെണ്ണലില്‍ വ്യപക ക്രമക്കേട് നടന്നിരുന്നു.

 തട്ടിപ്പ്

തട്ടിപ്പ്

കുട്ടികള്‍ കുറയുന്നത് മാനേജ്‌മെന്റുകള്‍ നടത്തിയ അധ്യാപക നിയമനങ്ങള്‍ക്ക് ഭീഷണിയാകുന്നതോടെ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ കണക്ക് നല്‍കിയായിരുന്നു തട്ടിപ്പ്.

 യുഐഡി

യുഐഡി

മാനേജ്‌മെന്റിന്റെ ഇത്തരം തട്ടിപ്പ് മറികടക്കാനായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് യുഐഡി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 ഉദ്യോഗസ്ഥര്‍

ഉദ്യോഗസ്ഥര്‍

ഐടി അറ്റ് സ്‌കൂള്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ട് എത്തിയാണ് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് രജിസ്‌ട്രേഷന്‍ നടത്തിയത്.

 അധ്യാപക തസ്തിക

അധ്യാപക തസ്തിക

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യുഐഡി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അധ്യാപക തസ്തിക.

 കുട്ടികളുടെ വിവരങ്ങള്‍

കുട്ടികളുടെ വിവരങ്ങള്‍

31.5 ലക്ഷം കുട്ടികള്‍ സംസ്ഥാനത്തെ സ്‌കൂളുകളിലുണ്ടെന്നാണ് ആറാം പ്രവൃത്തി ദിവസം അടിസ്ഥാനമാക്കി നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായത്. എന്നാല്‍ യുഐഡി രജിസ്‌ട്രേഷന്‍ കാലാവധി പൂര്‍ത്തിയായപ്പോള്‍ ഒരു ലക്ഷം കുട്ടികളുടെ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചില്ല.

 ഒരു ലക്ഷം കുട്ടികള്‍ എവിടെ?

ഒരു ലക്ഷം കുട്ടികള്‍ എവിടെ?

എല്ലാ സ്‌കൂളുകളിലും യുഐഡി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിരിക്കെ ഒരു ലക്ഷം കുട്ടികളുടെ കണക്ക് വ്യാജമാണെന്ന് വ്യക്തമായിരിക്കുകയാണ്.

 യുഐഡി കോഡ്

യുഐഡി കോഡ്

എസ്എസ്എല്‍സി പരീക്ഷയ്ക്കും യുഐഡി കോഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടയുള്ള കുട്ടികളുടെ എല്ലാ പദ്ധതികള്‍ക്കും കോഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

 വിലയിരുത്തല്‍

വിലയിരുത്തല്‍

കോഴ വാങ്ങി നിയമിച്ച് അധ്യാപകരെ നിലനിര്‍ത്താനും പുതിയ നിയമനങ്ങള്‍ നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കള്ളകണക്ക് നല്‍കിയതെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു.

English summary
Aided school Management gives fake number of students to government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X