എയര്‍ ഇന്ത്യ ജീവനക്കാരുടെ പ്രതിഷേധത്തില്‍ വലഞ്ഞ് യാത്രക്കാര്‍; പണിമുടക്കിയവരെ പുറത്താക്കി
തിരുവനന്തപുരം: എയര്‍ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ നട്ടംതിരിഞ്ഞ് യാത്രക്കാര്‍. ഗള്‍ഫിലേക്ക് പ്രതീക്ഷകളുമായി പോകാനിരുന്നവര്‍ യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. വ്യാഴാഴ്ച്ച രാത്രി പന്ത്രണ്ടിനെങ്കില്‍ ദുബായില്‍ എത്തണം. ഇല്ലെങ്കില്‍ വിസയുടെ കാലാവധി അവസാനിക്കും.
അതോടെ ജീവിതം തന്നെ പാഴാവുമെന്ന് ദുബായിലേക്ക് പോകാനിരുന്ന യാത്രക്കാരന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം. ഇങ്ങനെ നിരവധി പേരുടെ ജീവിതമാണ് അപ്രതീക്ഷിത പണിമുടക്കില്‍ അവതാളത്തിലായിരിക്കുന്നത്. അടുത്ത ദിവസങ്ങളിലും വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കേണ്ടി വരുമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ അലോക് സിംഗ് അറിയിച്ചിരിക്കുന്നത്.

യാത്രക്കാരുടെ ദുരിതം ഉടനൊന്നും തീരില്ല എന്നാണ് കമ്പനിയുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. മുന്നറിയിപ്പില്ലാതെയാണ് സര്‍വീസുകള്‍ രണ്ടാം ദിനവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത്. ഇതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മൂന്ന് സര്‍വീസുകള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.
നിരവധി യാത്രക്കാരാണ് അറിയിപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെത്തി മടങ്ങി പോകുന്നത്. ബുധനാഴ്ച്ചയും ഒന്‍പത് സര്‍വീസുകള്‍ ഇവിടെ നിന്നും റദ്ദാക്കിയിരുന്നു. അതേസമയം മാനേജ്‌മെന്റ് പ്രതിസന്ധി പരിഹരിക്കാന്‍ കാര്യമായി ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്.
അതേസമയം കൂട്ടത്തോടെ അസുഖാവധിയെടുത്ത് മിന്നല്‍ സമരം നടത്തിയ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 25 സീനിയര്‍ ക്രൂ മെമ്പര്‍മാരെ പിരിച്ചുവിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂട്ടത്തോടെ അവധിയെടുത്ത് സര്‍വീസ് മുടക്കുന്നത് നിയമലംഘനം മാത്രമല്ല, എയര്‍ ഇന്ത്യ എക്പ്രസിന്റെ സര്‍വീസ് ചട്ടങ്ങളുടെ ലംഘനം കൂടിയാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ കൂട്ടമായി അവധിയെടുത്ത് നടത്തിയ സമരത്തെ തുടര്‍ന്ന് ഇന്നലെ മാത്രം എണ്‍പതോളം വിമാന സര്‍വീസുകളാണ് മുടങ്ങിയത്. മാനേജ്‌മെന്റിനോടുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ഇരുന്നൂറിലേറെ ജീവനക്കാര്‍ കൂട്ടമായി രോഗാവധിയെടുത്തത് ചൊവ്വാഴ്ച്ച രാത്രി മുതല്‍ സമരത്തിന്റെ ഭാഗമായത്.
അതേസമയം വിസാ കാലാവധിയും അവധിയും തീരുന്നത് ഉള്‍പ്പെടെയുള്ള പ്രവാസികളാണ് ഏറെ വലഞ്ഞത്. മറ്റ് കമ്പനികളുടെ സര്‍വീസുകളില്‍ പലതിലും സീറ്റുകള്‍ ലഭ്യമല്ലെന്നാണ് ഇവര്‍ പറയുന്നത്. ഇന്ന് എഴുപത്തഞ്ചോളം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. അതേസമയം ജീവനക്കാരുമായുള്ള മാനേജ്‌മെന്റിന്റെ നിര്‍ണായക യോഗം ഇന്നുച്ചയ്ക്ക് രണ്ടിന് നടക്കും. അലോക് സിംഗിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തുക.












Click it and Unblock the Notifications