കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍ വിമാനാപകടം: മരണം 11 ആയി.... സ്ത്രീയും രണ്ട് കുട്ടികളും മരിച്ചവരില്‍, മരണസംഖ്യ വര്‍ധിക്കും

Google Oneindia Malayalam News

കരിപ്പൂര്‍: വിമാനാപകടത്തില്‍ വിറച്ച് കേരളം. ഇതുവരെ 11 പേരാണ് മരിച്ചത്. വിമാനത്തിലെ സഹപൈലറ്റ് അഖിലേഷ് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പൈലറ്റിന് പുറമേ കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരും മരിച്ചവരിലുണ്ട്. പൈലറ്റ് ഡിവി സാഥെ, കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീന്‍, രാജീവന്‍ എന്നിവരാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്. അതേസമയം രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് എത്തിക്കുന്ന ഭൂരിഭാഗം പേരുടെയും നില അതീവ ഗുരുതരമാണ്.

1

Recommended Video

cmsvideo
Natives help in the rescue operation at karipur | Oneindia Malayalam

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച അമ്മയും കുഞ്ഞുമാണ് മരിച്ചത്. വിമാനത്തില്‍ 191 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 174 പേരാണ് മുതിര്‍ന്ന യാത്രക്കാര്‍. പത്ത് കുഞ്ഞുങ്ങളും നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും വിമാനത്തിലുണ്ടായിരുന്നു. അഞ്ച് വയസ്സില്‍ താഴെയുള്ള 24 കുട്ടികള്‍ വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്കാണ് മാറ്റിയത്.

20 യാത്രക്കാരെ മേഴ്‌സി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. കോഴിക്കോട് മിംസ് ആശുപത്രിയില്‍ 12 പേരാണ് ഉള്ളത്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനാപകടത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. ഇതുവരെ എന്തൊക്കെ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചെന്ന് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തില്‍ നിന്നുള്ള എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

അതേസമയം അടിയന്തര രക്ഷാനടപടികള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മന്ത്രി എസി മൊയ്തീന്‍ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മന്ത്രി തൃശൂരില്‍ നിന്ന് കരിപ്പൂരിലെത്തു. കേന്ദ്ര ദുരന്തനിവാര സേനയെ ആഭ്യന്തര മന്ത്രി അമിത് ഷായും അയച്ചിട്ടുണ്ടെന്ന് സ്ഥിരികരിച്ചു. നൂറില്‍ അധികാ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമികമായിലഭിക്കുന്ന വിവരം. വിമാനത്തിന്റെ മുന്‍ഭാഗത്തിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. വിമാനത്തില്‍ നിന്ന് തീപടരാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുയായിരുന്നു.

English summary
air india flight accident: 11 people died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X