നാല് മാസം കൊണ്ട് കടത്തിയത് 11 കോടിയുടെ സ്വര്‍ണം
കോഴിക്കോട്: സ്വര്‍ണക്കടത്തിന് പിടിയിലായ എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസും സുഹൃത്തും മുമ്പും പലതവണ സ്വര്‍ണം കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്ന് മൊഴി. ജൂലായ് മുതല്‍ നാല് മാസം കൊണ്ട് ഇവര്‍ രണ്ട് പേരും ചേര്‍ന്ന് ഏതാണ് 11 കോടി രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. റവന്യൂ ഇന്റലിജന്‍സ് വിഭാഗം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റ സമ്മതം നടത്തിയത്.

2013 നവംബര്‍ 8 നാണ് എയര്‍ ഇന്ത്യയിലെ എയര്‍ ഹോസ്റ്റസ് ആയ ഹിറമോസയേയും സുഹൃത്ത് റാഹിലയേയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കരിപ്പീര്‍ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. ആറ് കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഹിറമോസ വയനാട് സ്വദേശിനിയും റാഹില തലശ്ശേരി സ്വദേശിനിയും ആണ്.
രാജ്യത്തെ വിവധി വിമാനത്താവളങ്ങള്‍ വഴിയാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നിരുന്നത്. കൊച്ചി, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലൂടെയാണ് സ്വര്‍ണക്കടത്ത് അധികവും നടത്തിയിട്ടുള്ളത്. നാല് മാസത്തിനിടെ ഇവര്‍ ഏതാണ് 40 കിലോഗ്രാം സ്വര്‍ണം ആണത്രെ കടത്തിയിട്ടുള്ളത്.
ഹിറമോസ മൂന്ന് തവണ മാത്രമേ സ്വര്‍ണം കടത്തിയിട്ടുള്ളൂ എന്നാണ് ഇപ്പോള്‍ മൊഴി നല്‍കിയിട്ടുളഅളത്. റാഹില പലതവണ സ്വര്‍ണ കള്ളക്കടത്ത് നടത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ഈ സ്ത്രീകള്‍ വെറും വാഹകര്‍ മാത്രമാണെന്നാണ് പ്രാഥമിക നിഗമനം. നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിന് ഈ സംഭവവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications