കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പണ്ഡിതന് തെറ്റ് പറ്റിയാൽ തിരുത്തണം,ഇല്ലേങ്കിൽ അതൊരു തെറ്റിദ്ധാരണയായി എന്നും ഉണ്ടാകും;ഐഷ സുൽത്താന

Google Oneindia Malayalam News

കൊച്ചി; പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് സംവിധായക ഐഷ സുൽത്താന. ഒരു മുസ്ലിം പെൺകുട്ടിയെ വേദിയിൽ നിന്നും മാറ്റി നിർത്താനുള്ള അധികാരമൊന്നും ആർക്കുമില്ലെന്നും ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ഐഷ സുൽത്താന പറഞ്ഞു. സ്ത്രീകൾക്ക് അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഇസ്ലാം മതം കൊടുക്കുമ്പോൾ വേദിയിൽ നിന്നും പെൺകുട്ടികളെ മാറ്റി നിർത്തണം എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് സമസ്ത നേതാവ് പറഞ്ഞതെന്നും ഐഷ സുൽത്താന ചോദിച്ചു. പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കിൽ അത് തിരുത്തേണ്ടതാണ്. ഇല്ലേൽ ഈ സമൂഹത്തിലെ ആളുകൾക്കിടയിൽ അതൊരു തെറ്റിദ്ധാരണയായി എന്നും ഉണ്ടാകുമെന്നും ഐഷ സുൽത്താന പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

aisha-1623391237-162460218

ഒരു മുസ്ലിം പെൺകുട്ടിയെ വേദിയിൽ നിന്നും മാറ്റി നിർത്താനുള്ള അധികാരമൊന്നും ആർക്കുമില്ല... കാരണം...ഇതൊരു ജനാധിപത്യ രാജ്യമാണ്
ഇനി ഇപ്പൊ മതമാണ് പ്രശ്നമെങ്കിൽ ഇസ്ലാം മതത്തിൽ സ്ത്രീയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും പറ്റി പറയുന്നത് എങ്ങനെയെന്നുള്ളത് അറിയില്ലേ...?
1: സ്ത്രീകൾ സമൂഹത്തിന്റെ ഭാഗമാണെന്നാണ് ഇസ്ലാമിൽ പറയുന്നത്...2: ഇസ്ലാമിൽ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണ്....
3: സ്ത്രീകളെ ബഹുമാനിക്കാനും ആധരിക്കാനും ഇസ്ലാം മതത്തിൽ പഠിപ്പിക്കുന്നു...
4: ഒരു സ്ത്രീ കല്യാണം കഴിക്കുവാണേൽ അവളുടെ ഭർത്താവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ആ സ്ത്രീക്ക് മാത്രമാണ്...

ഇത്രയും അവകാശങ്ങൾ സ്ത്രീകൾക്ക് ഇസ്ലാം മതം കൊടുക്കുമ്പോൾ, വേദിയിൽ നിന്നും പെൺകുട്ടികളെ മാറ്റി നിർത്തണം എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ പറഞ്ഞത് ? മനുഷ്യർക്ക് തെറ്റ് പറ്റാം, അത് സ്വാഭാവികം പക്ഷെ അത് തെറ്റെന്നു മനസ്സിലായാൽ ഉടനെ തിരുത്തേണ്ടതുമാണ്... പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കിൽ അത് തിരുത്തേണ്ടതാണ്...
ഇല്ലേൽ ഈ സമൂഹത്തിലെ ആളുകൾക്കിടയിൽ അതൊരു തെറ്റിദ്ധാരണയായി എന്നും ഉണ്ടാകും', പോസ്റ്റിൽ ഐഷ പറഞ്ഞു.

English summary
Aisha Sultana slams samastha leader who insulted 10 th standard girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X