കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അദാനി പോര്‍ട്ടില്‍ നിന്നും പിടിച്ച മയക്കുമരുന്നുകള്‍ ബുള്‍ഡോസര്‍ കയറ്റിയിറക്കി നിരത്തിക്കളഞ്ഞല്ലേ...'

Google Oneindia Malayalam News

കോഴിക്കോട്: തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെവന്ന വിദ്വേഷ കമന്റിന് മറുപടി നല്‍കി സംവിധായിക ഐഷ സുല്‍ത്താന. 'വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത.നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ ജയിക്കുക- ശ്രീ ബുദ്ധന്‍,' എന്ന ക്യാപഷന്‍ നല്‍കി ഐഷ സുല്‍ത്താന് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ഐഷയെ അധിക്ഷേപിച്ചുകൊണ്ട് കമന്റ് വന്നത്.

'പഴയപോലേ കള്ളക്കടത്തൊന്നും നടത്താന്‍ പറ്റുന്നില്ല, അയിനാണ് ഈ ബെസമം അല്ലേ ഇറ്റ, ഇജ്ജ് നടത്തു പുള്ളേ അന്റെ ബെസമം മാറട്ടേ,' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് പിന്നാലെ ഐഷ ഈ കമന്റിന് മറുപടി നല്‍കി.

 ayshasulthana

'എന്തിനും ഏതിനും ശരണം വിളി ബുള്‍ഡോസറിനെയാണെന്ന് പറഞ്ഞ് കേള്‍ക്കുന്നല്ലോ ശരിയാണോ സഹോദരാ... അദാനി പോര്‍ട്ടില്‍ നിന്നും പിടിച്ച മയക്കുമരുന്നുകള്‍ ബുള്‍ഡോസര്‍ കയറ്റിയിറക്കി നിരത്തിക്കളഞ്ഞല്ലേ, സ്വാഭാവികം,' എന്നായിരുന്നു ഐഷ സുല്‍ത്താനയുടെ മറുപടി.
ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ഐഷ സുല്‍ത്താമന നേരത്തെ രംഗത്തുവന്നിരുന്നു.

മുടി പിന്നിക്കെട്ടി ചന്ദനക്കുറിയും കുങ്കുമ പൊട്ടും ..ആരു നീ സുന്ദരീ...പുതിയ ചിത്രവുമായി സ്‌നേഹ
ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങളുമായി ത്തിന് പിന്നാലെ ഐഷയ്‌ക്കെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തിയിരുന്നു. ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ഐഷയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ ദ്വീപില്‍ ജൈവായുധം പ്രയോഗിച്ചു എന്ന് ചാനല്‍ ചര്‍ച്ചയില്‍ ഐഷ പറഞ്ഞു എന്നായിരുന്നു പരാതിയിലെ ആരോപണം.

അതേസമയം, ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി കഴിഞ്ഞ ജൂണ്‍ എട്ടിന് സ്റ്റേ ചെയ്തിരുന്നു. രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇടക്കാല ഉത്തരവ്.

ജനുവരി മുതല്‍ ജൂണ്‍ വരെ പ്രതിഷേധങ്ങളിൽ കത്തിനശിച്ച ട്രെയിനുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ്...ജനുവരി മുതല്‍ ജൂണ്‍ വരെ പ്രതിഷേധങ്ങളിൽ കത്തിനശിച്ച ട്രെയിനുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ്...

124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നത്.രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പട്ടേലെന്ന ബയോ വെപ്പണിനെ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.

രാജ്യദ്രോഹക്കേസ് ചുമത്തിയതിന് പിന്നാലെ ഐഷയുടെ ലാപ്‌ടോപും മൊബൈല്‍ ഫോണും അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്ത പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇതിനിടയിലാണ് അന്വേഷണ നടപടികള്‍ റദ്ദാക്കണമെന്നാവശ്യവുമായി ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ലക്ഷദ്വീപ് സ്വദേശിയായ താന്‍ ദ്വീപില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് എതിരെയാണ് പ്രതികരിച്ചതെന്നും തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ഐഷ കോടതിയില്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
PM Modi's Recruitment Drive| തൊഴിലില്ലായ്മയ്ക്ക് പരിഹാരം, മോദിയുടെ അടിയന്തര ഇടപെടല്‍ | *India

രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ലെന്നും വിദ്വേഷം പരത്തുന്നതോ, സംഘര്‍ഷം സൃഷ്ടിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നും രാഷ്ട്രീയ ചര്‍ച്ചയില്‍ വസ്തുതാപരമായ വിമര്‍ശനം മാത്രമേ നടത്തിയിട്ടുള്ളുവെന്നും തന്നെ തെറ്റായി കേസില്‍പ്പെടുത്തിയിരിക്കുക ആണെന്നും ആയിഷ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

English summary
aisha sulthana's reply to abusive comment on Facebook goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X