കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂനികുതി അടയ്ക്കാതെ ഐശ്വര്യ റായ്: നോട്ടീസ് നല്‍കി സർക്കാർ, പക്ഷെ രണ്ട് ദിവസം സമയം വേണം

Google Oneindia Malayalam News

ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന് നികുതി വകുപ്പിന്റെ നോട്ടീസ്. ഭൂമിയുടെ നികുതി അടച്ചില്ലെന്ന് കാട്ടി മഹരാഷ്ട്ര സർക്കാറാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. നാസിക്ക് നഗരത്തിനടുത്തുള്ള സിന്നാർ ജില്ലയില്‍ താരത്തിന്റെ പേരിലുള്ള ഭൂമിയുടെ അഗ്രികൾച്ചറൽ (എൻഎ) നികുതി അടയ്ക്കാത്തതിനാണ് മഹാരാഷ്ട്ര സർക്കാർ ഐശ്വര്യ റായിക്ക് നോട്ടീസ് നല്‍കിയത്.

നോട്ടീസ് ലഭിച്ചതോടെ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നികുതി നൽകുമെന്ന് താരം അറിയിച്ചിട്ടുണ്ടെന്ന് നികുതി വകുപ്പിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഭൂമിയുടെ നികുതിയായി ഐശ്വര്യ റായി

2023 ജനുവരി 9 ലെ നോട്ടീസ് പ്രകാരം, സിന്നാർ ജില്ലയിലെ ഭൂമിയുടെ നികുതിയായി ഐശ്വര്യ റായി ഇതുവരെ 21,960 രൂപ നൽകിയിട്ടില്ല. കുടിശ്ശിക എത്രയും പെട്ടെന്ന് അടിച്ച് തീർക്കാനാണ് നിർദേശം. പത്ത് ദിവസത്തിനുള്ളിൽ തുക അടയ്‌ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഒരു വർഷത്തേക്കാണ് കുടിശ്ശിക തുക.

ബംപർ ലോട്ടറി പഞ്ചാബിനുമുണ്ട്: ഒന്നാം സമ്മാനം കോടികള്‍, തപാലിലും ലഭിക്കും, പക്ഷേ കേമം കേരളംബംപർ ലോട്ടറി പഞ്ചാബിനുമുണ്ട്: ഒന്നാം സമ്മാനം കോടികള്‍, തപാലിലും ലഭിക്കും, പക്ഷേ കേമം കേരളം

ഐശ്വര്യ റായിക്ക് മാത്രമല്ല നോട്ടീസ് നല്‍കി

അതേസമയം, ഐശ്വര്യ റായിക്ക് മാത്രമല്ല നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രാദേശിക അധികാരികൾ പറയുന്നതനുസരിച്ച്, ബോളിവിഡ് താരത്തിനൊപ്പം 1,200-ലധികം കുടിശ്ശികക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മാർച്ച് 31-ന് അവസാനിക്കുന്ന 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ നികുതികള്‍ പിരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കോണ്‍ഗ്രസ് ഒരുങ്ങിത്തന്നെ; അസമില്‍ ലോക്സഭ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ഒരുങ്ങിത്തന്നെ; അസമില്‍ ലോക്സഭ തിരഞ്ഞെടുപ്പ് "സ്ഥാനാർത്ഥികളെ'' പ്രഖ്യാപിച്ചു

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സിന്നാറിലെ തങ്കോണിനടുത്തുള്ള നാസിക്കിലെ അദ്വാഡിയിൽ 1 ഹെക്ടറിലധികം ഭൂമി താരത്തിന്റെ ഉടമസ്ഥതയിലുണ്ട്. "ഞങ്ങൾ ജനുവരി 09 ന് ഐശ്വര്യ റായ് ബച്ചന് 21,000 രൂപയിൽ കൂടുതൽ എൻഎ നികുതി അടയ്ക്കാത്തതിന് നോട്ടീസ് അയച്ചു.'' സിന്നാർ ജില്ലയിലെ തഹസിൽദാർ ഏകനാഥിനെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഒരേ ചായ കുടിച്ച് മടുത്തോ? എങ്കില്‍ ഈ വ്യത്യസ്ത തരം ചായകള്‍ പരീക്ഷിക്കൂ

തുക തിരിച്ചടയ്ക്കാനിയി ഞങ്ങൾ അവർക്ക്

തുക തിരിച്ചടയ്ക്കാനിയി ഞങ്ങൾ അവർക്ക് 10 ദിവസത്തെ സമയം നൽകിയിരുന്നു, കുടിശ്ശികയുള്ള തുക അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ബച്ചൻ നൽകുമെന്ന് ഞങ്ങളെ അറിയിച്ചു. ഒരു പതിവ് നടപടി ക്രമത്തിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയത്. അവളോടൊപ്പം ഞങ്ങൾ മറ്റ് നിരവധി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നടിയുടെ നിയമ ഉപദേഷ്ടാവ് ഇന്ന് ഞങ്ങളെ കണ്ടിട്ടുണ്ട്

"നടിയുടെ നിയമ ഉപദേഷ്ടാവ് ഇന്ന് ഞങ്ങളെ കണ്ടിട്ടുണ്ട്, നാളെ നികുതി അടയ്ക്കുമെന്ന് ഞങ്ങളോട് പറഞ്ഞു," സിന്നാർ തഹസിൽദാർ ഏകനാഥ് വ്യക്തമാക്കുന്നു. മേഖലയില്‍ കാറ്റാടിയന്ത്രത്തിൽ നിന്നും വൈദ്യുതിയുണ്ടാക്കുന്ന ബിസിനസിലാണ് താരം നിക്ഷേപം നടത്തിയിരിക്കുന്നത്. 2009 ലാണ് താരം ഇവിടെ ഭൂമി വാങ്ങിയത്. ഈ വർഷങ്ങളിലെല്ലാം നികുതി കൃത്യമായി അടച്ചിട്ടുണ്ട്. ഈ വർഷത്തേക്കുള്ള നികുതി മാത്രമാണ് ബാക്കിയായതെന്നും തഹസിൽദാർ പറഞ്ഞു.

English summary
Aishwarya Rai: Maharashtra government issued notice to Bollywood star for not paying land tax
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X