കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ബിജെപിയിലെ ഒരു പ്രധാനി സിപിഎമ്മിന് വോട്ട് മറിക്കും: എ.കെ ആന്റണി

ബിജെപി സഹായഹസ്തം നീട്ടുമ്പോൾ സിപിഎം ഇരുകൈയ്യും നീട്ടി സ്വീകരിക്കും. കാരണം അവർക്ക് എങ്ങനെയെങ്കിലും തുടർഭരണം കിട്ടിയാൽ മ

Google Oneindia Malayalam News

തിരുവനന്തപുരം: ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ വോട്ടെടുപ്പിന് തൊട്ടുമുൻപ് ബിജെപിയിലെ ഒരു പ്രധാനി സിപിഎമ്മിനായി വോട്ട് മറിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ ആന്റണി. കോൺഗ്രസില്ലാത്ത ഇന്ത്യയാണ് ബിജെപി ആഗ്രഹിക്കുന്നത്. അതിനായി ശത്രുവിന്റെ ശത്രുവിനെ മിത്രമായി കണ്ടാണ് വോട്ട് മറിക്കാൻ പോകുന്നതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം

ശത്രുവിന്റെ ശത്രു മിത്രം

ശത്രുവിന്റെ ശത്രു മിത്രം

ബിജെപി സഹായഹസ്തം നീട്ടുമ്പോൾ സിപിഎം ഇരുകൈയ്യും നീട്ടി സ്വീകരിക്കും. കാരണം അവർക്ക് എങ്ങനെയെങ്കിലും തുടർഭരണം കിട്ടിയാൽ മതി. കോൺഗ്രസ് അനുഭാവികൾ അതിർത്തിയിൽ പട്ടാളക്കാർ കാണിക്കുന്ന ജാഗ്രതയോടെ കണ്ണും തുറന്നിരിക്കണമെന്നും ആന്റണി പറഞ്ഞു. മഹാഭൂരിപക്ഷം വോട്ടർമാരും എൽഡിഎഫ് തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ലെന്നും അത് തന്നെയാണ് യുഡിഎഫിന്റെ വിജയസാധ്യതകൾ സജീവമാക്കുന്നതെന്നും വ്യക്തമാക്കി.

ബംഗാൾ ആവർത്തിക്കാതിരിക്കാൻ

ബംഗാൾ ആവർത്തിക്കാതിരിക്കാൻ

ബംഗാൾ ആവർത്തിക്കാതിരിക്കാൻ സിപിഎമ്മുകാർ പോലും കോൺഗ്രസിനും യുഡിഎഫിനും വോട്ട് ചെയ്യുമെന്നും ആന്റണി പറഞ്ഞു. "എൽഡിഎഫ് അനുഭാവികൾ പോലും തുടർഭരണം ആഗ്രഹിക്കുന്നില്ല. തങ്ങൾ ചോരയും നീരും കൊടുത്ത് വളർത്തിയ പ്രസ്ഥാനം ബംഗാളിൽ ഇല്ലാതായതുപോലെ കേരളത്തിലും നശിക്കാതിരിക്കാൻ ആഗ്രഹിക്കുന്നവരും യു.ഡി.എഫിന് വോട്ട് ചെയ്യും. തുടർഭരണം വേണ്ട, യുഡിഎഫ് വന്നോട്ടെ എന്നാണവരുടെ ചിന്ത."

പിണറായി ഏകാധിപതി

പിണറായി ഏകാധിപതി

പിണറായിയെ നിയന്ത്രിക്കാൻ ആളില്ലാത്തതാണ് പാർട്ടിക്ക് പറ്റിയ അബദ്ധം. പിണറായി കഴിഞ്ഞാൽ മറ്റൊരു നേതാവിനെ അവർക്ക് ചൂണ്ടിക്കാട്ടാനില്ല. 25 വർഷത്തേക്കുള്ള നേതാക്കളെയാണ് തങ്ങൾ വളർത്തിക്കൊണ്ടിരിക്കുന്നത്. പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വന്നാൽ ഏകാധിപത്യഭരണമായിരിക്കും. അദ്ദേഹത്തെ നിയന്ത്രിക്കാൻ പൊളിറ്റ്ബ്യൂറോയ്ക്കോ പാർട്ടിക്കോ കഴിയില്ലെന്നും ആന്റണി പറഞ്ഞു.

ആക്ഷൻ ഹീറോ മോദി

ആക്ഷൻ ഹീറോ മോദി

തിയേറ്റർ എഫക്ടുള്ള നേതാവാണ് നരേന്ദ്രമോദിയെന്നും എ.കെ ആന്രണി. സിനിമാ താരങ്ങളെ വെല്ലും വിധം മോദി ആക്ഷൻ ഹീറോയായി വേദികളിൽ പ്രത്യക്ഷപ്പെട്ടു. ആ വൈകാരികത ഒരുഘട്ടം കഴിഞ്ഞാൽ താഴും. പിന്നെ ജനങ്ങൾ യുക്തിയിലേക്ക് വരും. രാമക്ഷേത്രം വികാരമായത് ബിജെപി ചൂഷണം ചെയ്തു. എന്നാൽ എല്ലാ മതസ്ഥരും ഇന്ത്യയിൽ ഒന്നിച്ച് ജീവിച്ചേ പറ്റൂ. ആ സത്യം മനസിലാക്കുമ്പോൾ ബിജെപിയുടെ പ്രസക്തി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ മുരളീധരൻ പോരാളി

കെ മുരളീധരൻ പോരാളി

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമത്ത് ഒ. രാജഗോപാലിന് സഹതാപവോട്ടാണ് കിട്ടിയത്. അത് ഇത്തവണ ഉണ്ടാവില്ല. കെ. മുരളീധരൻ പോരാളിയാണ്. ചാണക്യബുദ്ധിയുണ്ടായിരുന്ന കെ. കരുണാകരന്റെ മകനാണ്. ബിജെപി അതിന്റെ വളർച്ചയുടെ പാരമ്യതയിലെത്തി. ബിഡിജെഎസ് കൂടെയില്ലായിരുന്നെങ്കിൽ ബിജെപിയുടെ അവസ്ഥ പരിതാപകരമായേനെയെന്നും ആന്റണി പറഞ്ഞു.

Recommended Video

cmsvideo
ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ച് സര്‍വ്വേ ഫലം| Oneindia Malayalam

English summary
AK Antony against CPM BJP and Pinarayi Vijayan ahead of Kerala Assembly Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X