യെച്ചൂരിയുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ ആവശ്യമായ സമയം; പ്രിയസുഹൃത്തിനെ ഓര്‍ത്ത് ആന്റണി
തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഇന്ത്യന്‍ രാഷ്ട്രീയത്തിനുണ്ടായ കനത്ത നഷ്ടമാണ് യെച്ചൂരിയുടെ വിയോഗം എന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന സുഹൃത്തിനെയാണ് യെച്ചൂരിയുടെ വേര്‍പാടോടെ നഷ്ടമായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
'യെച്ചൂരിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ് എന്ന് അറിഞ്ഞിരുന്നു. സുഹൃത്തുക്കളോട് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ദിവസവും അന്വേഷിക്കാറുണ്ടായിരുന്നു. രണ്ട് മൂന്ന് ദിവസമായി കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങുന്നു എന്നാണ് മനസിലാക്കിയത്. അദ്ദേഹത്തിന്റെ വേര്‍പാട് ഇന്നത്തെ കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിനുണ്ടായ കനത്ത നഷ്ടമാണ്,' ആന്റണി പറഞ്ഞു.

ഇന്ത്യയുടെ മതേതര രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. ഇന്ത്യയുടെ മതേതര രാഷ്ട്രീയം വീണ്ടും പച്ചപിടിച്ച് നല്ല ദിശയിലേക്ക് നീങ്ങാനുള്ള സാഹചര്യം തിരികെ വരികയാണ്. ഈ ഘട്ടത്തില്‍ സീതാറാം യെച്ചൂരി ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായിരുന്നു യെച്ചൂരി എന്നും അദ്ദേഹം അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ വേര്‍പാടുണ്ടാക്കിയ നഷ്ടം നികത്താനാവാത്തതാണ് എന്നും യെച്ചൂരിയുമായി ദീര്‍ഘകാലമായുള്ള അടുപ്പമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കൂടുതല്‍ അടുത്തത്. ഒന്നാം യുപിഎ സര്‍ക്കാരിനെ സിപിഎം പിന്തുണച്ചപ്പോള്‍ ഇടയ്ക്കുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാന്‍ ഏറ്റവും കൂടുതല്‍ ആത്മാര്‍ത്ഥമായി കഷ്ടപ്പെട്ട നേതാവാണ് അദ്ദേഹം എന്നും ആന്റണി ചൂണ്ടിക്കാട്ടി.
'പ്രണബ് മുഖര്‍ജിയുടെ വീട്ടില്‍ നടന്ന ചര്‍ച്ചകളില്‍ അദ്ദേഹവും പ്രകാശ് കാരാട്ടും ഞാനും പങ്കെടുത്തിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ മുഖ്യധാരാ പാര്‍ട്ടിയായി അംഗീകരിച്ച് കൊണ്ട് ആത്മാര്‍ത്ഥമായി മതേതര ചേരിക്കായി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നല്ല രീതിയില്‍ മനസിലാക്കി പ്രവര്‍ത്തിച്ചിരുന്ന ആളാണ്. സിപിഎമ്മിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്,' ആന്റണി പറഞ്ഞു.
ന്യൂമോണിയ ബാധയെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്ന യെച്ചൂരി അല്പദിവസം മുന്‍പാണ് ഡല്‍ഹി എയിംസില്‍ മരണത്തിന് കീഴടങ്ങിയത്. 72 കാരനായ യെച്ചൂരിയുടെ ആരോഗ്യനില കഴിഞ്ഞ കുറച്ചുനാളായി വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 19 നാണ് ശ്വാസതടസത്തെ തുടര്‍ന്ന് സീതാറാം യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
2015 ലാണ് സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയാകുന്നത്. പിന്നീട് 2018 ലും 2022 ലും സെക്രട്ടറി സ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങളിലേക്ക് സിപിഎം കടക്കുന്നതിനിടെയാണ് യെച്ചൂരിയുടെ അന്ത്യം സംഭവിച്ചിരിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications