• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഗ്യാലറിയിലിരുന്ന് കളി കാണാന്‍ എല്ലാവര്‍ക്കും സാധിക്കും'; മനേക ഗാന്ധിക്ക് എകെ ശശീന്ദ്രന്റെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് അധികാരം നല്‍കിയ സംസ്ഥാന വനം വകുപ്പിന്റെ ഉത്തരവിനെതിരെ രംഗത്ത് വന്ന ബി ജെ പി എം പി മനേക ഗാന്ധിക്ക് മറുപടിയുമായി വനം മന്ത്രി എ കെ ശശീന്ദ്രന്‍. കാട്ടുപന്നികളെ കൊല്ലുന്നതിന് പകരം പരിഹാര മാര്‍ഗം എന്താണെന്ന് മനേകാ ഗാന്ധി നിര്‍ദേശിക്കുന്നില്ലെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഗ്യാലറിയിലിരുന്ന് കളി കാണാന്‍ എല്ലാവര്‍ക്കും സാധിക്കും, എന്നാല്‍ മലയോര മേഖലയിലെ ജനങ്ങളുടെ ബുദ്ധിമുട്ട് കാണാതെ പോകരുതെന്നും മന്ത്രി പറഞ്ഞു.

'അവരുടെ ജീവിതം, അവര്‍ ജീവിക്കട്ടെ..അതല്ലേ അതിന്റെ ശരി; വെറുതെ വിടുക'; വൈറല്‍ കുറിപ്പ്'അവരുടെ ജീവിതം, അവര്‍ ജീവിക്കട്ടെ..അതല്ലേ അതിന്റെ ശരി; വെറുതെ വിടുക'; വൈറല്‍ കുറിപ്പ്

മനേക ഗാന്ധിയുടെ നിലപാട് സംസ്ഥാനത്തെ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരുടെ ദുരിതം മനസ്സിലാക്കാതെയുള്ളതാണെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മനേക ഗാന്ധിയ്ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവിലുള്ള കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന വിധത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്. സംസ്ഥാനത്തെ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരുടെയും മറ്റു ജനങ്ങളുടെയും ദുരിതത്തിന് പരിഹാരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണ് ഇതിലൂടെ നിറവേറ്റാന്‍ ശ്രമിക്കുന്നത്. വനത്തിനുള്ളില്‍ കടന്ന് കാട്ടുപന്നികളെ വെടിവെക്കാനും നശിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല. സര്‍ക്കാരിന്റെ നല്ല ഉദ്ദേശ്യത്തെ തകിടം മറിയ്്ക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്.

കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കാൻ ചങ്കൂറ്റം കാണിക്കുന്ന അതിജീവിത: വൈറലായി കുറിപ്പ്കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കാൻ ചങ്കൂറ്റം കാണിക്കുന്ന അതിജീവിത: വൈറലായി കുറിപ്പ്

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരന്തരം നിരാകരിക്കുകയും ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുടര്‍ച്ചയായി തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതം കാണാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമാര്‍ഗങ്ങളിലൂടെ ഇല്ലായ്മ ചെയ്യാന്‍ വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ക്ക് അധികാരം നല്‍കുന്നതിനുള്ള തീരുമാനത്തിന് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ നിരന്തര ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി നിരസിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു അധികാരം പ്രയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അധികാരപ്പെടുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്/ മുന്‍സിപ്പല്‍ ചെയര്‍മാന്‍/ കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ സെക്ഷന്‍ 4 (1) ( ബിബി) പ്രകാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായി നിയമിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവരെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ സെക്ഷന്‍ 4 (1) (സി) പ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥരായി നിയമിക്കും.

ഇപ്രകാരം കാട്ടുപന്നികളെ കൊന്ന് ഇല്ലായ്മ ചെയ്യുവാന്‍, വന്യജീവി (സംരക്ഷണ) നിയമത്തിന്റെ സെക്ഷന്‍ 11 (1) (ബി) പ്രകാരമുളള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍ക്കും, അധികാരപ്പെട്ട ഉദ്യോസ്ഥന്‍മാര്‍ക്കും വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷന്‍ 5 (2) പ്രകാരം ഡെലിഗേറ്റ് ചെയ്യുവാനുള്ള അനുമതി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വൈല്‍ഡ് ലൈഫ്) & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കാവുന്നതാണ്.

വിഷ പ്രയോഗം, സ്ഫോക വസ്തു പ്രയോഗം, വൈദ്യുതി ഷോക്ക് ഏല്‍പ്പിക്കല്‍, കുരുക്കിട്ട് പിടിക്കല്‍ എന്നീ മാര്‍ഗങ്ങളിലൂടെ കാട്ടുപന്നികളെ നശിപ്പിക്കാന്‍ പാടുള്ളതല്ല. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി കത്തിക്കുകയോ, മറവ് ചെയ്യുകയോ ചെയ്യേണ്ടതും ആയത് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തേണ്ടതുമാണ്.

കൊല്ലപ്പെടുന്ന പന്നികളുടെയും സംസ്‌കരിക്കപ്പെടുന്ന ജഡങ്ങളുടെയും വിവരങ്ങള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനം ആയതിനായി തയ്യാറാക്കിയ രജിസ്റ്ററില്‍ യഥാവിധി എഴുതി സൂക്ഷിക്കേണ്ടതാണ്. ജന ജാഗ്രതാ സമിതികളുടെ സേവനം കാട്ടുപന്നികളെ കൊന്ന് ഇല്ലായ്മ ചെയ്യുന്നതിലും, ജഡം യഥാവിധി സംസ്‌കരിക്കുന്നതിലും പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്.

English summary
AK Saseendran against Maneka Gandhi's statement opposing govt's decision to kill wild boar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X