Get Updates
Get notified of breaking news, exclusive insights, and must-see stories!

എകെജി സെന്‍റര്‍ ആക്രമണം; കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

തിരുവനന്തപുരം: എകെജി സെൻ്ററിലേക്ക് പടക്കം എറിഞ്ഞതിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഉത്തരവിറക്കിയത്. 25 ദിവസമായിട്ടും പോലീസ് അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.

കഴിഞ്ഞ 30ന് രാത്രി 11.45ഓടെയാണ് ഇരുചക്രവാഹനത്തില്‍ എത്തിയയാള്‍ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്.
എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലായിരുന്നു സംഭവം. പിന്നാലെ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന ആരോപണവുമായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തിയതോടെ സംഭവം വലിയ വിവാദമായി.

alg-c-1656643206-1658

രണ്ട് ഡി വൈ എസ് പിമാരും ഷാഡോ സംഘവും സൈബർ സംഘവും നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘമായിരുന്നു കേസ് അന്വേഷിച്ചത്.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.60ഓളം സിസി ടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളുമാണ് അന്വേഷണസംഘം പരിശോധിച്ചിരുന്നു.

എ കെ ജി സെൻ്ററിൻ്റെ സി സി ടി വിയിൽ നിന്നും കിട്ടിയ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നു. പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ മോഡല്‍ സ്‌കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോണ്ട ഡിയോ മോഡല്‍ വാഹനങ്ങളെല്ലാം പരിശോധിച്ചെങ്കിലും തെളിവൊന്നും കണ്ടെത്താനായില്ല.

അതിനിടെ എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിയെ കണ്ടെന്ന് ചെങ്കല്‍ചൂള സ്വദേശി പോലീസിന് മൊഴി നല്‍കി.എകെജി സെന്ററിന് സമീപത്തുള്ള തട്ടുകടയിലെ ജീവനക്കാരനാണിയാള്‍. ഇയാളെ പോലീസ് നേരത്തെ അന്വേഷണ വിധേയമായി ചോദ്യം ചെയ്തിരുന്നു.എന്നാൽ അന്ന് പ്രതിയെ കണ്ടില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്.അന്ന് വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ് അങ്ങനെ മൊഴി നൽകിയതെന്നാണ് ഇയാൾ പറയുന്നത്.

നസ്രിയ ഇങ്ങനെ ഇടയ്ക്കിടെ ഞെട്ടിക്കും..എങ്ങനെയെന്നല്ലേ? ഈ ഫോട്ടോസ് കണ്ടുനോക്കൂ...വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+