Get Updates
Get notified of breaking news, exclusive insights, and must-see stories!

എകെജി സെന്റര്‍ ആക്രമണം: ഇരുട്ടില്‍ തപ്പി പൊലീസ്, 11 ദിവസം കഴിഞ്ഞിട്ടും പ്രതിയുടെ തുമ്പുപോലുമില്ല

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണ കേസില്‍ ഇരുട്ടില്‍ത്തപ്പി പൊലീസ്. പ്രതിയെ പതിനൊന്നാം ദിവസവും കൂടാനാവാതെ പൊലീസ്. പൊലീസ് ശേഖരിച്ച സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ഇന്നലെ സി ഡാക്കിന് കൈമാറിയിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ വാഹനങ്ങള്‍ ഉള്‍പ്പടെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണെന്നാണ് വിവരം.

അഹാന...ഈ ചിരി..അതാണ് ഞങ്ങളെ മയക്കുന്നത് ; ദുബായില്‍ അടിച്ചുപൊളിച്ച് താരം

സമീപത്തെ ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവം നടന്നത് ഇത്രയും ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പ്രതിപക്ഷവും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

kerala

11 ദിവസങ്ങള്‍ക്ക് മുമ്പാണ് എ കെ ജി സെന്ററില്‍ ബൈക്കില്‍ എത്തിയ ആള്‍ സ്‌ഫോടന വസ്തുക്കള്‍ എറിഞ്ഞത്. ആക്രമണത്തിന്റെ സി സി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സംശയം തോന്നിയ മറ്റ് നിരവധി പേരെയും ചോദ്യം ചെയ്ത് വിട്ടയച്ചു.

അതേസമയം, ഇത്രയും ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. സ്വന്തം മൂക്കിന്‍ കീഴില്‍ നടന്ന സംഭവത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ ലഭ്യമായിട്ടും പ്രതിയെ പിടിക്കാനാകാത്ത കേരളാ പോലീസ് തികഞ്ഞ പരാജയമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

പാതിരാക്ക് പുസ്തകം വായിച്ചിരുന്ന ശ്രീമതി ടീച്ചറെ പിടിച്ചു കുലുക്കിയ സംഭവം നടന്നിട്ട് ഇന്നേക്ക് പത്തു ദിവസം. പോലീസ് നായക്കും മുന്‍പേ ഇടതുമുന്നണി കണ്‍വീനര്‍ രണ്ട് സ്റ്റീല്‍ ബോംബുകളുടെ മണം പിടിച്ചിട്ട് ഇന്നേക്ക് പത്തു ദിവസം. എന്നിട്ടും ഇതുവരെ ആളെ 'കിട്ടിയോ'? സ്വന്തം ഓഫീസിന് മുന്നില്‍ ആളെ വിട്ട് ഏറു പടക്കം പൊട്ടിച്ച ബോംബ് നിര്‍മാണ വിദഗ്ദ്ധനും സിപിഎമ്മിലെ 'സയന്റിസ്റ്റും ' ആയ കണ്‍വീനറുടെ പേരിലും,പച്ചക്കള്ളം നിര്‍ലജ്ജം കേരളത്തോട് വിളിച്ചു പറഞ്ഞ ശ്രീമതി ടീച്ചറുടെ പേരിലും കലാപാഹ്വാനത്തിന് കേസെടുക്കാന്‍ കേരളാ പോലീസ് തയ്യാറാകണം. ഇവരാണ് യഥാര്‍ത്ഥ കലാപകാരികള്‍. ഇവരാണ് യഥാര്‍ത്ഥ കള്ളന്മാര്‍.

സ്വന്തം മൂക്കിന്‍ കീഴില്‍ നടന്ന സംഭവത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ ലഭ്യമായിട്ടും പ്രതിയെ പിടിക്കാനാകാത്ത കേരളാ പോലീസ് തികഞ്ഞ പരാജയമാണ്. കേരളത്തിന് മുഴുവന്‍ സത്യമറിയാവുന്ന കാര്യത്തില്‍ ഭരണകക്ഷിയെ ഭയന്ന് പോലീസ് കാണിച്ചുകൂട്ടുന്ന കാര്യങ്ങളൊക്കെയും ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. ഇനിയും ഇതുപോലെ മുന്നോട്ട് പോയാല്‍, സിപിഎമ്മിലെ ചില നേതാക്കളെക്കാള്‍ വലിയ കോമാളികളായി കേരളാ പോലീസ് മുദ്രകുത്തപ്പെടും. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ വഴിതിരിച്ചു വിടാന്‍ എന്തു നീചകൃത്യവും പിണറായി വിജയന്‍ ചെയ്യും. കേരളത്തെ കലാപ ഭൂമിയാക്കി ജനങ്ങളെ ചേരിതിരിച്ച് തമ്മില്‍ തല്ലിക്കും. മുഖ്യനും കുടുംബവും നടത്തിയെന്ന് പറയുന്ന കള്ളക്കടത്തിന്റെ സത്യം തെളിയുന്നത് വരെ മറ്റൊന്നിലേക്കും നാടിന്റെ ശ്രദ്ധ തിരിയരുത്. കേരളത്തിന് സത്യം അറിഞ്ഞേ തീരൂവെന്ന് കെ സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+