അഖിൽ മാരാരുടെ കൈയ്യിൽ നിന്നും പോയി, പക്ഷെ വിൻവിൻ സിറ്റുവേഷൻ, ആ പരാതി മാറി'; സായ് കൃഷ്ണ
രാജ്യ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ സംവിധായകനുമായ അഖിൽ മാരാർക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. ഐക്യത്തെയും അഖണ്ഡതയും വ്രണപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് യുട്യൂബർ സായ് കൃഷ്ണ. യുട്യൂബ് ചാനലിൽ പങ്കുവെച്ച സായിയുടെ പ്രതികരണം ഇങ്ങനെ.
' പാക്കിസ്ഥാനോട് അടിച്ച് തീർക്കണമെന്ന ആഗ്രഹം സ്വാഭാവികമായും ഇന്ത്യൻ പൗരന്റെ വികാരമായിക്കും. എന്നാൽ അഖിൽ മാരാർ സംസാരിച്ചതിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. അഖിൽ രാജ്യദ്രോഹിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അദ്ദേഹം അങ്ങനെയാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അഖിൽ മാരാർ കോൺഗ്രസിന്റെ മൗത്ത് പീസായി വർക്ക് ചെയ്തുവെന്ന് തോന്നിയിട്ടുണ്ടെന്ന് ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്.

ബിജെപിയാണ് ഇപ്പോൾ അഖിൽ മാരാർക്കെതിരെ കേസ് കൊടുത്തത്. കേസ് കേസിന്റെ വഴിക്ക് പോകട്ടെ. ബലൂച് -ഇന്ത്യ വിഷയത്തിലാണ് അഖിൽ മാരാർ പ്രതികരിച്ചത്. രാജ്യം ഇങ്ങനെ ചെയ്യുന്നുവെന്ന് വളരെ ആധികാരികമായ രീതിയിലാണ് പ്രതികരിച്ചത്. വികാരവും അഡ്രിനാലിനും ഉണ്ടാകും, പക്ഷെ ലോജിക് വെച്ച് സംസാരിക്കേണ്ടതുണ്ടായിരുന്നു. പാർട്ടി കാര്യങ്ങൾ തലയിൽ ഉണ്ടായത് കൊണ്ടായിരിക്കണം അഖിൽ സംസാരിച്ചപ്പോൾ സംഗതി കൈയ്യിൽ നിന്നും പോയത്. സാധാരണ അങ്ങനെ സംഭവിക്കാത്തതാണ്.
ബിജെപിക്ക് കൂടുതൽ ഈ വിഷയത്തിൽ കുരുപൊട്ടാൻ മറ്റൊരു കാരണമുണ്ട്. അഖിലിന്റെ രാഷ്ട്രീയം എന്താണെന്ന് ആരോട് ചോദിച്ചാലും മിക്ക ആളുകളും പറയുക അയാളൊരു സംഘിയായിരിക്കും എന്നാണ്. അയാൾ എത്ര കോൺഗ്രസ് രാഷ്ട്രീയം പറഞ്ഞാലും അയാളെ ഒരു സംഘി ആയാണ് പലരും കാണുന്നത്. ഉണ്ണി മുകുന്ദൻ വിഷയത്തിൽ ഞാനും അങ്ങനെയാണ് കണക്കാക്കിയത്. അതിൽ ഫ്യൂവൽ ചെയ്യുന്നത് പോലെയാണ് അയാളുടെ രാജ്യസ്നേഹം. ഉണ്ണി മുകുന്ദനെ പോലെ തന്നെയാണ് ഇയാളും. ഉണ്ണി അയാളുടെ രാഷ്ട്രീയ നിലപാട് എവിടേയും പരസ്യമായി പറഞ്ഞിട്ടില്ല. പക്ഷെ അയാൾ അയാളുടെ നിലപാടുകൾ പരസ്യമായി ഫേസ്ബുക്കിൽ ഇടും. അയാൾ സംഘിയാകും. അതുപോലെ തന്നെയാണ് അഖിൽ മാരാരും. അയാൾ രാജ്യസ്നേഹിയാണ്. അതുകൊണ്ട് കേന്ദ്രസർക്കാരിനേയും മോദിയേയും വിമർശിക്കും. അതുകൊണ്ട് അയാളും സംഘിയാകും. അയാൾ കോൺഗ്രസിനോട് ചേർന്ന് നിൽക്കാൻ ശ്രമിച്ചാലും അയാൾക്ക് സംഘിപട്ടം വെച്ച് കൊടുക്കാൻ അവിടേയും പലരും കാണും.
അതേസമയം പുതിയ വിഷയത്തോടെ കൊട്ടാരക്കരയിൽ അഖിൽ മാരാറിന് കിട്ടിയിരിക്കുന്നത് ഒരു വിൻവിൻ സിറ്റുവേഷനാണ്. ബലൂച്-ഇന്ത്യ വിഷയത്തിൽ തന്റെ കൈയ്യിൽ തെളിവുണ്ട് എന്ന മട്ടിലാണ് അഖിൽ പറഞ്ഞത്. അതുകൊണ്ട് തന്നെ ആ വഴിക്കുള്ള പണി പ്രതീക്ഷിക്കാം. എന്തായാലും അഖിലിനെ രാജ്യദ്രോഹി എന്ന് ഞാൻ ഒരിക്കലും പറയില്ല.
എന്തായാലും ബിജെപിയും ജനം ടിവിയും അഖിലിന് പുറകിൽ ഉണ്ട്. ഈ വിഷയത്തോട് കൂടി അഖിലിന് കിട്ടിയ സംഘി പട്ടം അങ്ങ് മാറും.
കൊട്ടാരക്കര മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിൽ പല മസാലകളും ചേർത്തിട്ടുണ്ട്.
അഖിൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ആണെങ്കിലും കോൺഗ്രസിനെ വിമർശിക്കും. അഖിലിന്റെ സ്വഭാവം അങ്ങനെയാണ്. എന്തൊക്കെയാണെങ്കിലും ഇന്ത്യ ബലൂചിനെ പിന്തുണയ്ക്കുന്നുവെന്ന ആരോപണമാണ് അഖിലിന് പണി വെച്ചത്. ഒരു ലൈൻ ഓഫ് കൺട്രോൾ വെച്ച് ആർക്ക് ആരേയും വിമർശിക്കാം. അങ്ങനെ ഒരു നിയന്ത്രണം കീപ്പ് ചെയ്താൽ നമ്മുക്ക് നമ്മുടെ ഭാഗം ന്യായീകരിച്ച് കോടതിയിൽ നിന്നും ഇറങ്ങിപ്പോരാം. പക്ഷെ യാതൊരു തെളിവും ഇല്ലാത്ത വിഷയത്തിൽ നമ്മുക്ക് ലഭിച്ച വിവരം പറയുമ്പോൾ അത് അങ്ങനെ തന്നെ പറയാൻ ശ്രമിക്കണം. അതൊരു ഒരു നേരത്തെ ചോരതിളപ്പിന് വിളിച്ച് പറയുമ്പോൾ സ്വാഭാവികമായും വിഷയമാകും. അഖിൽ മാരാർ ഈ വിഷയത്തിൽ വിശദീകരണം നൽകേണ്ടി വരും.
അഖിൽ മാരാർ കോൺഗ്രസിലേക്കാണെന്ന് എറെക്കുറേ ആളുകൾക്ക് ബോധ്യമായിട്ടുണ്ട്. അഖിലിന്റെ സംഘി വർത്താനം കേട്ട് ഒപ്പം കൂടിയവർക്ക് ഇപ്പോഴത്തെ വിമർശനം പ്രശ്നമായിട്ടുണ്ട്. സംഘി അഖിൽ മാരാർ വിമർശനം മാറി കൊങ്ങി അഖിൽ മാരാർ ആയിട്ടുണ്ട് ഇപ്പോൾ. എന്നാൽ സംഘി ആയാലും കൊങ്ങി ആയാലും ഇയാൾക്ക് തെറ്റായി തോന്നിയാൽ അത് അയാൾ തുറന്ന് പറയും.
അഖിൽ മാരാർ കഴിഞ്ഞ ദിവസം ഡിലീറ്റ് ചെയ്ത വീഡിയോ കോൺഗ്രസ് മൗത്ത് പീസായി തന്നെയാണ് പലർക്കും തോന്നിയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ആര് പ്രവർത്തിച്ചാലും അംഗീകരിക്കും. രാജ്യമാണ് പ്രധാനം. ഞാൻ കഴിഞ്ഞ ദിവസം ഇന്ത്യ-പാക് വിഷയത്തിൽ സംസാരിച്ചപ്പോൾ എന്നെ ചിലർ കമന്റിൽ സംഘിയാക്കിയിരുന്നു. ഇപ്പോൾ അഖിൽ മാരാർ യഥാർത്ഥത്തിലൊരു കോൺഗ്രസ് രാഷ്ട്രീയക്കാരനായി. എക്സ്പോസ്ഡ് ആയി. അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. അഖിൽ മാരാർ പാക് വിഷയത്തിൽ കൂടുതൽ വീഡിയോകൾ ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നു', സായ് കൃഷ്ണ വീഡിയോയിൽ പറഞ്ഞു. അതേസമയം കേസ് എടുത്തതിന് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാർ രംഗത്തെത്തിയിട്ടുണ്ട്.
'ഇന്നലെ വരെ ബലൂചിസ്ഥാൻ പാകിസ്താനെ തകർക്കുന്ന ദൃശ്യങ്ങൾ പങ്ക് വെച്ച് അതിനും മോദിയുടെ ക്രെഡിറ്റ് പാടി നടന്ന സംഘ പരിവാർ ഇപ്പോൾ ബലൂചിസ്ഥാനെ തള്ളി പറയുന്നത് പാകിസ്താനെ അവർ ഇല്ലാതാക്കും എന്ന് പറഞ്ഞത് കൊണ്ടുള്ള വിഷമം ആവാം....
ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചാൽ ബംഗ്ലാദേശിനെ സ്വാതന്ത്ര രാജ്യം ആവാം എന്ന ബലൂചിസ്ഥാനികളുടെ മോഹം പാഴായി പോയല്ലോ എന്ന കാര്യം ഇക്കാര്യത്തിൽ മോദിയെ വിശ്വസിച്ച അവര്ക് പണി കിട്ടിയല്ലോ എന്ന സർക്കാസ രൂപേണ ഉള്ള വാചകം എനിക്ക് സംഭവിച്ച നാക്ക് പിഴയാണ് അതിന് മറ്റൊരു അർത്ഥവും ഇല്ല എന്ന് എന്നെ അറിയുന്ന ആർക്കും അറിയും. രണ്ടായാലും ഇന്ത്യയിൽ ദേശ സ്നേഹം എന്നത് മോദി, RSS സ്നേഹം
മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് എനിക്കെതിരെ ഉള്ള കേസ് നിയമപരമായി നേരിടാനുള്ള അവകാശം എനിക്കുണ്ടെന്ന് വിശ്വസിക്കുന്നു,ബഹു കേരള ഹൈക്കോടതിയെ ഞാൻ സമീപിച്ചിട്ടുണ്ട്', അഖിൽ മാരാർ പറഞ്ഞു.
അതേസമയം വിശദീകരണത്തിലും അഖിലിനെ വിമർശിച്ചുള്ള കമന്റുകൾ ഉണ്ട്. ചില കമനറുകൾ ഇങ്ങനെ- ' ഞാൻ നേരത്തെ തന്നെ സൂചിപ്പിച്ചത് ആണ് പണി കിട്ടും എന്ന്.. മോഡിയെ യോ സങ്കികളെയോ തെറി വിളിക്കുന്ന പോലെ അല്ല സൈന്യത്തെയോ അവരുടെ നീക്കങ്ങളെയോ രാജ്യ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളോ ' വാ പോയ കോടാലി ' പോലെ ആവേശം കേറി ഓരോന്ന് പറഞാൽ വിവരം അറിയും..അതും ഇങ്ങനെ ഒരു അവസ്ഥയിൽ. ജാമ്യം കിട്ടില്ല.. രാജ്യ ദ്രോഹ കുറ്റം ആയാൽ ഒരുത്തനും കൂടെ നിൽക്കില്ല.. എന്ന് കരുതി വിമർശിക്കാൻ പാടില്ല എന്നല്ല.. അതൊക്കെ അതിൻ്റെ സമയത്ത്',
'അഖിലിനോട് ഒരു റെസ്‌പെക്ട് തോന്നിയിരുന്നു... നിന്റെ ബുദ്ധിയോട്, കാര്യങ്ങൾ വിശകലനം ചെയ്യാൻ ഉള്ള കഴിവിനോട് ആദരവ് തോന്നിയിരുന്നു... പക്ഷെ... Akhile.... ചില നേരത്തു നീ വെറും വിവരദോഷി ആണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. ഞാൻ കണ്ടു... ഇന്ത്യ ചതിച്ചെന്ന്.... എന്തൊരു അസംബന്ധം ആണെടോ താങ്കൾ പറഞ്ഞു വെച്ചത്... കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തല്ലേ.... വേണം.. ആവിശ്യത്തിന്.... അധികം ആയാൽ അമൃതും വിഷം', ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications