കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്മ ബുക്‌സിന് അല്‍ഖ്വായ്ദ ബന്ധമെന്ന് റിപ്പോര്‍ട്ട്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന 'നന്മ ബുക്‌സിന്' ആഗോള തീവ്രവാദ സംഘടനയായ അല്‍ഖ്വായ്ദയുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിലാണത്രെ ഇക്കാര്യം കണ്ടെത്തിയത്.

മംഗളം ദിനപത്രം ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിച്ചുള്ളത്. വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന പുസ്തകം പ്രസിദ്ധീകരിച്ചു എന്ന കേസില്‍ കഴിഞ്ഞ വര്‍ഷം നന്മ ബുക്‌സിന്റെ എംഡിയെ അറസ്റ്റ് ചെയ്തിരുന്നു.

Nanma Books

'ദാവത്തും ജിഹാദും' എന്ന പുസ്തകം സംബന്ധിച്ചാണ് വിവാദം തുടങ്ങിയത്. നന്മ ബുക്‌സിന്റെ ഓഫീസ് റെയ്ഡ് ചെയ്തപ്പോള്‍ പോലീസ് പിടിച്ചെടുത്തതാണ് ഈ പുസ്തകം. ഉര്‍ദുവിലാണ് ഇതിന്റെ മൂല ഗ്രന്ഥം. ആ ഗ്രന്ഥത്തിന്റെ കര്‍ത്താവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇപ്പോള്‍ അല്‍ഖ്വായ്ദ ബന്ധം വെളിപ്പെട്ടിരിക്കുന്നതെന്നാണ് വാര്‍ത്ത.

'ജഹില്ലിയത്ത് കെ ഖിലാഫ് ജംഗ് 'എന്ന ഉര്‍ദു പുസ്തകമാണ് ദാവത്തും ജിഹാദും എന്നപേരില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത്. ഈ പുസ്തകം എഴുതിയ അബ്ദുള്‍ ആലിം ഇസ്ലാഹിയുടെ മകന് അല്‍ഖ്വായ്ദ ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇതുവഴിയാണ് നന്മ ബുക്‌സിനും അല്‍ഖ്വായ്ദ ബന്ധം ആരോപിക്കുന്നത്.

അബ്ദുള്‍ ആലിം ഇസ്ലാഹിയുടെ മകന്‍ മൗതാസിം ബില്ലയിലാണ് അല്‍ഖ്വായ്ദ ബന്ധം ആരോപിക്കപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസം മുന്പ് മഹാരാഷ്ട്രയില്‍ നിന്ന് അറസ്റ്റിലായ ഷാ മുദസ്സിര്‍, ഷൊയ്ബ് അഹമ്മദ് ഖാന്‍ എന്നീ സിമി പ്രവര്‍ത്തകരില്‍ നിന്നാണ് മൗതാസിമിന്‍റെ അല്‍ഖ്വായ്ദ ബന്ധം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. എന്നാല്‍ ബില്ല ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

ഉര്‍ദുവില്‍ നിന്ന് മലയാളത്തിലേക്ക് പുസ്തകം പരിഭാഷപ്പെടുത്തിയ ഉസ്മാനും നിരീക്ഷത്തിലാണെന്നാണ് വാര്‍ത്ത. എന്നാല്‍ ഒരു പുസ്തകം പരിഭാഷപ്പെടുത്തി തീവ്രവാദ ബന്ധം ആരോപിക്കുന്നത് ശരിയല്ലെന്ന വാദവുമായി ഒരു വിഭാഗം രംഗത്തുണ്ട്.

നേരത്തെ അറസ്റ്റിലായിരുന്ന നന്മ ബുക്‌സ് മാനേജിങ് ഡയറക്ടര്‍ അബ്ദുറഹ്മാന്‍ മുന്‍ സിമി പ്രവര്‍ത്തകനായിരുന്നു.

English summary
Al Qaeda link for a publishing house in Kerala: Report published in Mangalam Daily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X