ഉമ്മായെ തെറി പറഞ്ഞു... ജയ് ശ്രീറാം, വന്ദേമാതരം വിളിപ്പിച്ചു... പോലീസിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍
കോട്ടയം: ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജീത് വധക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കസ്റ്റഡിയില്‍ നേരിട്ടത് ക്രൂര പീഡനം. പോലീസുകാര്‍ ചെയ്ത കാര്യങ്ങള്‍ യുവാവ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തി. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലാണ് പോലീസുകാരുടെ ഇടപെടലുണ്ടായതെന്ന് യുവാവിന്റെ വെളിപ്പെടുത്തലില്‍ നിന്ന് ബോധ്യമാകുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് ഫിറോസ് ആണ് തനിക്ക് നേരിട്ട പീഡനം സംബന്ധിച്ച് വെളിപ്പെടുത്തിയത്. താന്‍ എസ്ഡിപിഐ പ്രവര്‍ത്തകനല്ലെന്നും ഇക്കാര്യം പോലീസിനോട് പഞ്ഞിട്ടും രാത്രി മുഴുവന്‍ മര്‍ദ്ദിച്ചുവെന്നും ഫിറോസ് പറഞ്ഞു.
താന്‍ എസ്ഡിപിഐ പ്രവര്‍ത്തകനല്ല. ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളും നടക്കുമ്പോള്‍ നാട്ടിലുണ്ടായിരുന്നില്ല. തിരിച്ചെത്തിയ വേളയില്‍ മണ്ണഞ്ചേരിയില്‍ നിന്ന് ചിലരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ടായിരുന്നു. എന്താണ് കാര്യമെന്ന് പോലീസിനോട് ചോദിച്ചതോടെ തന്റെ ഫോട്ടോ എടുത്തു. പിന്നീട് അല്‍പ്പ നേരം കഴിഞ്ഞ് കൂടുതല്‍ പോലീസുകാരെത്തി തന്നെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. സിപിഎം കുടുംബമാണ് തന്റേത്. പിതാവ് സിപിഎം പ്രവര്‍ത്തകനും സഹോദരന്‍ ഡിവൈഎഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെനും ഫിറോസ് പറഞ്ഞു.
സൗദിയില്‍ ശക്തമായ ആക്രമണം; 2 പേര് കൊല്ലപ്പെട്ടു, ഇന്ത്യക്കാരന് പരിക്ക്, കാറുകളും വീടും തകര്‍ന്നു
ഈ മാസം 20ന് രാത്രിയാണ് തന്നെ കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പി ഓഫീസലെത്തിച്ചു. സ്റ്റേഷന് പുറത്തെ ഇരുട്ടുള്ള ഭാഗത്തേക്ക് കൊണ്ടുപോയാണ് മര്‍ദ്ദിച്ചത്. കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിച്ചായിരുന്നു മര്‍ദ്ദനം. ഉമ്മയെ തെറി പറഞ്ഞാണ് മര്‍ദ്ദിച്ചത്. സ്വര്‍ഗത്തില്‍ പോയാല്‍ ഹൂറികളെ കിട്ടില്ലേ എന്ന് ചോദിച്ചു. കാലിന് ചവിട്ടിപ്പിടിച്ച് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു. വന്ദേമാതരം വിളിക്കാനും പോലീസുകാര്‍ ആവശ്യപ്പെട്ടു.
തനിക്ക് കേസുമായി ബന്ധമില്ലെന്ന് പലതവണ പറഞ്ഞിട്ടും മര്‍ദ്ദനംതുടര്‍ന്നു. മതപരമായ ചില കാര്യങ്ങള്‍ ചോദിച്ചും മര്‍ദ്ദിച്ചു. പുലര്‍ച്ചെ വരെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു. ഈ വേളയില്‍ സ്റ്റേഷന്റെ മുകള്‍ നിലയില്‍ നിന്ന് മര്‍ദ്ദനമേറ്റ് ചിലര്‍ കയരുന്നത് കേട്ടിരുന്നു. തനിക്ക് സംഭവത്തില്‍ ബന്ധമില്ല എന്ന് ബോധ്യമായപ്പോള്‍ വിടാന്‍ തീരുമാനിച്ചു. ഭീഷണിപ്പെടുത്തിയ ശേഷമാണ് വിട്ടയച്ചത്. സര്‍ക്കാര്‍ അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ മാറുമെന്നും പോലീസുകാര്‍ മാറില്ലെന്നും ഭീഷണിപ്പെടുത്തി. തന്നെ മര്‍ദ്ദിച്ച എല്ലാ പോലീസുകാരെയും അറിയാമെന്നും ഫിറോസ് പറഞ്ഞു.
അഫ്ഗാന് താങ്ങായി ലോകം; ഖത്തറും തുര്‍ക്കിയും വിമാനം പറത്തും... മരുന്നുമായി ഇന്ത്യ, പുതിയ മാറ്റങ്ങള്‍
പോലീസുകാര്‍ ജയ് ശ്രീറാം വിളിപ്പിച്ചെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന് എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഞാന്‍ ഇരയാണ്. ഞാന്‍ തന്നെ ആരോപണം തെളിയിക്കണോ. തെളിയിക്കേണ്ടതും അന്വേഷണം നടത്തേണ്ടതും പോലീസുകാരല്ലേ എന്ന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ ഫിറോസ് മറുപടി നല്‍കി. നില്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയായിരുന്നു. പിന്നീട് എസ്ഡിപിഐക്കാരാണ് സഹായത്തിന് എത്തിയത്. എസ്ഡിപിഐയുടെ ഭാരവാഹികളെ അപ്പോഴാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. അവരാണ് ഇപ്പോള്‍ എന്നെ സഹായിക്കുന്നത്. പോലീസുകാര്‍ക്കെതിരെ കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. നിയമപരമായി നീങ്ങും. വേണ്ടി വന്നാല്‍ കോടതിയില്‍ പോകുമെന്നും ഫിറോസ് വിശദീകരിച്ചു.