Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്റെ ഈ ഹോട്ടലില്‍ ഭക്ഷണം പൂര്‍ണമായും സൗജന്യം; വിപ്ലവം ഇങ്ങനെയും

ചേര്‍ത്തല: അക്രമ രാഷ്ട്രീയത്തിന്റെ പേരില്‍ നിരന്തരം ചോദ്യം ചെയ്യപ്പെടുമ്പോഴും സിപിഎം കേരളത്തില്‍ നടത്തുന്ന പല ജനകീയ ഇടപെലുകളും ശ്രദ്ധേയമാകുന്നു. നേരത്തെ സാന്ത്വന പരിചരണവും വിഷമില്ലാത്ത പച്ചക്കറിയുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയ പാര്‍ട്ടി ഇത്തവണ വിശക്കുന്നവര്‍ക്ക് ഭക്ഷണവുമായാണ് എത്തിരിക്കുന്നത്.

കൈയ്യില്‍ പണമില്ലെന്നുകരുതി വിശന്നുവലയുന്നവര്‍ ഇനി ഉണ്ടാവരുതെന്നാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്ന് സിപിഎം പറയുന്നു. ഇതിന്റെ ആദ്യപടിയായി ആലപ്പുഴ-ചേര്‍ത്തല റൂട്ടില്‍ പാതിരപ്പള്ളിക്കു സമീപം ജനകീയ ഭക്ഷണശാല ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. മന്ത്രി തോമസ് ഐസക്ക് മാര്‍ച്ച് മൂന്നിന് ഭക്ഷണശാല പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

 cpim

വിശക്കുന്നവര്‍ക്ക് ഇവിടെ വന്നാല്‍ ഊണ് സൗജന്യമായി ലഭിക്കും. കൈകഴുകി മടങ്ങുമ്പോള്‍ ആരും പണം ചോദിക്കില്ല. പണം വാങ്ങാന്‍ കാഷ്യറും ഭക്ഷണം കഴിക്കാന്‍ വരുന്നവരെ കാത്തിരിപ്പുണ്ടാവില്ല. പകരം കൗണ്ടറില്‍ ഒരു ബോക്സ് ഉണ്ടാവും. താത്പര്യമുള്ളവര്‍ക്ക് അതില്‍ എത്ര തുകയും നിക്ഷേപിക്കാം. ഈ തുക ഉപയോഗിച്ചാകും ഹോട്ടല്‍ നടത്തിപ്പ്.

അധികമായി വരുന്ന തുക നാട്ടിലെ സാന്ത്വന പരിചരണത്തിനാണ് ഉപയോഗിക്കുക. സിപിഎം പാതിരപ്പള്ളി ലോക്കല്‍ കമ്മറ്റി തുടങ്ങിവച്ച പാലിയേറ്റീവ് കെയറിന്റേതാണ് പുതിയ സംരംഭം. നിലവില്‍ പാതിരപ്പള്ളിയിലെ ദുരിതമനുഭവിക്കുന്ന 40 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷമായി ഭക്ഷണം സൗജന്യമായി നല്‍കിവരുന്നുണ്ട്. ഇതിന്റെ ഒരു തുടര്‍ച്ചയെന്നോണമാണ് ഹോട്ടലുമെത്തുന്നത്.

ചെറിയൊരു ഹോട്ടല്‍ അല്ല പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. രണ്ടുനിലകളുള്ളതാണ് ഭക്ഷണശാല. പതിനൊന്നേകാല്‍ ലക്ഷംരൂപ മുടക്കി 2000 ലധികം ആളുകള്‍ക്ക് ഒരേസമയം ഭക്ഷണം പാകംചെയ്യാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റീം കിച്ചണ്‍ ഇവിടെയുണ്ട്. താഴെ സ്റ്റീം കിച്ചണും മുകളില്‍ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും. കൂടാതെ, ഭക്ഷണം മുകളില്‍ എത്തിക്കാന്‍ ലിഫ്റ്റ്. മാത്രവുമല്ല, ഭക്ഷണ ശാലയിലേക്കുള്ള പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നതിനായി ജൈവകൃഷിത്തോട്ടം ഒരുക്കിയിട്ടുണ്ട്. ഭക്ഷണശാലയോട് ചേര്‍ന്ന സജീവന്റെ രണ്ടരയേക്കര്‍ പുരയിടത്തിലാണ് തോട്ടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+