ഇരട്ടക്കൊലപാതകം: "പിണറായിയ്ക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്ദേശം"- രാജീവ് ചന്ദ്രശേഖര്‍
ആലപ്പുഴ: ആലപ്പുഴയിൽ ബി ജെ പിയുടെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെയാണ് കേന്ദ്ര മന്ത്രി വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ആലപ്പുഴയിലെ ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകം പിണറായി വിജയന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്ദേശമാണ് നല്‍കുന്നത്. അല്ലാതെ അക്രമി സംഘങ്ങള്‍ക്ക് കേരളം സുരക്ഷിത താവളം ആക്കുന്നതിനല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്.
സംഭവത്തിൽ ട്വീറ്റിലൂയെയാണ് കേന്ദ്ര മന്ത്രി വിമർശനം നടത്തിയത്. രഞ്ജിത് ശ്രീനിവാസന്‍റെ ആത്മാവിന് ശാന്തി നേര്‍ന്നുകൊണ്ടാണ് കേന്ദ്ര മന്ത്രിയുടെ കുറിപ്പ് രേഖപ്പെടുത്തിയത്.

സംഭവത്തിൽ ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീം വ്യക്തമാക്കിയത് കേരളത്തിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എസ്ഡിപിഐയും ബിജെപിയും നടത്തുന്നു എന്നാണ്. ബോധപൂർവ്വം കേരളത്തിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമം ഇരുകൂട്ടരും നടത്തുകയാണ്. ഇതിന് വേണ്ടി പരസ്പരം ശക്തി സംഭരിക്കുകയാണെന്നും ഇവരെന്നും റഹീം കുറ്റപ്പെടുത്തി.
ഇരട്ട കൊലപാതകം;പോലീസിന് വീഴ്ച പറ്റിയെന്ന് മുരളീധരും ചെന്നിത്തലയും,വീഴ്ച പറ്റിയില്ലെന്ന് റഹീം

അതേസമയം, ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ബി ജെ പിയുടെ നേതാവും ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനെ ആണ് കൊല്ലപ്പെട്ടത്.. വെട്ടേറ്റ ഇയാളെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇദ്ദേഹം മരിക്കുകയായിരുന്നു. ആലപ്പുഴ നഗര ഭാഗത്ത് വച്ചാണ് രഞ്ജിത്ത് ശ്രീനിവാസന് വെട്ടിക്കൊലപ്പെടുത്തിയത്

ആലപ്പുഴ വെള്ളി കിണറിലെ വീട്ടിലാണ് ആക്രമണം നടന്നത്. ജില്ലയിലെ ഏറ്റവും ജനവാസ മേഖലയാണ് ഇത്. ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി ഇദ്ദേഹം മത്സരിച്ചിട്ടുണ്ട് ഇദ്ദേഹം. ബി ജെ പിയുടെ ആലപ്പുഴയിലെ സജീവ പ്രവർത്തകനുമാണ്. നിയോജകമണ്ഡലം സെക്രട്ടറിയടക്കം ഉള്ള ചുമതലകൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്.പ്രഭാത സവാരിയ്ക്ക് പോകാൻ തയ്യാറാകുന്നതിന് ഇടെ ഒരു സംഘം ആളുകൾ ചേർന്ന് ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അതേ സമയം, രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പതിനൊന്ന് പേർ കസ്റ്റഡിയിൽ ആയി. കൊലപാതകം ചെയ്തവർ എത്തിയത് ആംബുലൻസിൽ ആണെന്നാണ് അന്വേഷണ വിവരം. എസ്‍ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലൻസ് പോലീസ് പരിശോധിച്ച് വരുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്.

ആക്രമ സാധ്യത കണക്കിൽ എടുത്ത് സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ജിലിലയിൽ നിരോധനാജ്ഞ. ജില്ലാ പോലീസ് മേധാവി ജി ജയദേവ് , ഡി വൈ എസ് പി എൻ. ആർ ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അത്യന്തം ആശങ്കപ്പെടുത്തുന്നതും അതിനൊപ്പം ഗുരുതരവും ആയ സാഹചര്യമാണ് ഇത് .

അതേ സമയം, എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ശനിയാഴ്ച രാത്രിയോടെ ആണ് ആലപ്പുഴയിൽ നാടിനെ നടുക്കുന്ന സംഭവം അരങ്ങേറിയത്. ശനിയാഴ്ച രാത്രി എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയെ കെ എസ് ഷാനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയാണ് കെ എസ് ഷാൻ. ശനിയാഴ്ച രാത്രി 8 മണിയോടെ ആണ് സംഭവം നടന്നത്.
ആലപ്പുഴ ഇരട്ടക്കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. തലയ്ക്കും ഇരു കൈകൾക്കും ശരീര മാസകലവും വെട്ടേറ്റിരുന്നു ഇയാൾക്ക്.ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, അർധരാത്രി തന്നെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, ഇരട്ട കൊലപാതകം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു.