കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയിലെ വധുവരന്മാരെത്തിയത് ഹെലികോപ്റ്ററില്‍

  • By Gokul
Google Oneindia Malayalam News

ആലപ്പുഴ: വിവാഹദിവസം എന്നെന്നും ഓര്‍മിക്കാന്‍ ചില പ്രത്യേകതകളൊക്കെ ഒപ്പിക്കുന്ന ചിലരുണ്ട്. പലതും സുഹൃത്തുക്കളുടെ മേല്‍നോട്ടത്തിലായിരിക്കും. വധൂവരന്മാര്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുക, അലങ്കരിച്ച കാളവണ്ടിയില്‍ വിവാഹവേദിയിലെത്തുക തുടങ്ങി പലവിധ അപൂര്‍വതകളുമായി അടുത്തിടെ ചില വിവാഹങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

അത്തരം ഒരു വ്യത്യസ്തതയുമായിട്ടായിരുന്നു ആലപ്പുഴയില്‍ ഞായറഴ്ച നടന്ന ഒരു വിവാഹം മാധ്യമങ്ങളില്‍ ഇടം നേടിയത്. ഒരു പക്ഷേ ഇന്നേവരെ കേരളത്തിലെ ഒരു വധൂവരന്മാരും എത്തിയിട്ടില്ലാത്ത രീതിയില്‍ വിവാഹ വേദിയിലെത്തിയാണ് വധൂവരന്മാര്‍ കാഴ്ചക്കാരെ അമ്പരപ്പിച്ചത്. റോഡിലൂടെയുള്ള വാഹനം ഉപേക്ഷിച്ച് ഹെലികോപ്റ്ററിലാണ് ഇരുവരും വിവാഹവേദിയില്‍ എത്തിയത്.

alappuzha-map

കൊല്ലം അഞ്ചാലുംമൂട് പ്രസാദത്തില്‍ പ്രദീപ് ഗോപാലിന്റെ മകന്‍ പ്രദീഷും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. വി. ജയറാമിന്റെ മകള്‍ ലക്ഷ്മിയും തമ്മിലായിരുന്നു വിവാഹം. പാതിരപ്പള്ളി വിജയ കാംലോട്ട് റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

വധൂവരന്മാരുടെ വാഹനം പാര്‍ക്കു ചെയ്യാനായി വിജയ കാംലോട്ട് റിസോര്‍ട്ടില്‍ പ്രത്യേക ഹെലിപാഡ് തയ്യാറാക്കിയിരുന്നു. ആചാരപ്രകാരമുള്ള വിവാഹശേഷം ഗംഭീരമായ വിവാഹ വിരുന്നും സംഘടിപ്പിക്കപ്പെട്ടിരുന്നു. വിവാഹശേഷം വധൂവരന്മാര്‍ മടങ്ങിയതും ഹെലികോപ്റ്ററില്‍ തന്നെയായിരുന്നു. ഹെലികോപ്റ്ററിലെത്തിയ വധൂവരന്മാരുടെ ചിത്രം പ്രകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തി.

English summary
Alappuzha wedding bride groom flew helicopter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X