കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളിയുടെ മദ്യ ഉപഭോഗത്തെ ബാധിക്കാതെ കോവിഡ്; അകത്താക്കിയത് 10,340 കോടി രൂപയുടെ മദ്യം

പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിൽ റെക്കോർഡ് മദ്യ വിൽപനയെന്നും വിവരാവകാശ രേഖയിൽ പറയുന്നു

Google Oneindia Malayalam News

കൊച്ചി: കോവിഡ് കാലത്തും കേരളത്തിൽ മദ്യ ഉപഭോഗത്തിന് കുറവില്ലെന്ന് കണക്കുകൾ. 2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെ 10,340 കോടി രൂപയുടെ മദ്യമാണ് മലയാളി കുടിച്ചത്. ഈ കാലയളവിൽ ലോക്ക്ഡൗൺ അടക്കമുള്ള കാരണങ്ങളാൽ ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും അടഞ്ഞ് കിടന്നിട്ടും ആകെ കണക്ക് പരിശോധിച്ചാൽ മദ്യ ഉപഭോഗം കൂടുതലാണ്.

Alcohol

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് മുമ്പ് 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിൽ 14,700 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. മാസം 1225 രൂപയുടെ മാദ്യം എന്ന കണക്കിലാണ് ഈ സമയത്ത് മലയാളി മദ്യം ഉപയോഗിച്ചത്. കോവിഡ് ഭീഷണി നിലനിന്നിരുന്ന സമയത്ത് ഇത് മാസം 1034 കോടി രൂപയായിരുന്നു.

പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിൽ റെക്കോർഡ് മദ്യ വിൽപനയെന്നും വിവരാവകാശ രേഖയിൽ പറയുന്നു. യുഡിഎഫ് ഭരണകാലത്തേക്കാൾ 17,000 കോടി രൂപയുടെ അധിക മദ്യമാണ് ഇടത് സർക്കാരിന്റെ കാലത്ത് കോർപ്പറേഷൻ വിറ്റഴിച്ചത്. 64,627 കോടിയുടെ മദ്യ വിൽപ്പനയാണ് കേരളത്തിൽ നടന്നത്. 2016 ഏപ്രിൽ മുതൽ 2021 ജനുവരിവരെയുള്ള കണക്കാണിത്. ഉമ്മൻചാണ്ടി സർക്കാർ അധികരത്തിലിരുന്ന 2011 ഏപ്രിൽമുതൽ 2015 മാർച്ചുവരെ വിറ്റത് 47,624 കോടിയുടെ മദ്യമായിരുന്നു.

മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം

ഇടതു സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആറ് തവണ മദ്യത്തിന് വില വർദ്ധിപ്പിച്ചിരുന്നു. ഇതിൽ മൂന്നുതവണ വിൽപ്പനനികുതിയിനത്തിലും ഒരുതവണ എക്‌സൈസ് ഡ്യൂട്ടി ഇനത്തിലുമാണ് വർധിപ്പിച്ചത്. എക്‌സൈസ് ഡ്യൂട്ടി ഇനത്തിലുള്ള വർധന 2018 ഓഗസ്റ്റ് മുതൽ 100 ദിവസത്തേക്കായിരുന്നു. രണ്ടുതവണ മദ്യവിതരണ കമ്പനികൾക്കുള്ള വിലയിനത്തിലുമാണ്‌ വർധന. 2016-17ൽ 12,142 കോടിയും 2017-18ൽ 129,37 കോടിയും 2018-19 ൽ 14,508 കോടയും 2019-20ൽ 14700 എന്ന റെക്കോർഡ് വിൽപ്പനയുമെത്തിയെന്ന് വിവരാവകാശ രേഖ സൂചിപ്പിക്കുന്നു.

മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
വാക്‌സിന്‍ സ്വീകരിച്ച് മോഹന്‍ലാല്‍ പറഞ്ഞത്

English summary
Alcohol sale in Kerala during covid period yearly report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X