അവരെന്നെ തല്ലുന്ന അവസ്ഥയിലെത്തി, എന്നാലത് റോഡില്‍ വച്ചാകാമെന്ന് ഞാന്‍ പറഞ്ഞു-അലി അക്ബർ
കോഴിക്കോട്: ദിലീപിനെ താരസംഘടനായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരമാനത്തെതുടര്‍ന്ന് അമ്മയിലുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ചലനങ്ങള്‍ ഫെഫ്കയേയും ബാധിച്ചിരുന്നു. സംവിധായകന്‍ ആഷിക് അബുവാണ് ഫെഫ്കയ്ക്ക് നേരെ ആരോപണവുമായി ആദ്യം രംഗത്തെത്തിയിരുന്നത്.
എന്നാല്‍ സംഘടനയ്‌ക്കെതിരെ ആഷിക് അബു നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമായിരുന്നു ഫെഫ്ക പ്രസിഡന്റിന്റെ പ്രതികരണം. ആഷിക് അബുവിന് പുറമെ സംവിധായകന്‍ അലി അക്ബറും ഫെഫ്കയ്‌ക്കെതിരെ വിമര്‍ശനവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. തിലകനെ വെച്ച് സിനിമ എടുത്തതിന്റെ പേരില്‍ തന്നെ സിനിമയിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാക്കിയത് ഫെഫ്കയാണെന്നാണ് അലി അക്ബറിന്റെ ആരോപണം.

വിലക്ക്
ആദ്യസിനിമക്ക് തന്നെ നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ സംവിധായകനായിരുന്നു അലി അക്ബര്‍. സംവിധാന രംഗത്ത് കത്തി നില്‍ക്കുമ്പോഴായിരുന്നു അലി അക്ബറിന് ഫെഫ്കയുടെ വിലക്ക് വരുന്നത്. താരസംഘടനയ്ക്ക് അനഭിമിതനായ തിലകനെ സിനിമയില്‍ അഭിനയിപ്പിച്ചതായിരുന്നു വിലക്കിന്റെ കാരണം.

അച്ഛന്‍
തിലകനെ വെച്ച് അച്ഛന്‍ എന്ന സിനിമ എടുത്തതിന്റെ പേരില്‍ ഫെഫ്ക തന്നെ സിനിമയിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാക്കുകയായിരുന്നു. ബി ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, ശാന്തിവിള ദിനേഷ് എന്നിവര്‍ തന്നെ ഫെഫ്കയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി വിചാരണ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

മാപ്പ്
ഗുണ്ടകളുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. മാപ്പ് പറയാന്‍ ആവ്യപ്പെട്ടെങ്കിലും ഞാന്‍ വഴങ്ങിയില്ല. വീണ്ടും തിലകനെ വെച്ച് സിനിമയെടുത്തപ്പോള്‍ തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയെന്നും അലി അക്ബര്‍ ഒരു പത്രത്തിന് നല്‍കിയ അനുഭവക്കുറിപ്പില്‍ പറഞ്ഞു.

തിലകന്‍
2009 ലാണ് തിലകനെ നായകനാക്കി അലി അക്ബര്‍ അച്ഛന്‍ എന്ന സിനിമയെടുക്കുന്നത്. തിലകന്‍ ചേട്ടനെ ആയിരുന്നു അതിലെ നായകനായി മനസ്സില്‍ കണ്ടത്. പക്ഷെ അദ്ദേഹം അന്ന് താരസംഘടനയായ അമ്മയോട് ഉടക്കി നില്‍ക്കുന്ന സമയമായിരുന്നു. തിലകനെ അഭിനയിപ്പിച്ചത് മുതല്‍ എനിക്ക് അപ്രഖ്യാപിത വിലക്ക് വന്നെന്നും ്അലി അക്ബര്‍ വ്യക്തമാക്കുന്നു.

ഐഡ്യല്‍ കപ്പില്‍
അപ്രഖ്യാപിത വിലക്കിനെ വകവെക്കാതെ 2011 ല്‍ തിലകനെ നായകനാക്കി ഐഡ്യല്‍ കപ്പില്‍ എന്ന സിനിമ ഞാന്‍ എടുത്തു. അതാണ് ഫെഫ്കയെ കൂടുതല്‍ ചൊടിപ്പിച്ചത്. അതേ തുടര്‍ന്ന് ഫെഫ്ക എനിക്ക് ഒദ്യോഗികമായി വിലക്കും സസ്പന്‍ഷനും തന്നു. മൂന്ന് മാസത്തേക്കായിരുന്നു ബി ഉണ്ണികൃഷ്ണന്‍ ഒപ്പിട്ട് ഉത്തരവ് കയ്യില്‍ തന്നത്.

വിലക്ക് പിന്‍വലിക്കാം
സിനിമയില്‍ നിന്ന് തിലകെ മാറ്റുകയാണെങ്കില്‍ വിലക്ക് പിന്‍വലിക്കാം എന്ന് പറഞ്ഞ് അവര്‍ ഒരാളെ അയച്ചിരുന്നു. എന്നാല്‍ എനിക്ക തിലകനെ മാറ്റാന്‍ പറ്റുമായിരുന്നില്ല. തിലകനെ മാറ്റുകയാണെങ്കില്‍ എനിക്ക് സിനിമ വേണ്ടെന്ന നിലപാടിലായിരുന്നു ഞാന്‍. തുടര്‍ന്ന് തന്നെ ഫെഫ്ക ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

കൂട്ട വിചാരണ
ഓഫീസിലെത്തിയ എന്നെ ബി ഉണ്ണികൃഷ്ണനും സിബി മലയിലുമടക്കമുള്ളവര്‍ കൂട്ട വിചാരണ നടത്തി. തിലകനെ മാറ്റുക എന്നതില്‍ കവിഞ്ഞുള്ള ഒറ്റ ഒത്തുതീര്‍പ്പിനും അവര്‍ തയ്യറായിരുന്നില്ല. തിലകനെ എടുത്തതിന് മാപ്പ് പറയുക എന്നതും അവരുടെ പ്രധാന ആവശ്യമായിരുന്നു.

വഴങ്ങിയില്ല
ആ മീറ്റിങ്ങില്‍ വന്‍വാദപ്രതിവാദമാണ് നടന്നത്. ഞാനവര്‍ക്ക് വഴങ്ങിയില്ല. ഒടുവില്‍ അവര്‍ എന്റെ ദേഹത്ത് കൈവെക്കുമെന്ന അവസ്ഥയിലെത്തി. അപ്പോഴാണ് ഞാനുറപ്പിച്ച് പറഞ്ഞത്. തല്ലാനാണ് നീക്കമാണെങ്കില്‍ അത് റോഡില്‍ വെച്ചാകാമെന്ന്. ഗുണ്ടകളുടെ സാന്നിധ്യത്തിലായിരുന്നു അവര്‍ എന്നെ വിചാരണ ചെയ്തത്.

വളര്‍ന്നത്
ഞാനും ഒരു കമ്യൂണിസ്റ്റുകാരനായാണ് വളര്‍ന്നത്. അന്നിറങ്ങിപ്പോന്നതാണ് ഫെഫ്ക ഓഫീസില്‍ വെച്ച്. പിന്നെ തിരികേ പോയിട്ടില്ല. അടുത്ത ഫെഫ്ക തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ മെമ്പര്‍ഷിപ്പ് ഓണ്‍ലൈന്‍ വഴി അടച്ചു. എന്നാല്‍ എന്റെ സസ്‌പെന്‍ഷന്‍ നീട്ടിയിട്ടുണ്ട എന്ന അറിയിപ്പായിരുന്നു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications