കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുതി എഴുതി സംഘികളുടെ അടപ്പ് തെറിപ്പിക്കണം.. മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് അലി അക്ബര്‍

  • By Desk
Google Oneindia Malayalam News

ഹിന്ദു വികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ചാണ് എഴുത്തുകാരന്‍ ഹരീഷിന്‍റെ മീശ എന്ന നോവലിന് നേരെ സംഘികള്‍ സൈബര്‍ ആക്രമണം നടത്തിയത്. കുടുംബത്തിന് നേരെ വരെ സൈബര്‍ ആക്രമണം കടുത്തതോടെ താന്‍ നോവല്‍ പിന്‍വലിക്കുകയാണെന്ന് ഹരീഷ് വ്യക്തമാക്കി. എന്നാല്‍ സാംസ്കാരിക കേരളം മുഴുവന്‍ ഹരീഷിനൊപ്പം നിന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ഹരീഷിന് പിന്തുണ അറിയിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. എന്നാല്‍ ഹരീഷിനെ പിന്തുണച്ച് മുഖ്യമന്ത്രി ഇട്ട ഫേസ്ബുക്ക് കുറിപ്പിന് താഴെയും വന്‍ സൈബര്‍ ആക്രമണമാണ് സംഘികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ഹരീഷിനെ പിന്തുണച്ച് എംഎ ബേബി ഇട്ട പോസ്റ്റിന് കീഴിലും സംഘികള്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.

മുഖ്യന്‍റെ പോസ്റ്റ്

മുഖ്യന്‍റെ പോസ്റ്റ്

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സാഹിത്യകാരന്റെ ഒപ്പമുണ്ടാവും കേരള ഗവർമെന്റ്. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേർക്കുള്ള കടന്നാക്രമണങ്ങൾ അനുവദിക്കില്ല. നിർഭയമായ അന്തരീക്ഷത്തിലേ സർഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല.

മറികടക്കണം

മറികടക്കണം

മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളിൽ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയിൽ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കൾക്ക് അദ്ദേഹം നൽകേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണം എന്നായിരുന്നു മുഖ്യമന്ത്രി കുറിച്ചത്. പോസ്റ്റിന് താഴെ ബിജെപി അനുഭാവി കൂടിയായ സംവിധായകന്‍ അലി അക്ബര്‍ പോസ്റ്റിട്ടു.

അടപ്പ് തെറിപ്പിക്കണം

അടപ്പ് തെറിപ്പിക്കണം

കമന്‍റ് രൂപത്തിലാണ് അലി അക്ബര്‍ പോസ്റ്റിട്ടിരിക്കുന്നത്. കമന്‍റ് ഇങ്ങനെ-നേരാണ് എഴുതി എഴുതി സംഘികളുടെ അടപ്പ് തെറിപ്പിക്കണം.. സംഘികളുടെ പിൻബലം അമ്പലമാണ്... ഗീതയാണ്, രാമായണമാണ്...
ആസ്ഥാന കവികളെ, കഥാകൃത്തുക്കളെ കലാകാരമാരെ തൂലിക പടവാളാക്കൂ..

ഉന്‍മൂലനം

ഉന്‍മൂലനം

അമ്പലവാസികളുടെ ലൈംഗിക തൃഷ്ണയെ വെളിച്ചത്തു കൊണ്ടുവരൂ.. രാമായണത്തെ പരിഹസിച്ചു നോവലുകൾ പിറക്കട്ടെ,ഗീതയെ മുച്ചൂടും വർണ്ണവെറിയുടെ ജല്പനവും ബ്രാഹ്മണ മേധാവിത്വത്തിന്റെ പരിശ്ചേദനവുമാക്കി മാറ്റുക...നമുക്ക് വേണ്ടത് ന്യുനപക്ഷ സിംപതിയും സംഘികളുടെ ഉന്മൂലനവുമാണ്...

സാഹിത്യ കിങ്ങിണികളേ

സാഹിത്യ കിങ്ങിണികളേ

അസഹിഷ്ണുത എന്ന വാക്ക് ഉരുളക്കുപ്പേരിപോൽ വിളമ്പണം.. ഹിന്ദു വർഗീയത എന്നേ പറയാവൂ...
പർദ്ദയേക്കുറിച്ച് എഴുതിയവർ പടിക്കു പുറത്ത്, മുഹമ്മദ്‌ എന്നെഴുതിയാൽ ഇനിയും കൈവെട്ടണം.. പത്തി വിരിച്ചാടുന്ന സുഡാപ്പികൾക്കിഷ്ടപെടും വിധം നല്ലൊരു നാഗപ്പാട്ട് കൂടി എഴുതൂ...
വേഗത്തിൽ വേണം കലാകാരൻമാരെ സാഹിത്യ കിങ്ങിണികളെ...എന്നായിരുന്നു അലി അക്ബര്‍ കുറിച്ചത്.

സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ലൈക്കും ഷെയറുമാണ് അലി അക്ബറിന്‍റെ കമന്‍റിന് ലഭിച്ചത്.
കേരളാ ബിജെപി യുടെ അധ്യക്ഷനായി അങ്ങയെയാണിപ്പോൾ ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നായിരുന്നു ഒരാള്‍ പോസ്റ്റിന് കീഴെ കുറിച്ചത്. നിങ്ങൾ ആണ് ഹിന്ദു ഈ ഹിന്ദുവിന്റെ ഒപ്പം ആണ് ഞങ്ങളും ജയ് ഹിന്ദ് എന്നായിരുന്നു ഒരാള്‍ കുറിച്ചത്.

ആവശ്യമുണ്ട്

ആവശ്യമുണ്ട്

. ഇക്കാ... എന്നെങ്കിലും ഇക്കായെ കാണുമ്പോൾ ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ.. ഹിന്ദുക്കളെ സ്ത്രീകളെ ഇത്ര അപമാനിച്ചിട്ടും അതിന് സപ്പോർട്ട് ചെയ്യണ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി കേരളത്തിന് ഇനി ആവശ്യമുണ്ടോ എന്നായിരുന്നു മറ്റൊരു കമന്‍റ്. ആയിരക്കണക്കിന് കമന്‍റുകളും തെറിവിളികളും മുഖ്യന്‍റെ പോസ്റ്റിന് കീഴിലും ഉയരുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

English summary
ali akbars facebook comment against pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X