Get Updates
Get notified of breaking news, exclusive insights, and must-see stories!

ടര്‍ഫ് ഉദ്ഘാടനത്തിന് ലക്ഷങ്ങള്‍ വാങ്ങി, ഉദ്ഘാടനത്തിനെത്തിയില്ല, നടൻ ശ്രീനാഥ് ഭാസിക്കെതിരെ ആരോപണം

കൊച്ചി: ടര്‍ഫ് ഉദ്ഘാടനത്തിന് ലക്ഷങ്ങള്‍ വാങ്ങിയ ശേഷം പരിപാടിക്ക് എത്താതെ വഞ്ചിച്ചുവെന്ന് നടന്‍ ശ്രീനാഥ് ഭാസിക്ക് എതിരെ പരാതി. ആലപ്പുഴ ക്യാബിനറ്റ് സ്‌പോര്‍ട്‌സ് സിറ്റി ഭാരവാഹികള്‍ ആണ് താരത്തിന് എതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ആലപ്പുഴ തിരുവമ്പാടിയില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ ടര്‍ഫും ടീ പോയിന്റ് കഫെയും ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് ഉടമകള്‍ ശ്രീനാഥ് ഭാസിയെ സമീപിക്കുന്നത്. ഈ മാസം 14 ആയിരുന്നു ഉദ്ഘാടന തിയ്യതി നിശ്ചയിച്ചത്.

6 രൂപയാണ് ഉദ്ഘാടനത്തിന് എത്താന്‍ ശ്രീനാഥ് ഭാസി പ്രതിഫലം ആവശ്യപ്പെട്ടത്. നാല് ലക്ഷം രൂപ നേരത്തെ തന്നെ നടന് കൈമാറിയിരുന്നു. ബാക്കി രണ്ട് ലക്ഷം ഉദ്ഘാടന ദിവസം കൈമാറാം എന്നായിരുന്നു തീരുമാനം. ഇത് പ്രകാരം ഭാരവാഹികള്‍ ഉദ്ഘാടനം പരസ്യം ചെയ്യുകയും മറ്റ് അതിഥികളെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ 14ാം തിയ്യതി ശ്രീനാഥ് പരിപാടിക്ക് എത്താന്‍ അസൗകര്യം അറിയിച്ചു.

sreenath

താന്‍ യുകെയില്‍ ആയതിനാല്‍ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് താരം ആവശ്യപ്പെട്ടത്. ഇത് പ്രകാരം 22ാം തിയ്യതിയിലേക്ക് ഉദ്ഘാടനം മാറ്റി വെച്ചു. 20ാം തിയ്യതി വീണ്ടും നടന്‍ വിളിച്ച് തിയ്യതി മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ടര്‍ഫ് ഉടമകള്‍ ആരോപിക്കുന്നത്. നടന്‍ സഹകരിക്കാത്തത് കാരണം ഉദ്ഘാടന ശേഷം ആസൂത്രണം ചെയ്ത ഒരു മാസത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റും നടത്താന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു. ഇത് മൂലം തങ്ങള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വന്നിരിക്കുന്നതെന്നും നിയമനടപടി ആലോചിക്കുന്നുവെന്നും ഇവര്‍ പറയുന്നു.

ഞാന്‍ ആ സ്‌കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്...'; ട്രെന്‍ഡിംഗായി നിമിഷയുടെ പുതിയ ലൂക്കും ടി ഷർട്ടും

അല്‍സര്‍, നിയാസ്, സജാദ്, ഇജാസ്, സക്കീര്‍ ഹുസൈന്‍, സിനാവ്, വിജയകൃഷ്ണന്‍ എന്നിവരാണ് ക്ലബ് പാര്‍ടണ്‍മാര്‍. ശ്രീനാഥ് ഭാസിക്കെതിരെ ജില്ലാ പോലീസിന് പരാതി നല്‍കുമെന്ന് ഇവര്‍ വ്യക്തമാക്കി. ശ്രീനാഥ് ഭാസിക്കെതിരെ സിനിമാ രംഗത്ത് നിന്നും പരാതി ഉയര്‍ന്നിരുന്നു. ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ല എന്നാണ് നിര്‍മ്മാതാക്കളുടെ പരാതി. താരം സമയത്തിന് എത്താത്തത് മൂലം നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം സംഭവിക്കുന്നു എന്നുളള പരാതി പരിഗണിച്ച് ഫിലിം ചേംമ്പര്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയെടുത്തേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+