Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മക്കെതിരെ ആസൂത്രിത ഗൂഢാലോചനയെന്ന് ബിജെപി

തിരുവനന്തപുരം:അമൃതാനന്ദമയിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ ആഗോളതലത്തില്‍ നടക്കുന്ന ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന്ന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്. ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

ആശ്രമവും പ്രവര്‍ത്തനങ്ങളും തുറന്ന പുസ്തകമാണെന്ന് അമൃതാനന്ദമയി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അമ്മ നടത്തുന്ന സേവനങ്ങള്‍ എല്ലാവരും അംഗീകരിക്കുന്നതും ആണ്. ഇതൊന്നും മനസ്സിലാക്കാതെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ നീചമാണെന്നും അദ്ദേഹം പറഞ്ഞു.

PK Krishnadas

അമൃതാനന്ദമയിയുടെ മുന്‍ സന്തത സഹചാരി ഗെയില്‍ ട്രെഡ്വല്‍ പുസ്തകത്തിലൂടെ ഉന്നയിക്കുന്നത് അസംബന്ധങ്ങളാണ്. ഇന്ത്യയുടെ ആധ്യാത്മിക പാരന്പര്യത്തെ തകര്‍ക്കാന്‍ പാക്കിസ്താനില്‍ നിന്നടക്കമുള്ള ശക്തികള്‍ ഉണ്ടാക്കിയ തിരക്കഥയാണിതെന്നും പികെ കൃഷ്ണ ദാസ് ആരോപിച്ചു.

ഇതിന്റെ കേരളത്തിലെ ഏജന്റുമാര്‍ എസ്ഡിപിഐയും, ജമാ അത്തെ ഇസ്ലാമിയും ആണ്. ഐക്യവും അഖണ്ഡതും തകര്‍ക്കാനുള്ള വര്‍ഗീയസംഘടനകളുടെ ശ്രമാണിത്. ഇതിന് കേരളത്തിലെ മതഭീകരന്മാര്‍ കൂട്ടുനില്‍ക്കുകയാണ്- കൃഷ്ണദാസ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വര്‍ഗ്ഗീയ വോട്ടുകള്‍ പിടിക്കാനാണ് സിപിഎം ഇതിന് കൂട്ടുനില്‍ക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. പുസ്തകത്തിലെ വെളിപ്പടുത്തലിന്റെ പേരിലാണ് ഈ പ്രശ്‌നങ്ങളെങ്കില്‍ സിപിഎമ്മില്‍ നിന്ന് പുറത്ത് പോയ എംവി രാഘവനും ഗൗരിയമ്മയും പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കണം എന്നും കൃഷ്ണദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+