കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോൾ വില വർധന കൊണ്ട് മടുത്തു.. അൽഫോൺസ് കണ്ണന്താനം സൈക്കിൾ വാങ്ങുന്നു.. പൂരാകൃതി പണി, വീഡിയോ വൈറൽ!

  • By Kishor
Google Oneindia Malayalam News

പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ മോദി സർക്കാരിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് സോഷ്യൽ മീഡിയയുടെ വക എട്ടിന്റെ പണി. കേന്ദ്രം യു പി എ ഭരിക്കുന്ന കാലത്ത് അൽഫോൺസ് കണ്ണന്താനം പെട്രോൾ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് പറഞ്ഞ വാക്കുകളാണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതും വീഡിയോ രൂപത്തിൽ.

എനിക്കിതൊന്നും വലിയ കാര്യമല്ല കേട്ടോ. ഞാനിപ്പോ നാളെ ഒരു സൈക്കിൾ വാങ്ങിക്കാൻ തീരുമാനിച്ചു. പെട്രോളിന്റെ വില ഇങ്ങനെ കൂടിയത് കൊണ്ട് ഞാനും എന്റെ മകനും ചേർന്ന് ഒരു സൈക്കിൾ വാങ്ങുകയാണ് - എന്നാണ് അൽഫോൺസ് കണ്ണന്താനം പണ്ട് പറഞ്ഞത്. അതേ കണ്ണന്താനമാണ് ഇപ്പോൾ പറയുന്നത് പെട്രോൾ വില കൂട്ടുന്നത് രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് എന്ന്. സോഷ്യൽ മീഡിയ വെറുതെ വിടുമോ.

kannanthanam

കഴിഞ്ഞ ദിവസം തിരുവനന്തപുരം സന്ദർശിച്ചപ്പോഴാണ് കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രി വിവാദ പരാമർശങ്ങൾ നടത്തിയത്. ഇന്ധന വിലവർദ്ധനവ് സർക്കാരിന്റെ മനപ്പൂർവ്വമുള്ള തീരുമാനമായിരുന്നു. പെട്രോൾ വില വർദ്ധനവിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെല്ലാം സർക്കാരിന് അറിയാവുന്നതാണ്. രാജ്യത്ത് 67 ശതമാനം ആളുകൾക്കും ശൗചാലയങ്ങൾ ഇല്ല. ശൗചാലയങ്ങൾ നിർമ്മിക്കാനും, എല്ലാവർക്കും വീടുകൾ നിർമ്മിച്ച് നൽകാനും, ദേശീയപാതകൾ നിർമ്മിക്കാനുമാണ് ഇന്ധന വില വർദ്ധിപ്പിച്ചത് - കണ്ണന്താനം പറഞ്ഞു.

English summary
Alphons Kannanthanam old reaction to petrol price rice video goes viral in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X