ആലുവ കൊലപാതകം: 'പോലീസിന്റെ പിടിപ്പുകേട്', കേരളത്തിൽ യുപി മോഡൽ നടപ്പാക്കണമെന്ന് കെ സുരേന്ദ്രൻ
കൊച്ചി: കേരളത്തിലെ പോലീസ് സംവിധാനം പരാജയമാണെന്നും യുപി മോഡൽ നടപ്പിലാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ മൃതശരീരം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.
''കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കാൻ യുപി മോഡൽ നടപ്പിലാക്കണം. കേരളത്തിൽ പൊലീസ് സംവിധാനം പൂർണമായും തകർന്നു കഴിഞ്ഞു. യുപിയിൽ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം''. ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

''ഇവിടുത്തെ പോലീസ് സംവിധാനം വളരെ ദുര്‍ബലമാണ്. ഒരു അന്വേഷണവും നടക്കുന്നില്ല. ഒരു നിരീക്ഷണവും ഇല്ലെന്നതാണ് സത്യം. ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പോലീസിന്റെ പിടിപ്പുകേടാണ്. 18 മണിക്കൂര്‍ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല എന്നത് ചെറിയ കാര്യമല്ല. അതിഥി തൊഴിലാളികളെ കുറിച്ചും അവര്‍ക്കിടയിലുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്നുകളുടെ ഉപയോഗത്തെ കുറിച്ചും ശക്തമായ നിരീക്ഷണം ആവശ്യമുണ്ട്. ഇതിനായി പ്രത്യേക പൊലീസ് സംവിധാനം വേണം'', കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
''സംസ്ഥാനത്തേക്ക് ആരെല്ലാം വരുന്നു, അവർ എന്തൊക്കെ ചെയ്യുന്നുവെന്ന് അന്വേഷിക്കാനുള്ള സംവിധാനം കേരള പൊലീസിനില്ല. നിരന്തരമായി കേരളത്തിൽ ലോകത്തെവിടെയും കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നടക്കുന്നത്''. കേരളം നാണംകെട്ട് തലതാഴ്ത്തുകയാണെന്നും കെ.സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു.
ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. കേരളത്തിൽ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും ഒഴികെ ആർക്കും ഒരു സുരക്ഷയുമില്ലെന്ന് സുരേന്ദ്രൻ ആരോപിച്ചു. ''പിണറായി വിജയന്റെ ഭരണത്തിൽ ജനങ്ങൾ അരക്ഷിതാവസ്ഥയിലാണ്. പട്ടാപകൽ കുട്ടികളെ കടത്തികൊണ്ടു പോയി കൊല ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്''.
''കേരളത്തിലെ നഗരങ്ങളിലുള്ളത്. ലോകത്തെവിടെയും കാണാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ട നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇരയായത്. ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങൾ കഴിയുന്നത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് ഭരണത്തിൽ വന്ന പിണറായി വിജയൻ സംസ്ഥാനത്ത് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള അവസരം ഇല്ലാതാക്കിയിരിക്കുകയാണ്'', കെ സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications