ഗുരുവായൂരപ്പന്റെ ഥാര്‍ ലേലത്തില്‍ പിടിച്ച് അമല്‍ മുഹമ്മദ് അലി, പുനരാലോചന വേണമെന്ന് ദേവസ്വം
തൃശൂര്‍: അങ്ങനെ ഗുരുവായൂരപ്പന്റെ ഥാര്‍ ലേലത്തില്‍ പോയി. പ്രവാസി വ്യവസായിയായ അമല്‍ മുഹമ്മദ് അലിയാണ് ഥാര്‍ ലേലത്തില്‍ സ്വന്തമാക്കിയത്. എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ്.
ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച ഥാര്‍ അമല്‍ മുഹമ്മദിന് ലഭിക്കുന്നത് സോഷ്യല്‍ മീഡിയ മതേതരത്വത്തിന്റെ സന്ദേശമായി ആഘോഷിക്കുന്നുണ്ട്. എന്നാല്‍ വാഹനം വിട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്.
ചിത്രശലഭം പോൽ... സായ് പല്ലവിയുടെ ചിത്രങ്ങൾ വൈറൽ

മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡ് ആണ് ഡിസംബര്‍ നാലാം തിയ്യതി ഗുരുവായൂരപ്പന് വഴിപാടായി കമ്പനിയുടെ ഏറ്റവും പുതിയ ന്യൂ ജനറേഷന്‍ എസ് യു വി ഥാര്‍ സമര്‍പ്പിച്ചത്. ചുവപ്പ് നിറത്തിലുളള ലിമിറ്റഡ് എഡിഷന്‍ വാഹനത്തിന് വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെയാണ് വില. വഴിപാടായി ലഭിച്ച ഥാര്‍ പരസ്യലേലം നടത്തി വില്‍ക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിക്കുകയായിരുന്നു.

15 രൂപ ആണ് ഥാര്‍ ലേലത്തില്‍ പിടിക്കാന്‍ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. അമല്‍ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ച് 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ഥാര്‍ ലേലത്തില്‍ സ്വന്തമാക്കിയത്. അതേസമയം ജിഎസ്ടി അടക്കം അമല്‍ മുഹമ്മദ് കാറിന്റെ വിലയായി 18 ലക്ഷം രൂപയാണ് നല്‍കേണ്ടി വരിക. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു ലേലം.
Recommended Video

എന്നാല്‍ ലേലം ഉറപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്. ലേലം പിടിച്ച അമല്‍ മുഹമ്മദിന് വാഹനം വിട്ട് നല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസ് വ്യക്തമാക്കി. ദേവസ്വം ഭരണസമിതിയില്‍ അഭിപ്രായ വ്യത്യാസം വന്നാല്‍ തീരുമാനം മാറ്റേണ്ടി വരുമെന്നും കെബി മോഹന്‍ദാസ് പ്രതികരിച്ചു.

ഈ മാസം 21ന് ചേരുന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് വാഹനം കൈമാറുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. 21കാരനായ അമല്‍ മുഹമ്മദിന് വേണ്ടി അദ്ദേഹത്തിന്റെ അച്ഛനാണ് ഥാര്‍ ലേലത്തില്‍ പിടിച്ചത്. അമലിന് സര്‍പ്രൈസ് സമ്മാനമായി നല്‍കാനാണിതെന്ന് ലേലത്തില്‍ അദ്ദേഹത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത സുഭാഷ് പണിക്കര്‍ പറയുന്നു. ലേലത്തില്‍ ഒരാള്‍ മാത്രമാണ് നേരിട്ട് പങ്കെടുത്തത്. ലേലം ഉറപ്പിച്ച ശേഷം വാക്ക് മാറുന്നത് ശരിയല്ലെന്ന് സുഭാഷ് പണിക്കര്‍ പ്രതികരിച്ചു..












Click it and Unblock the Notifications