അമല പോളിന്റെ രണ്ടാം വിവാഹം സ്ഥിരീകരിച്ചോ? കോടതിയുടെ പുതിയ തീരുമാനം ചര്‍ച്ചയാകുന്നു...
ചെന്നൈ: രണ്ടാം വിവാഹം നടന്നില്ല എന്നാണ് നടി അമല പോള്‍ ഇതുവരെ വ്യക്തമാക്കിയത്. പഞ്ചാബി ഗായകന് ഭവ്നീന്ദര്‍ സിങുമായുള്ള കേസില്‍ കോടതിയിലും ഇക്കാര്യം നടി ആവര്‍ത്തിച്ചിരുന്നു. നേരത്തെ പുറത്തുവന്ന ഭവ്നീന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്തതാണെന്നും നടി ബോധിപ്പിച്ചിരുന്നു. സംവിധായകനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് അമല പോള്‍ ഗായകന് ഭവ്നീന്ദറുമായി അടുത്തത്.
ഗായകനെതിരെ ചെന്നൈയിലെ കോടതിയെ സമീപിച്ചിരുന്നു അവര്‍. അറസ്റ്റിലായ ഗായകന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നല്കി. ചില സുപ്രധാന രേഖകള്‍ പ്രതിഭാഗം ഹാജരാക്കിയതോടെയാണ് ജാമ്യം ലഭിച്ചത്. ഇതാണ് പുതിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്....

ഭവ്നീന്ദര്‍ സിങിനെതിരെ ഒട്ടേറെ ആരോപണങ്ങളുമായി നടി രംഗത്തുവന്നിരുന്നു. വില്ലുപുരം പോലീസില്‍ നടി നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആഗസ്റ്റ് അവസാന വാരത്തിലായിരുന്നു അറസ്റ്റ്. നടിയും കാമുകനും ചേര്‍ന്ന് ആരംഭിച്ച കമ്പനിയുടെ ഉടമസ്ഥാവകാശം പിന്നീട് പ്രതി രഹസ്യമായി മാറ്റുകയും പീഡിപ്പിക്കുകയും പണം അപഹരിക്കുകയും ചെയ്തുവെന്നായിരുന്നു അമല പോളിന്റെ പരാതി.

അമല പോളിനെ ഭവ്നീന്ദര്‍ സിങ് വിവാഹം ചെയ്തുവെന്ന പ്രചാരണമുണ്ടായിരുന്നു. മത്രമല്ല, ഇരുവരും സ്വകാര്യമായി പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുകയും ചെയ്തു. കൂടുതല്‍ രഹസ്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിയുണ്ടെന്നും നടി ആരോപിച്ചു. ഇതോടെയാണ് നടി പോലീസില്‍ പരാതിപ്പെട്ടതും പ്രതിയെ അറസ്റ്റ് ചെയ്തതും.

ഭവ്നീന്ദര്‍ സിങുമായി അകല്‍ച്ചയിലാണ് അമല പോള്‍. ഭവ്നീന്ദര്‍ തന്നെ വഞ്ചിക്കുന്നുവെന്ന് മനസിലാക്കിയ ശേഷമാണ് നടി ബന്ധം അവസാനിപ്പിച്ചതത്രെ. ബിസിനസ് ബന്ധം മാത്രമാണ് ഭവ്നീന്ദറുമായുള്ളതെന്ന് അമല പോള്‍ പറയുന്നു. ബിസിനസ് കരാര്‍ പ്രതി ലംഘിച്ചുവെന്നും നടി പറയുന്നു. 2018ല്‍ അമല പോളും ഭവ്നീന്ദര്‍ സിങും ചേര്‍ന്ന് സിനിമാ നിര്‍മാണ കമ്പനി ആരംഭിച്ചിരുന്നു.

അമല പോള്‍ വന്‍ തുക കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. കഡാവര്‍ എന്ന സിനിമ നിര്‍മിച്ചത് ഈ കമ്പനിയാണ്. വ്യാജരേഖയുണ്ടാക്കി അമല പോളിനെ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പ്രതി രഹസ്യമായി നീക്കിയെന്നാണ് മറ്റൊരു ആക്ഷേപം. 2020 മാര്‍ച്ചിലാണ് അമല പോളിന്റെയും ഭവ്നീന്ദറിന്റെയും ചിത്രങ്ങള്‍ പ്രചരിച്ചത്. രാജസ്ഥാനി വധൂ വരന്മാരുടെ വേഷത്തിലായിരുന്നു ഫോട്ടോ. ഇതോടെയാണ് ഇരുവരും വിവാഹിതരായി എന്ന പ്രചാരണമുണ്ടായത്.

ഇത് തെറ്റിദ്ധരിപ്പിക്കാനുള്ള ഭവ്നീന്ദറിന്റെ നീക്കമായിരുന്നുവെന്ന് നടി ആരോപിച്ചു. കഴിഞ്ഞ ദിവസം ഭവ്നീന്ദര്‍ സിങ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അമല പോളും ഭവ്നീന്ദര്‍ സിങും 2017ല്‍ വിവാഹിതരായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകന് വാദിച്ചത്. പഞ്ചാബി ആചാര പ്രകാരം നടന്ന വിവാഹത്തിന്റെ രേഖകള്‍ വാനൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

അമല പോളും ഭവ്നീന്ദറും തമ്മില്‍ വ്യക്തിപരമായ വിഷയങ്ങളില്‍ തര്‍ക്കമുണ്ടായി. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും ഇവര്ക്കിടയിലുണ്ടായിട്ടില്ല. വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണമാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് നടി ആരോപണം ഉയര്‍ത്തിയത്. ലൈംഗിക പീഡനം നടത്തിയെന്ന ആരോപണവും ഭവ്നീന്ദര്‍ കോടതിയില്‍ നിഷേധിച്ചു. രേഖകള്‍ പരിശോധിച്ച കോടതി പ്രതിക്ക് നിരുപാധിക ജാമ്യം നല്‍കുകയായിരുന്നു.

അമല പോളിന്റെ രണ്ടാം വിവാഹം നടന്നുവെന്ന് കോടതിക്ക് ബോധ്യമായതിനാലാണ് പ്രതിക്ക് ജാമ്യം നല്‍കിയത് എന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. സംവിധായകന് എഎല്‍ വിജയ് ആയിരുന്നു അമല പോളിന്റെ ആദ്യ ഭര്‍ത്താവ്. 4 വര്‍ഷം പ്രണയിച്ച ശേഷം 2014ലാണ് ഇരുവരും വിവാഹിതരായത്. 2017ല്‍ ഈ വിവാഹ ബന്ധം വേര്‍പ്പിരിഞ്ഞ ശേഷമാണ് അമല പോള്‍, ഭവ്നീന്ദറുമായി അടുത്തത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications