മത്സ്യത്തൊഴിലാളികളെ കൊന്നത് ആംബര്‍ തന്നെ...! കപ്പൽ കൊച്ചി വിടുന്നത് തടഞ്ഞു..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തിന് ഉത്തരവാദി പനാമ കപ്പലായ എംവി ആംബര്‍ എല്‍ തന്നെയെന്ന് സ്ഥിരീകരണം. കേസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കപ്പല്‍ കൊച്ചി വിടുന്നത് തടഞ്ഞു. കപ്പലിന്റെ ക്യാപ്റ്റനെയും നാവികനേയും പോലീസ് കസ്റ്റഡിയിലെടുത്തു. മെര്‍ക്കന്റയില്‍ വിഭാഗമാണ് ആംബറാണ് അപകടം ഉണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചത്.

ship

കപ്പലിന്റെ ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുക്കാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു ഹൈക്കോടതി ഉത്തരവ്. മത്സ്യബന്ധനത്തിന് പോയ കാര്‍മല്‍ മാത എന്ന ബോട്ടിനെയാണ് കപ്പല്‍ ഇടിച്ചതും അപകടമുണ്ടായതും. ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ 11 പേരെ രക്ഷപ്പെടുത്താനായി.

English summary
Amber can leave kochi port only after the investigation is over
Please Wait while comments are loading...