'വിഷം തുപ്പാന്‍ സഹായം നല്‍കിയ ഭീമയെ ബഹിഷ്‌കരിക്കുക'; ട്വിറ്ററില്‍ ബോയ്‌ക്കോട്ട് ഭീമ ജ്വല്ലറി ക്യാംപെയ്ന്‍
കോഴിക്കോട്: തിരുവനന്തപുരത്തെ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പി സി ജോര്‍ജിന്റെ മുസ്ലീം വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ബോയ്‌ക്കോട്ട് ഭീമ ജ്വല്ലറി ക്യാംപെയ്ന്‍. പരിപാടി സ്‌പോണ്‍സര്‍ ചെയ്തത് ഭീമ ജ്വല്ലറിയായിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററില്‍ ഭീമ ജ്വല്ലറിയ്‌ക്കെതിരെ വിമര്‍ശനം ശക്തമായത്. മതവിഭജനവും അന്യമത വിദ്വേഷവും പരത്തിയ ഒരു സമ്മേളനത്തെ സ്‌പോണ്‍സര്‍ ചെയ്തതിലൂടെ എന്ത് സന്ദേശമാണ് ഭീമ ജ്വല്ലറി സമൂഹത്തിന് കൊടുക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്.
അറബ് രാജ്യമായ യു എ ഇയില്‍ ശാഖകളുള്ളപ്പോള്‍ മുസ്ലീം വ്യാപാരികളെ ബഹിഷ്‌കരിക്കാന്‍ ഭീമ ജ്വല്ലറി ആര്‍ എസ് എസിന് ധനസഹായം നല്‍കുന്നു എന്നും യൂസഫലിയെ ( ലുലു ) പോലെയുള്ള മുസ്ലിങ്ങളെ ബഹിഷ്‌കരിക്കണമെന്ന് ഈ യോഗത്തില്‍ അവര്‍ വ്യക്തമായി പറഞ്ഞു എന്നുമാണ് സ്‌റ്റോപ് ഡിവൈജ് ഇന്ത്യന്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റ്. മുസ്ലീം വംശഹത്യയിലേക്കുള്ള വഴിയിലാണ് ആര്‍ എസ് എസ് എന്നും ട്വീറ്റില്‍ പറയുന്നു.

ഹിന്ദു മഹാ സമ്മേളനത്തിന്റെ പേരില്‍ നഗ്‌നമായ വംശീയതയും മുസ്ലീം വിരുദ്ധ വിദ്വേഷവും പരത്തിയ പരിപാടിയുടെ സ്‌പോണ്‍സര്‍ ഭീമ നിര്‍മ്മിച്ച ആഭരണങ്ങള്‍ ബഹിഷ്‌കരിക്കുക, മുസ്ലീം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതിന് ഭീമ ജ്വല്ലറി ബഹിഷ്‌ക്കരിക്കുക എന്നാണ് ബഷീര്‍ കെ എം എന്ന ട്വിറ്റര്‍ യൂസര്‍ ട്വീറ്റ് ചെയ്തത്. വിഷം തുപ്പാന്‍ സാമ്പത്തിക സഹായം നല്‍കിയ ഭീമയെ ബഹിഷ്‌കരിക്കുക എന്നാണ് ട്രൂത്ത് ഓഫ് വേ എന്ന ട്വിറ്റര്‍ യൂസര്‍ പറഞ്ഞത്.

ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം. ബി ജെ പി നേതാവ് സന്ദീപ് വചസ്പതിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഏപ്രല്‍ 27ന് ആരംഭിച്ച ഹിന്ദു മഹാസമ്മേളനം മെയ് ഒന്നിന് അവസാനിക്കും. തിരുവനന്തപുരം സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ക്യാമ്പസിലാണ് ഹിന്ദു മഹാ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചത്. ഇന്ന് നടക്കുന്ന ഹിന്ദു മഹാസമ്മേളനത്തിലെ പരിപാടിയില്‍ വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗതത്തിനെതിരെ യൂത്ത് ലീഗ് പരാതി കൊടുത്തിട്ടുണ്ട്. ഡി ജി പിക്കും മുഖ്യമന്ത്രിക്കുമാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പരാതി നല്‍കിയിരിക്കുന്നത്. കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു എന്ന് പി സി ജോര്‍ജ് പ്രസംഗിച്ചിരുന്നു. മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു എന്നുമൊക്കെ പി സി ജോര്‍ജ് പറയുന്നുണ്ട്.

മുസ്ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു എന്നും പി സി ജോര്‍ജ് ആരോപിക്കുന്നു. എന്നാല്‍ ഇതെല്ലാം നുണയാണെന്നും ഗൗരവമായി പ്രസംഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആണ് യൂത്ത് ലീഗ് പരാതിയില്‍ പറയുന്നത്. ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് ക്രമസമാധാനവും മതസൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ അനിവാര്യമാണ് എന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.
ഹലാമതി ഹബീബോ... കലക്കന്‍ ചിത്രങ്ങളുമായി മാളവിക












Click it and Unblock the Notifications