'അമിത് ഷായുടേത് വെറും ദിവാ സ്വപ്നം മാത്രം'; മറുപടിയുമായി എംഎ ബേബി
കേരളത്തിലും താമര വിരിയുന്ന ദിനങ്ങൾ വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണത്തിന് മറുപടിയുമായി മുൻ മന്ത്രിയും സി പി എം പോളിറ്റ് ബ്യൂറോ അംഗവുമായ എം എ ബേബി. സംസ്ഥാനത്ത് ബി ജെ പി അധികാരത്തിൽ വരുമെന്നത് അമിത് ഷായുടെ ദിവാ സ്വപ്നം മാത്രമാണെന്ന് എം എ ബേബി പറഞ്ഞു. കേരളത്തിലെ ആകെയുള്ള ഒരു മണ്ഡലത്തിലെ താമര കൊഴിഞ്ഞു പോയത് അമിത് ഷാ അറിഞ്ഞില്ലേയെന്നും ബേബി പരിഹസുച്ചു.
കമ്യൂണിസം ലോകത്ത് നിന്നും തകര്‍ന്നു എന്നത് ദിവാസ്വപ്നം മാത്രമാണ്. കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു നിന്നിട്ടും അതിനെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അതിജീവിച്ചതാണ്. ബി ജെ പി വളരുന്നത് എം എൽ എമാരെ പണം കൊടുത്ത് വാങ്ങിയിട്ടാണെന്നും ബേബി പറഞ്ഞു.

വീണ്ടും ഭാവന, സൗന്ദര്യത്തിന്റെ രഹസ്യം പറഞ്ഞേ മതിയാകൂവെന്ന് ആരാധകർ, വൈറൽ ഫോട്ടോകൾ
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരുടെ എണ്ണം അമിത് ഷാ കരുതുന്നത് പോലെ അത്ര പരിതാപകരമല്ല. ലോകത്തെ കാര്യങ്ങൾ മനസിലാകാത്തത് കൊണ്ടായിരിക്കാം അമിത് ഷാ പലതും തട്ടിവിട്ടത്. ത്രിപുരയിലും ബംഗാളിലും സിപിഎം തിരിച്ചടി നേരിട്ടുവെന്നതും രാജ്യത്ത് തന്നെ കമ്മ്യൂണസത്തിന് തിരിച്ചടി നേരിടുന്നുവെന്നതും പാർട്ടി ചർച്ച ചെയ്തതും ഞങ്ങളുടെ രേഖയിൽ ഉള്ളതുമായ കാര്യമാണ്. അതിനൊരു പരിഹാരത്തിന് ശ്രമിക്കുകയാണ്. കോൺഗ്രസും ബിജെപിയും ഒത്ത് ശ്രമിച്ചിട്ടും കേരളത്തിലെ കമ്മ്യൂണിസത്തിന്റെ വളർച്ചയെ തടയാൻ സാധിച്ചിട്ടില്ലെന്നത് നമ്മുടെ മുന്നിലെ യാഥാർത്ഥ്യമാണ്.
ഒന്നും രണ്ടുമല്ല, ചിലർ കിടന്നത് വർഷങ്ങളോളം..അഴിക്കുള്ളിലായ ചില രാഷ്ട്രീയ നേതാക്കൾ ഇതാ
പൈസ കൊടുത്ത് കോൺഗ്രസിന്റെ എം എൽ എമാരേയും എം പിമാരേയും വാങ്ങിക്കൊണ്ടാണ് ബി ജെ പി വളരുന്നത്. ഏറ്റവും ദുർഗന്ധം വമിക്കുന്ന അഴിമതി രാഷ്ട്രീയമാണ് ബിജെപി കൈയ്യാളുന്നത്. അത്തരമൊരു സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റ് ശക്തികളും എന്തുകൊണ്ട് വളരുന്നില്ലെന്ന വിഷയം ഉണ്ട്. അത് ചർച്ച ചെയ്യുകയും പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്, എംഎ ബേബി പറഞ്ഞു.
രാജ്യത്തെ ജനമനസുകളില്‍ നിന്ന് കോണ്‍ഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ ലോകത്തുനിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും എന്നായിരുന്നു തിരുവനന്തപുരത്ത് ബി ജെ പി പട്ടികജാതി മോര്‍ച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമത്തിൽ അമിത് ഷാ പ്രസംഗിച്ചത്. രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടിക്ക് ഭാവിയുണ്ടെങ്കില്‍ അത് ബി ജെ പിക്ക് മാത്രമാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ രാഷ്ട്രഭക്തിക്കൊപ്പം ബലിധാനം ചെയ്യുന്നതിനുള്ള ശക്തിയും ധൈര്യവും പ്രവർത്തകർക്ക് വേണമെന്നും അമിത് ഷാ പറഞ്ഞിരുന്നു.












Click it and Unblock the Notifications