കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ വെല്ലുവിളിച്ച് അമിത് ഷാ; വികസനം, ദാരിദ്ര്യ നിർമാർജനം.... ഏറ്റുമുട്ടാൻ തയ്യാറുണ്ടോ?

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപി ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തിലാണ് അമിത് ഷാ വെല്ലുവിളി നടത്തിയത്. വികസനത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുകയായിരുന്നു. കേരളത്തില്‍ ഏപ്പോഴൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുന്നുവോ അപ്പോഴൊക്കെ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പയ്യന്നൂരിൽ നിന്ന് മുങ്ങിയ അമിത് ഷാ തിരുവനന്തപുരത്ത് പൊങ്ങി; ആവേശത്തോടെ അണികൾ...പയ്യന്നൂരിൽ നിന്ന് മുങ്ങിയ അമിത് ഷാ തിരുവനന്തപുരത്ത് പൊങ്ങി; ആവേശത്തോടെ അണികൾ...

ഇടതുപക്ഷ സര്‍ക്കാരിന്റെ രൂപവത്കരണത്തിന് ശേഷം 13 ബിജെപി പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കാന്‍ പോകുന്നത് അഴിമതിയും അക്രമവും മുലമാകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ ഭയചകിതനാക്കി

മുഖ്യമന്ത്രിയെ ഭയചകിതനാക്കി

ജനരക്ഷാ യാത്ര മുഖ്യമന്ത്രിയെ ഭയചകിതനാക്കിയെന്നതിന്റെ തെളിവാണ് സോളാര്‍ കേസിലെ നടപടികള്‍ മന്ദഗതിയിലാക്കിയതെന്ന് അമിത് ഷാ ആരോപിച്ചു.

അഴിമതിയും അക്രമവും

അഴിമതിയും അക്രമവും

എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അധികാരത്തില്‍ നിന്ന് പുറത്തുപോയിട്ടുണ്ടോ അതിന്റെ കാരണം അഴിമതിയും കുടുംബ വാഴ്ചയുമായിരുന്നു.കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കാന്‍ പോകുന്നത് അഴിമതിയും അക്രമവും മുലമാകുമെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തെ കുറിച്ച് ചർച്ച ചെയ്യാം

വികസനത്തെ കുറിച്ച് ചർച്ച ചെയ്യാം

കേരളത്തിന്റ വികസനത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ജനരക്ഷായാത്ര നടത്തുന്നതെന്നാണ് പിണറായി വിജയന്‍ പറയുന്നത്. വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാഹചര്യം ഒരുക്കിയാല്‍ അതിന് തങ്ങള്‍ തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു.

കേന്ദ്ര സഹായം

കേന്ദ്ര സഹായം

കേരളത്തിന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായങ്ങളെക്കുറിച്ച് ഞങ്ങള്‍ പറയാം. ഞങ്ങളുടെ പ്രവര്‍ത്തകരെ കൊന്നതിന്റെ കാരണം പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ജനാധിപത്യ മുന്നേറ്റം

ജനാധിപത്യ മുന്നേറ്റം

അക്രമരാഷ്ട്രീയത്തിനെതിരെ നടന്ന ഏറ്റവും വലിയ ജനാധിപത്യ മുന്നേറ്റമാണ് ജനരക്ഷാ യാത്ര. കേരളത്തിലെ ബിജെപി പ്രവർ‌ത്തകർ നൽകിയ ബലിദാനം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്താൻ സാധിക്കില്ല

അടിച്ചമർത്താൻ സാധിക്കില്ല

ബിജെപിയെ അക്രമത്തിലൂടെ അടിച്ചമര്‍ത്താന്‍ സാധിക്കില്ല. ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിക്കേണ്ടിവന്നതെന്നും അമിത് ഷാ തിരുവനന്തപുരത്ത് പറഞ്ഞു.

English summary
Amit Shah's speach on Janaraksha Yathra at Trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X