കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയിക്കെതിരെ പ്രചരണം നടത്തിയവര്‍ക്ക് കേസ്

  • By Aswathi
Google Oneindia Malayalam News

കൊല്ലം: മാതാ അമൃതാനന്ദമയിക്കെതിരെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപരമായി പ്രചരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസ്. അമ്മയുടെ ഭക്തര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കരുനാഗപ്പള്ളി പൊലസാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. അമൃതാനന്ദമയ്‌ക്കെതിരെ അവരുടെ മുന്‍ ശിക്ഷ്യയും സന്തത സഹചാരിയുമായിരുന്ന ഗെയില്‍ ട്രെഡ്വല്‍ എഴുതിയ ഹോളില്‍ ഹെല്‍ എന്ന പുസ്‌കരത്തെ കുറിച്ചുള്ള പോസ്റ്ററുകളുടെ പേരിലാണ് നടപടി. അമൃതാനന്ദമയി മഠത്തിലെ സ്‌ഫോടനാത്മകമായ വിവരങ്ങളാണ് ട്രെഡ്വല്‍ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

amrithanadha-mayi

ആശ്രമത്തില്‍ അതിക്രൂരമായി ലൈംഗിക പീഡനങ്ങള്‍ നടന്നതായും താന്‍ തന്നെ അതിന് പലതവണ ഇരയായിട്ടുണ്ടെന്നും ഇരുപത് വര്‍ഷക്കാലും അമ്മയുടെ സേവകയായ ഗെയില്‍ തന്റെ പുസ്‌കത്തിലൂടെ ആരോപിക്കുന്നുണ്ട്. ലോകം മുഴുവന്‍ സ്‌നേഹത്തിന്റെ പ്രകാശം പരത്തുന്ന അമൃതാനന്ദമയി ദേവിയെ 'അക്രമകാരിയായ സ്ത്രീ' എന്നാണ് ഗെയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഇതും അമ്മയ്‌ക്കെതിരായ ആസൂത്രിതമായ ആരോപണം മാത്രമാണെന്നാണ് അമ്മയുടെ ഭക്തര്‍ വിശ്വസിക്കുന്നത്. അതേ സമയം ഇക്കാര്യത്തില്‍ ഇതുവരെ മഠം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൂടാതെ പീഡനം അടക്കമുള്ള വിവരം വെളിപ്പെടുത്തിയിട്ടും അധികൃതരും മൗനംപാലിക്കുകയാണെന്നാണ് ആരോപണം. അതിനിടയിലാണ് ഭക്തരുടെ മാത്രം പരാതിയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

English summary
Amrithananthamayi devotees have lodged a police complaint against those who allegedly indulged in making defamatory comments against Mata Amrithananthamayi and her Karunagappally math through social networking sites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X