'മകളെ വരെ വലിച്ചിഴച്ചു, ഇനിയും സഹിക്കാനാവില്ല': ദയ അച്ചുവിനും യൂട്യൂബ് ചാനലിനുമെതിരെ അമൃത സുരേഷ്
സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന വ്യജവും അപകീർത്തിപരവുമായ പരാമർശങ്ങള്‍ക്കെതിരെ നിയമനടപടിയുമായി ഗായിക അമൃത സുരേഷ്. ഒരു യുട്യൂബ് ചാനലിനും സോഷ്യൽ മീഡിയ ഫെയിം ദയ അശ്വതിക്കുമെതിരെയാണ് താരത്തിന്റെ പരാതി. എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് അമൃത പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ വിശദാംശങ്ങള്‍ ഗായിക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
'ഇന്ന്, മിസ് ദയ അശ്വതിക്കെതിരെ ഞാൻ ഒരു പോലീസിൽ പരാതി നൽകി. കഴിഞ്ഞ രണ്ട് വർഷമായി, അവളുടെ ഫേസ്ബുക്ക് വീഡിയോകളിലൂടെ എന്നെ അപകീർത്തിപ്പെടുത്താനുള്ള നിരന്തരം ശ്രമങ്ങള്‍ നടക്കുകയാണ്. അതിനെതിരെ നടപടിയെടുക്കുകയല്ലാതെ വേറെ വഴിയില്ല. ശരിയായ വഴികളിലൂടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ ഞാൻ വിശ്വസിക്കുന്നു, ന്യായമായ പരിഹാരം ഞാൻ പ്രതീക്ഷിക്കുന്നു' അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

"വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഒരു നിലപാട് സ്വീകരിക്കുന്നു: അസ്വസ്ഥജനകമായ ഒരു സംഭവത്തെ അഭിമുഖീകരിക്കാൻ ഞാൻ സ്വീകരിച്ച ഒരു സുപ്രധാന നടപടിയാണ് ഇന്ന് ഞാൻ പങ്കുവെക്കുന്നത്. 'മിസ്റ്ററി മലയാളി' എന്ന യൂട്യൂബ് ചാനലിനെതിരെ ഞാൻ പോലീസിൽ പരാതി നൽകി' അമൃത രണ്ടാമത്തെ പോസ്റ്റില്‍ കുറിക്കുന്നു. മറ്റൊരു ഭാഷയിലെ അമൃത എന്ന നടിയുടെ മകള്‍ മരിച്ചെന്ന വാര്‍ത്തയാണ് പ്രസ്തുത യൂട്യൂബ് ചാനല്‍ നല്‍കിയത്. എന്നാല്‍ ഇതില്‍ അമൃത സുരേഷിന്റെ ചിത്രം തബ്നെയിലായി നല്‍കി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു നടന്നത്.
എന്റെ കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം വരുത്താൻ ലക്ഷ്യമിട്ടുള്ള തെറ്റായ വാർത്തകൾ, വ്യക്തിഹത്യ, എന്നിവയുടെ അനന്തരഫലങ്ങൾ ഞാൻ വളരെക്കാലമായി സഹിക്കുന്നു. എന്റെ നിശബ്ദത ഞാന്‍ ഇവിടെ അവസാനിപ്പിക്കുകയാണ്. അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിപ്പിച്ചാലും യാതൊരു പ്രശ്നവും ഇല്ലെന്ന് കരുതുന്നവർക്ക് വ്യക്തമായ സന്ദേശം നാല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അമൃത കുറിച്ചു.
'എല്ലാ അതിരുകളും കടന്ന ഒരു സംഭവമായിരുന്നു ഇത്. എന്റെ നിരപരാധിയായ മകളെ സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വലിച്ചിഴച്ചു. അമ്മയെന്ന നിലയിൽ, ഡിജിറ്റൽ മേഖലയിൽ പോലും അവളെ അപകടത്തിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് നുണകളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവർ അറിയാന്‍ വേണ്ടി പറയുകയാണ്, ഇത്തരം വിഷയങ്ങളില്‍ ഞാന്‍ ശക്തമായ നിയമനടപടി സ്വീകരിക്കും. നമുക്ക് കൂടുതൽ സത്യസന്ധവും മാന്യവുമായ ഒരു ഓൺലൈൻ ഇടം വളർത്തിയെടുക്കാം'-താരം കുറിച്ചു.
അമൃതയ്ക്കും മകള്‍ക്കുമെതിരായി നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെ സഹോദരി അഭിരാമിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. 'ഈ അടുത്ത്, ഒരു അഞ്ചോ ആറോ ദിവസം മുന്‍പ് റെഗുലറായിട്ട് ഇതുപോലത്തെ കണ്ടന്റിടുന്ന ഒരു ചാനല്‍. ഇത് ഞാന്‍ ആ ചാനലിന് എഗൈന്‍സ്റ്റ് പറയുന്നതോ കേസിന്റെ കാര്യമോ അല്ല. കാരണം അങ്ങനെ ചെയ്യാന്‍ തുടങ്ങിയാല്‍ എനിക്ക് ഇരിക്കാന്‍ സമയമുണ്ടാകില്ല. പക്ഷെ വളരെ ഒഫന്‍സീവായ കാര്യം വരുമ്പോള്‍ ഞാനെപ്പോഴും നിങ്ങളോട് ഷെയര്‍ ചെയ്യാറുണ്ട്. ഞാന്‍ അതിനെതിരായി നിയമനടപടികള്‍ എടുത്തിരിക്കും.' എന്നായിരുന്നു അഭിരാമി വ്യക്തമാക്കിയത്.
'ഈ വീഡിയോ ഇറങ്ങിയ ദിവസം തന്നെ ഞാന്‍ കണ്ടിരുന്നു. എനിക്ക് അത് കുറെ പേര്‍ അയച്ച് തന്നു. അമൃത ചേച്ചി ഇങ്ങനത്തെ കാര്യങ്ങളിലൊന്നും റിയാക്ട് ചെയ്യാറില്ല. അപ്പോള്‍ എന്റെ അടുത്ത് പറഞ്ഞു. കേസെങ്കില്‍ കേസ് കൊടുക്കണം. ഇതിങ്ങനെ പോയിക്കൊണ്ടിരിക്കുന്നത് അത്ര നല്ലതല്ലല്ലോ. ഏത് എക്‌സ്റ്റന്റ് വരെ പോകും എന്നുള്ളത്. ഈ ചാനല്‍ ഞാന്‍ എടുത്ത് നോക്കി. ഈ വീഡിയോയില്‍ ഞാന്‍ അവരുടെ പേരൊന്നും മെന്‍ഷന്‍ ചെയ്യാന്‍ പോകുന്നില്ല' എന്നും അഭിരാമി പറഞ്ഞിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications