Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎൻ ഷംസീർ ലോകതോൽവി..! ചാനൽചർച്ചയിൽ നാണമില്ലാത്ത ന്യായീകരണം..!! വീഡിയോ

കോഴിക്കോട്: ചാനല്‍ ചര്‍ച്ചകളില്‍ മിക്കപ്പോഴും സിപിഎമ്മിന്റെ മുഖമായി പങ്കെടുക്കാറുള്ള നേതാവാണ് തലശ്ശേരി എംഎല്‍എ കൂടിയായ എഎന്‍ ഷംസീര്‍. വാളയാര്‍ പീഡനക്കേസിലടക്കം ചാനല്‍ചര്‍ച്ചകളില്‍ പോലീസിനെയും സര്‍ക്കാരിനേയും ന്യായീകരിച്ച് നാണംകെടാറാണ് പതിവ്.

Read Also: ജിഷ്ണുവിന്റെ അമ്മയെ പോലീസ് ചവിട്ടി!! റോഡില്‍ വലിച്ചിഴച്ചു! ഈ നിലവിളി നിങ്ങളെ വേട്ടയാടും മുഖ്യമന്ത്രീ

Read Also: ബെഹ്‌റയെ ഫോണില്‍ ചീത്തവിളിച്ച് വിഎസ്..!! സര്‍ക്കാരിനെ നാറ്റിക്കുകയാണോ ബെഹ്‌റേ ലക്ഷ്യം.. ?

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെയുള്ള പോലീസ് നടപടിയെ ന്യായീകരിച്ച് ഷംസീര്‍ വീണ്ടും പരിഹാസ്യനാവുകയാണ്. പോലീസ് നടപടി സ്വാഭാവികമാണെന്നും ഡിജിപി ആസ്ഥാനത്തിന് സമീപ് സമരം നടത്തിയാല്‍ ഒരു നിശ്ചിത പരിധിക്കപ്പുറം പോലീസ് തടയുമെന്നും മാതൃഭൂമി ചര്‍ച്ചയിലാണ് ഷംസീര്‍ പ്രതികരിച്ചത്.

പൊട്ടിത്തെറിച്ച് എംഎൽഎ

ജിഷ്ണുവിന്റെ അമ്മ മഹിജ അടക്കമുള്ളവരെ ഡിജിപി ആസ്ഥാനത്തിന് മുന്നില്‍ പോലീസ് വലിച്ചിഴച്ചതിനെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ പ്രതികരണത്തിനായി വിളിച്ചപ്പോഴാണ് എഎന്‍ ഷംസീര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. മാതൃഭൂമി അവതാരകയോട് പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു സംസാരം.

അരിയെത്ര പയറഞ്ഞാഴി

ചര്‍ച്ചയുടെ തുടക്കത്തില്‍ ചോദ്യത്തിനല്ലായിരുന്നു ഷംസീറിന്റെ മറുപടി. വിഷയത്തെക്കുറിച്ചല്ലാതെ അരിയെത്ര എന്നു ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന തരത്തിലായിരുന്നു സിപിഎം യുവനേതാവിന്റെ മറുപടി.

ചോദ്യത്തിനല്ല ഉത്തരം

ജിഷ്ണുവിന്റെ കുടുംബത്തിന് എതിരെ നടന്ന പോലീസ് അതിക്രമത്തെ കുറിച്ചുള്ള ആദ്യ ചോദ്യത്തിന് ഉള്ള ഷംസീറിന്റെ ഉത്തരം സ്വാശ്രയ കോളേജുകളില്‍ ചൂഷണം പ്രോത്സാഹിപ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നായിരുന്നു. അക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് അവതാരക മറുപടി നല്‍കി.

പോലീസ് നടപടി സ്വാഭാവികം

നിലവിലെ പ്രശ്‌നത്തെക്കുറിച്ചുള്ള പ്രതികരണം എന്താണെന്നുള്ള ചോദ്യത്തിന് നിങ്ങള്‍ക്ക് വേണ്ട ഉത്തരം പറയാനല്ല താന്‍ വന്നിരിക്കുന്നത് എന്നായിരുന്നു മറുപടി. ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോഴാണ് സമരം തടഞ്ഞ പോലീസ് നടപടി സ്വാഭാവികമാണ് എന്ന പ്രതികരണം വന്നത്.

മനുഷ്യത്വം ഉണ്ടത്രേ..

ഇന്ന് നടന്നത് രാഷ്ട്രീയ സമരമല്ലെന്നും മകന്‍ നഷ്ടപ്പെട്ട ഒരു അമ്മ നടത്തിയ സമരമാണെന്നും അവതാരക ചൂണ്ടിക്കാട്ടുകയുണ്ടായി. അത്തരമൊരു സമരത്തെ മനുഷ്യത്വത്തോടെ കാണേണ്ടതല്ലേ എന്ന ചോദ്യത്തിന് എനിക്ക് മനുഷ്യത്വമുണ്ടോ എന്ന് നിങ്ങളല്ല തീരുമാനിക്കേണ്ടത് എന്നായിരുന്നു മറുപടി.

മനുഷ്യത്വം പഠിപ്പിക്കേണ്ട..

ജിഷ്ണുവിന്റെ മരണശേഷം കുടുംബത്തെ സന്ദര്‍ശിച്ച ആളാണ് താന്‍. തന്നെ മനുഷ്യത്വം പഠിപ്പിക്കാന്‍ ശ്രമിക്കേണ്ടന്നും എഎന്‍ ഷംസീര്‍ അവതാരകയോട് പൊട്ടിത്തെറിച്ചു. അത്തരത്തില്‍ മനുഷ്യത്വം ഉണ്ടായിരുന്നുവെങ്കില്‍ കൃഷ്ണദാസിനെതിരെ നടപടിയെടുക്കാമായിരുന്നില്ലേ എന്ന് അവതാരക ചോദ്യമുന്നയിച്ചു.

മാധ്യമങ്ങൾക്കും കുറ്റം

ഈ ചോദ്യത്തിനുള്ള ഷംസീറിന്റെ മറുപടി മാധ്യമങ്ങള്‍ക്കുള്ള വിമര്‍ശനം ആയിരുന്നു. കൃഷ്ണദാസിന് കോടതി ജാമ്യം നല്‍കിയതില്‍ മാധ്യമങ്ങള്‍ പ്രതികരിച്ചില്ല എന്നായി എംഎല്‍എയുടെ ആക്ഷേപം. നിങ്ങള്‍ക്ക് കോടതിയെ പേടിയല്ലേ എന്നായിരുന്നു ചോദ്യം.

ബബ്ബബ്ബ ഷംസീർ

മാധ്യമങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രതികരിക്കാമായിരുന്നല്ലോ എന്ന് അവതാരക മറുചോദ്യമുന്നയിച്ചു. ഞങ്ങള്‍ പ്രതികരിച്ചില്ലെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ സാധിക്കുമെന്ന് ഷംസീര്‍. അങ്ങനെയെങ്കില്‍ ഏതൊക്കെ ഘട്ടത്തിലെന്ന് വിശദീകരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഷംസീര്‍ കിടന്നുരുളുകയായിരുന്നു.

പ്രതിഷേധമുയരുന്നു

പോലീസ് ക്രൂരതയെ ന്യായീകരിച്ച എ എന്‍ ഷംസീറിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധവും പരിഹാസവും ഉയരുകയാണ്. പോലീസ് വീഴ്ചയ്‌ക്കെതിരെ സമരം ചെയ്യേണ്ടത് ലുലു മാളിന്റെ മുന്നിലല്ല എന്ന് ആരെങ്കിലും ആ മറുതാ ഷംസീറിനെ വിളിച്ചൊന്നു പറഞ്ഞ് കൊടുക്കുക എന്ന് രാഹുല്‍ പശുപാലന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഷംസീറിനെ അവിടെയെങ്ങാന്‍ കണ്ടാല്‍ കരണക്കുറ്റിക്ക് ഒരെണ്ണം കൊടുത്തു ഒരു ഇന്‍ക്യുലാബ് വിളിക്കണം. അതും ഒരു വിപ്ലവപ്രവര്‍ത്തനമാണ് എന്ന് രശ്മി നായരുടെ പോസ്റ്റ്.

ഷംസീറിന്റെ പ്രതികരണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+